Connect with us

Culture

മുല്ലപ്പെരിയാര്‍: ത്രിതല സമിതി രൂപീകരിക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടു; കേരളത്തിന് പ്രതീക്ഷ

Published

on

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ട് തകര്‍ന്നാലുണ്ടാകുന്ന ദുരന്ത വ്യാപ്തിയും, ആളുകളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങളെയും കുറിച്ച് പഠിക്കാന്‍ ത്രിതല സമിതി രൂപീകരിക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടു. ഡാം സുരക്ഷിതമാണെന്ന കേന്ദ്ര സര്‍ക്കാറിന്റെയും തമിഴ്‌നാടിന്റെയും ഉറപ്പ് കണക്കിലെടുക്കാതെയാണ് പരമോന്നത നീതി പീഠത്തിന്റെ നീക്കം. ജീവിക്കാനുള്ള അവകാശം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് മുല്ലപ്പെരിയാര്‍ ബാധിത മേഖലയിലെ ജനങ്ങളെ പ്രതിനിധീകരിച്ച് സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
കേരള, തമിഴ്‌നാട് സര്‍ക്കാറുകളും കേന്ദ്ര സര്‍ക്കാറുമാണ് വെവ്വേറെ സമിതികള്‍ക്ക് രൂപം നല്‍കേണ്ടത്. മൂന്ന് സമിതികളും പരസ്പര ധാരണയോടെ മുന്നോട്ടു പോകണമെന്നും കോടതി ആവശ്യപ്പെട്ടു.

ഏതെങ്കിലും സാഹചര്യത്തില്‍ അണക്കെട്ട് തകര്‍ന്നാല്‍ ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും ഇവ മറികടക്കുന്നതിന് സ്വീകരിക്കേണ്ട മുന്‍കരുതലുകളും സംബന്ധിച്ചാണ് സമിതി പഠനം നടത്തേണ്ടത്. അണക്കെട്ടിന്റെ പരിധിയിലും താഴ്ഭാഗത്തും ജീവിക്കുന്ന ആയിരക്കണക്കിന് മനുഷ്യരുടെ ജീവഭയം കണക്കിലെടുക്കാതിരിക്കാനാവില്ലെന്ന് കോടതി പറഞ്ഞു.
അണക്കെട്ടിന്റെ ആയുസ്സോ സുരക്ഷിതത്വമോ സംബന്ധിച്ച് സമിതികള്‍ പഠനം നടത്തേണ്ടതില്ല. ദുരന്തം തടയുന്നതിനും ജീവനാശവും വസ്തുനാശവും തടയുന്നതിനും ഉള്ള മാര്‍ഗങ്ങളാണ് പരിശോധിക്കേണ്ടത്. അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച് 2014 മെയ് മാസത്തെ സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക സമിതിയെ നിയോഗിക്കുകയും ഈ സമിതി ഇതിനകം തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ടെന്നും കോടതി വ്യക്തമാക്കി.

