Culture
‘മഞ്ചേരി മെഡിക്കല്‍ കോളജിന് ജീവന്റെ വിലയുണ്ട്’: നിയമസഭയില്‍ വികാരഭരിതനായി എം. ഉമ്മര്‍
തിരുവന്തപുരം: മഞ്ചേരി മെഡിക്കല്‍ കോളജ് തന്റെ ജീവനേക്കാള്‍ പ്രധാനമെന്ന് എം. ഉമ്മര്‍. നിയമസഭയില്‍ അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ച് സംസാരിക്കവെയാണ് അദ്ദേഹം വികാരഭരിതനായത്. ‘തനിക്ക് ജീവനേക്കാള്‍ വലുതാണ് മഞ്ചേരി മെഡിക്കല്‍ കോളജ്. ഈ മെഡിക്കല്‍ കോളജുണ്ടായിരുന്നെങ്കില്‍ തന്റെ മാതാവ് ചികിത്സ ലഭിക്കാതെ മരണപ്പെടില്ലായിരുന്നു.
40 ലക്ഷം ജനസംഖ്യയുള്ളതും ചരിത്രപരമായ കാരണങ്ങളാല്‍ പിന്നോക്കമായതുമായ ഒരു ജില്ലയുടെ ആശയാണ് ആ കോളജ്. ഇപ്പോള്‍ വിദ്യാഭ്യാസപരമായി അവിടുത്തെ കുട്ടികള്‍ മുന്നോട്ടുവരുന്നതിന് പിന്നില്‍ ഇതും ഒരുകാരണമാണ്. ഭിക്ഷക്കാരന് ഒരു നാണയത്തുട്ടുകള്‍ ലഭിച്ചാല്‍ സന്തുഷ്ടരാകുന്നതുപോലെയാണ് ഒന്നുമില്ലായിരുന്നിടത്ത് എന്തെങ്കിലും ലഭിക്കുമ്പോള്‍ കുട്ടികള്‍ സന്തുഷ്ടരാകുന്നതും’ -ഉമ്മര്‍ പറഞ്ഞു. മഞ്ചേരി മെഡിക്കല്‍ കോളജിലെ എട്ട് വിദ്യാര്‍ത്ഥികള്‍ കഴിഞ്ഞ നാലുദിവസമായി നടത്തിവരുന്ന നിരാഹാരസമരം അവസാനിപ്പിക്കാന്‍ നടപടിയുണ്ടാകണമെന്ന് എം. ഉമ്മര്‍ ആവശ്യപ്പെട്ടു.
അഞ്ചു ആണ്‍കുട്ടികളും മൂന്ന് പെണ്‍കുട്ടികളുമാണ് സമരത്തിലുള്ളത്. ഇതില്‍ നാലുപേരുടെ നില വഷളായിരിക്കുകയാണ്. എത്രയും പെട്ടെന്ന് സമരം അവസാനിപ്പിക്കുന്നതിന് നടപടി സ്വീകരിക്കണം. പാവപ്പെട്ടവരില്‍ നിന്ന് പിരിച്ചെടുത്ത പണം ഉപയോഗിച്ചാണ് മെഡിക്കല്‍ കോളജിനായി അഞ്ചുനില കെട്ടിടം നിര്‍മിച്ചത്. അവിടെ കുട്ടികള്‍ക്ക് സഞ്ചരിക്കാന്‍ ബസ് വാങ്ങാന്‍ താന്‍ 17 ലക്ഷം രൂപ നല്കി. ക്ലാസ് മുറികളില്‍ എ.സിയില്ലാത്തതിനാല്‍ സ്മാര്‍ട്ട് ക്ലാസ് മുറികള്‍ സജ്ജീകരിക്കാന്‍ എം.എല്‍.എ ഫണ്ടില്‍ നിന്ന് പണം നല്‍കാമെന്ന് അറിയിച്ചു. മറ്റ് മെഡിക്കല്‍ കോളജുകളെ തകര്‍ത്തതുപോലെ മഞ്ചേരി മെഡിക്കല്‍ കോളജിനെ തകര്‍ക്കരുത്. ഇവിടെ നിന്ന് സ്റ്റെതസ്കോപ്പും ധരിച്ച് കുട്ടികള്‍ പുറത്തുവരുന്ന കാഴ്ച കണ്‍കുളിര്‍ക്കെ കാണാനാണ് താന്‍ ഉള്‍പ്പെടെ മഞ്ചേരിക്കാര്‍ കാത്തിരിക്കുന്നതെന്നും ഉമ്മര്‍ പറഞ്ഞു.
