ആലപ്പുഴ: ക്ഷോത്രോത്സവത്തിനിടെ ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ കുത്തിക്കൊന്ന കേസിലെ ഒന്നാം പ്രതി സ്വന്തം പാര്‍ട്ടിക്കാരന്‍ തന്നെ. ആലപ്പുഴ വലിയകുളം തൈപ്പറമ്പില്‍ മുഹ്സിന്‍ (19) കൊല്ലപ്പെട്ട കേസിലാണ് ഡിവൈഎഫ്ഐകാരനായ ആലപ്പുഴ ഇ.എസ്.എ വാര്‍ഡ് തൈപറമ്പ് വീട്ടില്‍ സി.ആര്‍ അനന്ദുവിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
കേസില്‍ റിമാന്‍ഡിലായിരുന്ന മൂന്നു പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി പൊലീസ് നടത്തിയ തെളിവെടുപ്പിലാണ് കൊലപാതകത്തിന് ഉപയോഗിച്ച കത്തി കണ്ടെടുത്തത്. കീ ചെയിനായി ഉപയോഗിച്ചിരുന്ന അഞ്ച് സെന്റീമീറ്റര്‍ നീളമുള്ള കത്തി ഉപയോഗിച്ചാണ് കുത്തിയത്. നന്തു ഓടിച്ചിരുന്ന കാറില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കത്തി കണ്ടെത്തിയതെന്ന് പൊലീസ് ഭാഷ്യം.ഇയാളാണ് മുഹിസിനെ കുത്തിയതെന്ന് സമ്മതിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
അതേ സമയം കേസില്‍ വ്യക്തമായ പങ്കുള്ള ബിഎംഎസ് നേതാവായ പ്രദീപിനെ സംരക്ഷിക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്ന് കാട്ടി മുഹിസിന്റെ മാതാപിതാക്കള്‍ രംഗത്ത് എത്തി.