അഡ്വക്കറ്റ് റസല്‍ ജോയ് എന്നയാളാണ് അഡ്വ. മനോജ് ജോര്‍ജ്ജ് മുഖാന്തിരം കോടതിയെ സമീപിച്ചത്. മുല്ലപ്പെരിയാര്‍ അണക്കെട്ട് തകര്‍ന്നാലുണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് അന്താരാഷ്ട്ര സമിതിയെക്കൊണ്ട് പഠനം നടത്തിക്കണമെന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കാന്‍ നടപടി വേണമെന്നുമായിരുന്നു ഹര്‍ജിക്കാരന്റെ ആവശ്യം.
പെരിയാറിനു കുറുകെ സുര്‍ക്കി മിശ്രിതം ഉപയോഗിച്ചാണ് ഉയരം കൂടിയ അണക്കെട്ട് നിര്‍മ്മിച്ചിരിക്കുന്നത്. നിര്‍മാണത്തിന് നേതൃത്വം നല്‍കിയ ബ്രിട്ടീഷ് എന്‍ജിനീയര്‍മാര്‍ 50 വര്‍ഷമാണ് അണക്കെട്ടിന്റെ ആയുസ്സ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഇതിനകം തന്നെ 122 വര്‍ഷം പഴക്കം ചെന്നിട്ടുണ്ട്. ഭോപ്പാല്‍ ദുരന്തത്തില്‍നിന്നും ഓഖി ദുരന്തത്തില്‍ നിന്നും നാം പാഠം പഠിക്കേണ്ടതല്ലേ. അടിയന്തര സാഹചര്യത്തെ നേരിടാന്‍ എന്തെങ്കിലും പദ്ധതികള്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ തയ്യാറാക്കിയിട്ടുണ്ടോ? ഡാം തകര്‍ന്ന ശേഷം നടപടി എടുക്കാമെന്ന് കരുതി കാത്തിരിക്കരുതെന്നും ഞങ്ങള്‍ക്കും ജീവിക്കാനുള്ള അവകാശമുണ്ടെന്നും പരാതിക്കാരനു വേണ്ടി ഹാജരായ അഡ്വ. മനോജ് ജോര്‍ജ്ജ് വാദിച്ചു.
അണക്കെട്ട് സുരക്ഷിതമാണെന്നും സുരക്ഷ പരിശോധിക്കാന്‍ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ സ്ഥിരം സമിതി പ്രവര്‍ത്തിക്കുന്നുണ്ടെന്നും കേന്ദ്ര സര്‍ക്കാറിനു വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ വ്യക്തമാക്കി. രാജ്യത്തെ 5000 അണക്കെട്ടുകളുടെ സുരക്ഷ സര്‍ക്കാര്‍ പരിശോധിച്ച് ഉറപ്പു വരുത്തിയിട്ടുണ്ട്. 2005ലെ ദുരന്ത നിവാരണ നിയമത്തില്‍ പറയുന്ന കാര്യങ്ങള്‍ നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിജ്ഞാ ബദ്ധമാണെന്നും എ.ജി വ്യക്തമാക്കി. സുപ്രീംകോടതി നിയോഗിച്ച മുല്ലപ്പെരിയാര്‍ അണക്കെട്ട് സുരക്ഷാ സമതിയുടെ ചെയര്‍മാന്‍ ഗുല്‍ഷാന്‍ രാജ് ഒപ്പുവെച്ച, അണക്കെട്ട് സുരക്ഷിതമാണെന്ന് വ്യക്തമാക്കുന്ന കത്തും കേന്ദ്രം കോടതിയില്‍ ഹാജരാക്കി.

കനത്ത മഴ പെയ്യുകയും അണക്കെട്ടില്‍നിന്ന് വലിയ തോതില്‍ വെള്ളം തുറന്നുവിടുകയും ചെയ്യേണ്ടി വന്നാല്‍ ഈ ഉറപ്പുകൊണ്ട് എന്തു കാര്യം എന്നായിരുന്നു ചീഫ് ജസ്റ്റിസ് മിശ്രയുടെ ചോദ്യം. മുല്ലപ്പെരിയാറിനായി പ്രത്യേക ദുരന്ത നിവാരണ പദ്ധതി തയ്യാറാക്കണമെന്നും ചീഫ് ജസ്റ്റിസ് വാക്കാല്‍ നിര്‍ദേശിച്ചു.
കേരളത്തിന്റെ ഭൗമശാസ്ത്ര പ്രത്യേകതകളാല്‍ ഡാം തകര്‍ന്നാല്‍ ഒരു മണിക്കൂറിനകം വെള്ളം 100 കിലോമീറ്റര്‍അകലെ അറബിക്കടലില്‍ എത്തുമെന്നാണ് കണക്കാക്കുന്നത്. വെടിയുണ്ട കണക്കെയായിരിക്കും വെള്ളത്തിന്റെ പ്രവാഹമെന്നും ദുരന്തബാധിത മേഖലയുടെ സര്‍വ്വനാശമായിരിക്കും ഇതിന്റെ ഫലമെന്നും ഹര്‍ജിക്കാരന്‍ ബോധിപ്പിച്ചു.

international

ടേക്ക് ഓഫിന് തയ്യാറെടുത്ത എയര്‍ ബസ് വിമാനത്തില്‍ അഗ്‌നിബാധ

ലഗേജ് ഹാന്‍ഡിലിംഗ് മേഖലയില്‍ നിന്നാണ് തീ പടര്‍ന്നത്..

Published

on

സാവോ പോളോ: ബ്രസീലിലെ സാവോ പോളോയിലെ വിമാനത്താവളത്തില്‍ ടെക് ഓഫിനൊരുങ്ങിയ എയര്‍ ബസ് വിമാനത്തില്‍ അഗ്‌നിബാധ. യാത്രക്കാര്‍ ബോര്‍ഡ് ചെയ്ത വിമാനത്തിലേക്ക് ലഗേജുകള്‍ വയ്ക്കുന്നതിനിടെയാണ് അഗ്‌നിബാധയുണ്ടായത്. ലതാം എയര്‍ലൈന്റെ വിമാനത്തിലാണ് തീ പടര്‍ന്നത്. 169 യാത്രക്കാരാണ് സംഭവ സമയത്ത് വിമാനത്തിനുള്ളിലുണ്ടായിരുന്നത്. എന്നാല്‍ വിമാനത്താവളത്തിലുണ്ടായിരുന്ന ജീവനക്കാരുടെ തക്ക സമയത്തെ ഇടപെടലില്‍ വന്‍ ദുരന്തം തലനാരിഴയ്ക്ക് ഒഴിവായി.