400 കുട്ടികളില്‍ 75ല്‍ താഴെ പേരാണ് മലപ്പുറം ജില്ലയില്‍ നിന്നുള്ളത്. അന്‍പതും അറുപതും വര്‍ഷം പാരമ്പര്യമുള്ള 25 മെഡിക്കല്‍ കോളജുകളെ പിന്നിലാക്കി എം.ബി.ബി.എസ് ആദ്യ ബാച്ചിന് ഒന്നാം സ്ഥാനത്ത് എത്താന്‍ കഴിഞ്ഞത് ഈ നാട്ടിലെ ജനങ്ങളുടെ പ്രാര്‍ത്ഥനയുടെ ഫലമാണ്. ഓട്ടോ ഓടിക്കുന്നവന്റെയും അന്യന്റെ പാത്രം കഴുകി പണം കണ്ടെത്തുന്ന അമ്മമാരുടെയും ചുമട്ടുകാരന്റെയും മക്കളാണ് ഈ കോളജില്‍ പഠിക്കുന്നത്. സര്‍ജറി വിഭാഗത്തില്‍ മാത്രം 26 ഡോക്ടര്‍മാര്‍ വേണ്ടിടത്ത് ആകെയുള്ള ഏഴുപേരാണ്. ഇതില്‍ തന്നെ നാലുപേര്‍ ജൂനിയര്‍ ഡോക്ടര്‍മാരാണ്. ബാക്കിയുള്ളത് താല്‍ക്കാലിക നിയമനം ലഭിച്ചവരാണ്. ഹോസ്റ്റല്‍, റസിഡന്റ് ക്വാര്‍ട്ടേഴ്സ് കെട്ടിടനിര്‍മാണത്തിനായി 75 കോടിയുടെ ഭരണാനുമതി ലഭിച്ചിട്ട് ആറുമാസമായിട്ടും ഇതുവരെ ടെണ്ടര്‍ നടപടിപോലും ആരംഭിച്ചിട്ടില്ല. സ്വാശ്രയകോളജുകള്‍ക്ക് ഫീസ് കൂട്ടിക്കൊടുക്കുക മാത്രമല്ല സര്‍ക്കാറിന്റെ ചുമതല. പണക്കാര് മാത്രം പഠിച്ചാല്‍ മതിയോയെന്നും അദ്ദേഹം ചോദിച്ചു.
സംസ്ഥാനത്ത് ഒരു മെഡിക്കല്‍ കോളജും എല്ലാ സൗകര്യങ്ങളും ഒരുക്കിയല്ല ആരംഭിച്ചിട്ടുള്ളത്. എല്ലാം ഘട്ടംഘട്ടമായി വികസിപ്പിച്ചതാണ്. ഇവിടെ ഇടുക്കി മെഡിക്കല്‍ കോളജ് പൂട്ടി. തിരുവനന്തപുരത്തെ രണ്ടാം മെഡിക്കല്‍ കോളജ് പിറക്കുംമുന്‍പേ ഗര്‍ഭച്ഛിദ്രം നടത്തി. സര്‍ക്കാറിന്റെ ഇച്ഛാശക്തിയില്ലായ്മയാണ് പ്രകടമാകുന്നത്. വേണ്ടത്ര അടിസ്ഥാന സൗകര്യമില്ലാതെയാണ് മഞ്ചേരി മെഡിക്കല്‍ കോളജ് ആരംഭിച്ചതെന്ന ആരോഗ്യമന്ത്രിയുടെ പ്രസ്താവന വേദനാജനകമാണ്. യഥാര്‍ത്ഥത്തില്‍ 33വര്‍ഷത്തിന് ശേഷമാണ് സര്‍ക്കാര്‍ മേഖലയില്‍ മെഡിക്കല്‍കോളജ് ആരംഭിച്ചത്. പാവപ്പെട്ടവര്‍ക്ക് മുന്തിയ ചികിത്സ, മിടുക്കരായ വിദ്യാര്‍ത്ഥികള്‍ക്ക് മെറിറ്റോടെ പാസായാല്‍ പഠിക്കാനുള്ള സൗകര്യം എന്നിവയാണ് ഇതുവഴി ലഭിച്ചത്. ഒരു മുന്നണിക്കും സാധിക്കാതെ പോയ കാര്യമാണ് കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഇച്ഛാശക്തികൊണ്ട് സാധിച്ചെടുത്തതെന്നും ഉമ്മര്‍ പറഞ്ഞു.
india
‘വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് sir കൊണ്ടുവന്നത്’: അഡ്വ. ഹാരിസ് ബീരാൻ എംപി
സമഗ്ര വോട്ടര്‍പട്ടിക പരിഷ്കരണത്തിനെതിരെ അഡ്വ. ഹാരിസ് ബീരാന് എം.പി. കേരളത്തില്‍ ഇപ്പോള്‍ ഒരു മാസത്തിനുള്ളില്‍ മൂന്ന് തവണ ഒരു ബിഎല്‍ഒ വീടുകള്‍ കയറിയിറങ്ങണം. ഫോമുകള്‍ പൂരിപ്പിച്ച് വാങ്ങണം. അവര്‍ക്ക് ടാര്‍ഗറ്റുകള്‍ കൊടുത്തുകൊണ്ടിരിക്കുകയാണ്. ഇതൊരു മനുഷ്യത്വരഹിതമായ പ്രവൃത്തിയായിട്ടാണ് നാം കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് ഈ സമഗ്ര വോട്ടര്‍പട്ടിക പരിഷ്കരണമെന്ന് നാം ഭയപ്പെടേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
Film
എസ് എസ് രാജമൗലി- മഹേഷ് ബാബു ചിത്രം വാരാണാസിയുടെ ബ്രഹ്മാണ്ഡ ട്രയ്ലർ പ്രേക്ഷകരിലേക്ക്
മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രം ശ്രീ ദുർഗ ആർട്ട്സ്,ഷോവിങ് ബിസിനസ് എന്നീ ബാനറുകളിൽ കെ എൽ നാരായണ, എസ് എസ് കർത്തികേയ എന്നിവർ നിർമ്മിക്കുന്നു.
