കോഴിക്കോട്: മുന്നാറില്‍ നടന്ന മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന എക്‌സിക്യൂട്ടീവ് ക്യാമ്പ് തീരുമാനങ്ങള്‍ വിശദീകരിക്കുന്നതിനായുള്ള ജില്ല നേതൃ സംഗമങ്ങള്‍ക്ക് നാളെ തുടക്കമാകും. ചലനം നേതൃ സംഗമത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം വൈകിട്ട് മൂന്നിന് കോഴിക്കോട് നടക്കും. ഫെബ്രുവരി 1ന് തൃശൂരും, 2ന് പാലക്കാട്ടും, 3ന് മലപ്പുറത്തും, 5ന് കണ്ണൂരും, കാസര്‍കോട്ടും 7ന് വയനാട്ടിലും നേതൃ സംഗമം നടക്കും. സംസ്ഥാന ഭാരവാഹികള്‍ വിവിധ ജില്ലകളില്‍ ക്യാമ്പ് തീരുമാനങ്ങളുടെ റിപ്പോര്‍ട്ടിങ്ങ് നടത്തും.
എറണാകുളം മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളിലെ നേതൃ സംഗമം ഫെബ്രുവരി 4ന് വെള്ളിയാഴ്ച 3മണിക്ക് അതാത് ജില്ലകളില്‍ നടക്കും. നേതൃ സംഗമത്തില്‍ പഞ്ചായത്ത് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറിമാര്‍, നിയോജക മണ്ഡലം ഭാരവാഹികള്‍, ജില്ല പ്രവര്‍ത്തക സമിതി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുക്കണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് അറിയിച്ചു.