ലഗേജ് ഹാന്‍ഡിലിംഗ് മേഖലയില്‍ നിന്നാണ് തീ പടര്‍ന്നത്. സാവോ പോളോയില്‍ നിന്ന് പോര്‍ട്ടോ അലെഗ്രേയിലേക്ക് പുറപ്പെട്ട എല്‍എ 3418 എന്ന വിമാനത്തിലാണ് അഗ്‌നിബാധയുണ്ടായത്. പുകയും അഗ്‌നിബാധയും ഉണ്ടാകുമ്പോഴുണ്ടാവുന്ന അലാറാം മുഴങ്ങുന്നതിനിടെ യാത്രക്കാര്‍ വിമാനത്തില്‍ നിന്ന് ഇറങ്ങിയോടുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. എയര്‍ബസ് എ320 വിമാനത്തിലാണ് അഗ്‌നിബാധയുണ്ടായത്. അപകടത്തെ നിയന്ത്രിക്കാന്‍ സാധിച്ചുവെന്നും വിജയകരമായി രക്ഷാപ്രവര്‍ത്തനം നടത്താന്‍ സാധിച്ചുവെന്നുമാണ് വിമാന കമ്പനി സംഭവത്തില്‍ വിശദമാക്കുന്നത്.

Continue Reading

news

സ്വകാര്യ സാഹചര്യമല്ലെങ്കില്‍ സ്ത്രീയുടെ സമ്മതമില്ലാതെ ഫോട്ടോ എടുക്കുന്നത് ലൈംഗിക കുറ്റകൃത്യമല്ല; സുപ്രീംകോടതി

പ്രതിയെ കുറ്റവിമുക്തനാക്കിക്കൊണ്ടാണ് സുപ്രീംകോടതിയുടെ സുപ്രധാന നിരീക്ഷണം…

Published

on

ന്യൂഡല്‍ഹി: സ്വകാര്യ സാഹചര്യത്തിലല്ലാത്ത സമയത്ത് സ്ത്രീയുടെ ഫോട്ടോയോ വീഡിയോയോ ചിത്രീകരിക്കുന്നത് ലൈംഗിക കുറ്റകൃത്യമായി കണക്കാക്കാനാവില്ലെന്ന് സുപ്രീംകോടതി. ബംഗാള്‍ സ്വദേശിനിയായ യുവതി നല്‍കിയ പരാതിയില്‍ പ്രതിയെ കുറ്റവിമുക്തനാക്കിക്കൊണ്ടാണ് സുപ്രീംകോടതിയുടെ സുപ്രധാന നിരീക്ഷണം.

ഫോട്ടോയും വീഡിയോയും ചിത്രീകരിച്ചതിലൂടെ തന്റെ സ്വകാര്യതയിലേക്ക് കടന്നുകയറിയെന്നും അന്തസിന് കളങ്കമുണ്ടാക്കിയെന്നും യുവതി പരാതിയില്‍ ആരോപിച്ചിരുന്നു. വസ്തു തര്‍ക്കവുമായി ബന്ധപ്പെട്ട കേസിലാണ് യുവതി ലൈംഗികാതിക്രമക്കുറ്റവും ഉന്നയിച്ചത്. താനും സുഹൃത്തുക്കളും ജോലിക്കാരും കൂടി കെട്ടിടത്തിലേക്ക് കയറുന്നത് ആരോപണവിധേയനായ വ്യക്തി തടഞ്ഞുവെന്നും ഇതോടൊപ്പം ഫോട്ടോയും വീഡിയോയും ചിത്രീകരിച്ചുവെന്നുമായിരുന്നു പരാതി.

എന്നാല്‍ ഇത് ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 354 സി വകുപ്പിന് കീഴിലുള്ള ലൈംഗിക കുറ്റകൃത്യത്തിന്റെ പരിധിയില്‍പ്പെടില്ലെന്ന് കോടതി നിരീക്ഷിച്ചു. സ്വകാര്യ സ്ഥലങ്ങളില്‍ നിന്ന് സ്ത്രീയുടെ നഗ്‌നമോ അര്‍ധനഗ്‌നമോ ആയ ദൃശ്യങ്ങളോ, ശൗചാലയം ഉപയോഗിക്കുന്നതോ, ലൈംഗിക പ്രവൃത്തികളോ പകര്‍ത്തുന്നതാണ് കുറ്റകരമാവുകയെന്ന് കോടതി വ്യക്തമാക്കി. അല്ലാത്ത സാഹചര്യങ്ങളില്‍, സ്ത്രീയുടെ സമ്മതമില്ലാതെയാണെങ്കിലും ഫോട്ടോയും വീഡിയോയും പകര്‍ത്തുന്നത് ലൈംഗിക കുറ്റകൃത്യമായി കണക്കാക്കാനാവില്ലെന്നും സുപ്രീംകോടതി വിധിയില്‍ വ്യക്തമാക്കി.

