Culture

ഹെല്‍മെറ്റില്ലാതെ വണ്ടിയോടിച്ചാല്‍ 1000 രൂപ പിഴയും മൂന്നു മാസത്തേക്ക് ലൈസന്‍സ് റദ്ദാക്കലും-പുതിയ ഗതാഗത നിയമങ്ങള്‍ക്ക് മന്ത്രിസഭ അംഗീകാരം നല്‍കി

By web desk 1

June 26, 2019

ഗതാഗത നിയമങ്ങള്‍ പരിഷ്‌കരിച്ചു കൊണ്ടുള്ള മോട്ടോര്‍ വാഹന നിയമ ഭേദഗതി ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. വാഹന നിയമങ്ങള്‍ ലംഘിക്കുന്നതിനുള്ള ശിക്ഷയും പിഴയും കര്‍ശനമാക്കിയുള്ളതാണ് പുതിയ ബില്‍. ബില്ല് പാര്‍ലമെന്റില്‍ ഉടന്‍ അവതരിപ്പിക്കും. കഴിഞ്ഞ ഗവണ്‍മെന്റിന്റെ കാലത്ത് ലോക്‌സഭയില്‍ പാസായ ബില്‍ രാജ്യസഭയില്‍ പരാജയപ്പെട്ടിരുന്നു. അതു കൊണ്ടാണ് ബില്‍ വീണ്ടും അവതരിപ്പിക്കുന്നത്.

ഹെല്‍മെറ്റില്ലാതെ വണ്ടിയോടിച്ചാല്‍ 1000 രൂപ പിഴയും മൂന്നു മാസത്തെ ലൈസന്‍സ് റദ്ദാക്കലും

വണ്ടി ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ 5000 രൂപ (നിലവില്‍ 1000 രൂപ)

സീറ്റ് ബെല്‍റ്റ് ഇട്ടില്ലെങ്കില്‍ 1000 രൂപ (നിലവില്‍ 100 രൂപ)

മദ്യപിച്ച് വാഹനം ഓടിച്ചാല്‍ 10,000 രൂപ

അമിത വേഗതക്ക് 1000 മുതല്‍ 2000 രൂപ വരെ (നിലവില്‍ 400 രൂപ)

അപകടകരമായ ഡ്രൈവിങ്ങിന് 5000 രൂപ

ട്രാഫിക് നിയമലംഘനത്തിന് 500 രൂപ

ഈ പിഴവുകള്‍ പൊലീസുകാര്‍ ആണ് വരുത്തുന്നെങ്കില്‍ ഈ പിഴകളുടെ ഇരട്ടി നല്‍കണം എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ഒപ്പം പ്രായപൂര്‍ത്തിയാകാത്തവര്‍ വണ്ടി ഓടിച്ചാല്‍ രക്ഷകര്‍ത്താവിനോ, വാഹനത്തിന്റെ ഉടമയ്‌ക്കോ 25,000 രൂപ പിഴ ലഭിക്കാം. ഒപ്പം 3 വര്‍ഷം തടവ്, വാഹന റജിസ്‌ട്രേഷന്‍ റദ്ദാക്കല്‍ എന്നീ ശിക്ഷകളും ലഭിക്കാം. വാഹന റജിസ്‌ട്രേഷനും, ലൈസന്‍സ് എടുക്കാനും ആധാര്‍ നിര്‍ബന്ധമാക്കുമെന്നും പുതിയ നിയമം പറയുന്നുണ്ട്.