മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി ഏഷ്യയിലെ രണ്ടാമത്തെ അതിസമ്പന്നനെന്ന് ബ്ലൂംബര്‍ഗ് ബില്യണയര്‍ ഇന്‍ഡക്‌സ്. 2.2 ലക്ഷം കോടി രൂപയാണ് മുകേഷിന്റെ ആസ്തി. ഹോങ്കോങ് ആസ്ഥാനമായ വ്യവസായി ലി കാ ഷിങ് ആണ് മുകേഷിന് മുമ്പിലുള്ള ഏക സമ്പന്നന്‍. ഈ വര്‍ഷം മാത്രം 77000 കോടി രൂപയുടെ ആസ്തി റിലയന്‍സ് ചെയര്‍മാന്‍ കൈവരിച്ചതായി ബ്ലൂംബര്‍ഗ് പറയുന്നു. ലോകത്തെ 19-ാമത് സമ്പന്നന്‍ കൂടിയാണ് അദ്ദേഹം. 2016ല്‍ 29-ാം സ്ഥാനത്തായിരുന്നു അംബാനിയുടെ സ്ഥാനം.
റിലയന്‍സ് ജിയോ, 4ജി ടെലികോം എന്നിവയുടെ വളര്‍ച്ചയാണ് അംബാനിയെ രണ്ടാം സ്ഥാനത്തേക്ക് എത്തിച്ചത്. അതിനിടെ, ാഹരി വില കുതിച്ചപ്പോഴും മുകേഷ് അംബാനിയുടെ സ്വത്തില്‍ കോടികള്‍ വര്‍ധിച്ചപ്പോഴും റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ കടബാധ്യത 15 വര്‍ഷത്തിനിടയിലെ ഉയര്‍ന്ന നിലയിലെത്തിയിട്ടുണ്ട്.