Continue Reading

news

പിഎം ഇഡ്രൈവ്: കേരളത്തില്‍ 340 പുതിയ ചാര്‍ജിങ് കേന്ദ്രങ്ങള്‍

പദ്ധതിയുടെ ഭാഗമായി രാജ്യത്തെ എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാര്‍..

Published

on

തിരുവനന്തപുരം: രാജ്യത്തെ ഇ-വാഹന ചാര്‍ജിങ് സൗകര്യങ്ങള്‍ ശക്തിപ്പെടുത്താനുള്ള പിഎം ഇഡ്രൈവ് പദ്ധതിയുടെ ഭാഗമായി കേരളത്തില്‍ 340 പുതിയ ഇടങ്ങള്‍ കണ്ടെത്തി കെഎസ്ഇബി. സര്‍ക്കാര്‍ വകുപ്പ്, കേന്ദ്ര-സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങള്‍ തുടങ്ങിയവയാണ് സ്റ്റേഷന്‍ സ്ഥാപിക്കാന്‍ ആവശ്യമായ സ്ഥലങ്ങള്‍ നല്‍കാന്‍ മുന്നോട്ട് വന്നത്.

ഏറ്റവും കൂടുതല്‍ 91 സ്ഥലങ്ങള്‍ ബിഎസ്എന്‍എല്‍ തന്നെയാണ് സന്നദ്ധത പ്രഖ്യാപിച്ചത്. കെഎസ്ആര്‍ടിസിയും ഐഎസ്ആര്‍ഒയും സ്ഥലം വിട്ടുനല്‍കാന്‍ തയ്യാറായിട്ടുണ്ട്. പദ്ധതിയുടെ ഭാഗമായി രാജ്യത്തെ എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ 2000 കോടി രൂപ സബ്സിഡിയായി നല്‍കും. കേരളത്തിന്റെ പ്രോപ്പോസല്‍ അംഗീകരിച്ചാല്‍ 300 കോടി രൂപവരെ ലഭിക്കാനിടയുണ്ട്.

ഇചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കാന്‍ വേണ്ട ലൈനുകളും ട്രാന്‍സ്ഫോര്‍മറുകളും ഉപകരണങ്ങളും ഉള്‍പ്പെടെയുള്ള അടിസ്ഥാനസൗകര്യങ്ങള്‍ക്ക് പൂര്‍ണ്ണ സബ്സിഡി ലഭിക്കും. കേരളത്തില്‍ പദ്ധതിയുടെ നോഡല്‍ ഏജന്‍സിയായി പ്രവര്‍ത്തിക്കുന്നത് കെഎസ്ഇബിയാണ്. സ്ഥാപനങ്ങള്‍ വിട്ടുനല്‍കുന്ന സ്ഥലങ്ങളില്‍ സ്റ്റേഷന്‍ സ്ഥാപിക്കാന്‍ തയ്യാറായ കരാറുകാരെ കെഎസ്ഇബി തെരഞ്ഞെടുക്കും. ഏറ്റവും കൂടുതല്‍ വരുമാനം പങ്കുവയ്ക്കാന്‍ സന്നദ്ധരായ കരാറുകാര്‍ക്ക് മുന്‍ഗണന ലഭിക്കും. അടുത്ത ഘട്ടത്തില്‍ സ്വകാര്യ സ്ഥലങ്ങളും പരിഗണിക്കും.

ഇ ട്രക്കുകള്‍ക്ക് പ്രോത്സാഹനം

സംസ്ഥാനത്ത് ചരക്കുകടത്തിനെ ഇട്രക്കുകളിലേക്കു രൂപാന്തരപ്പെടുത്താന്‍ കെഎസ്ഇബി പ്രത്യേക ഇട്രക്ക് പദ്ധതി പ്രഖ്യാപിച്ചു. ദേശീയപാതയില്‍ ആവശ്യാനുസരണം ചാര്‍ജിങ് സ്റ്റേഷനുകള്‍ ലഭ്യമാകുന്നതോടെ കൂടുതല്‍ ഇ ട്രക്കുകള്‍ കേരളത്തിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നു.

Continue Reading

Trending