പ്രേക്ഷകർ ആകാംഷയോടെ കാത്തിരുന്ന എസ് എസ് രാജമൗലി മഹേഷ് ബാബു ചിത്രം വാരാണാസിയുടെ ബ്രഹ്മാണ്ഡ ട്രയ്ലർ റിലീസായി. ചിത്രത്തിൽ രുദ്ര എന്ന കഥാപാത്രമായി മഹേഷ് ബാബു എത്തുന്നു. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ നടന്ന പ്രൗഢ ഗംഭീര ഇവെന്റിലാണ് ചിത്രത്തിന്റെ ട്രയ്ലർ റിലീസ് ചെയ്തത്. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രം ശ്രീ ദുർഗ ആർട്ട്സ്,ഷോവിങ് ബിസിനസ് എന്നീ ബാനറുകളിൽ കെ എൽ നാരായണ, എസ് എസ് കർത്തികേയ എന്നിവർ നിർമ്മിക്കുന്നു. കീരവാണിയാണ് വാരണാസിയുടെ സംഗീത സംവിധാനം നിർവഹിക്കുന്നത്.
മണിക്കൂറുകൾക്കുള്ളിൽ അഞ്ചു മില്യണിൽപ്പരം കാഴ്ചക്കാരുമായി ട്രയ്ലർ ലോകവ്യാപകമായി ട്രെൻഡിങ്ങിൽ മുന്നിലാണ്.
പ്രേക്ഷകർക്ക് ദൃശ്യവിസ്മയം സമ്മാനിക്കുന്ന വാരാണസിയുടെ ട്രയ്ലർ റാമോജി ഫിലിം സിറ്റിയിൽ നടന്ന ഇവെന്റിൽ 130×100 ഫീറ്റിൽ പ്രത്യേകമായി സജ്ജീകരിച്ച സ്ക്രീനിലാണ് പ്രദർശിപ്പിച്ചത് . സിഇ 512-ലെ വാരാണസി കാണിച്ചുകൊണ്ടാണ് ട്രെയിലര്‍ തുടങ്ങുന്നത്. പിന്നീട് 2027-ല്‍ ഭൂമിയെ ലക്ഷ്യമാക്കി വരുന്ന ശാംഭവി എന്ന ഛിന്നഗ്രഹമാണ് കാണിക്കുന്നത്. തുടര്‍ന്നങ്ങോട്ട് അന്റാര്‍ട്ടിക്കയിലെ റോസ് ഐസ് ഷെല്‍ഫ്, ആഫ്രിക്കയിലെ അംബോസെലി വനം, ബിസിഇ 7200-ലെ ലങ്കാനഗരം, വാരാണസിയിലെ മണികര്‍ണികാ ഘട്ട് തുടങ്ങിയവയെല്ലാം വിസ്മയക്കാഴ്ചകളായി ട്രെയിലറില്‍ അനാവരണം ചെയ്യുന്നു.കൈയില്‍ ത്രിശൂലവുമേന്തി കാളയുടെ പുറത്തേറി വരുന്ന മഹേഷ് ബാബുവിന്റെ രുദ്ര എന്ന കഥാപാത്രം സ്ക്രീനിൽ അവസാനം എത്തിയപ്പോൾ വേദിയിലും മഹേഷ് ബാബു കാളയുടെ പുറത്തു എൻട്രി ചെയ്തപ്പോൾ അറുപത്തിനായിരത്തിൽപ്പരം കാഴ്ചക്കാർ നിറഞ്ഞ ഇവന്റിലെ സദസ്സ് ഹർഷാരവം കൊണ്ട് വേദിയെ ധന്യമാക്കി. ഐമാക്സിലാണ് ചിത്രം ഒരുങ്ങുന്നത് എന്നതിനാല്‍ തന്നെ തിയേറ്ററുകളില്‍ ഗംഭീരമായ കാഴ്ചാനുഭൂതി സമ്മാനിക്കുമെന്നുറപ്പാണ്.ബാഹുബലിയും ആർ ആർ ആറും ഒരുക്കിയ രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം വാരണാസി 2027ൽ തിയേറ്ററുകളിലേക്കെത്തും. പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് സ്ട്രാറ്റജിസ്റ്റ് : പ്രതീഷ് ശേഖർ.
Film
വാരണാസിയുടെ ബ്രഹ്മാണ്ഡ ട്രെയിലര്‍ റിലീസ്; മഹേഷ് ബാബുവിനെ രുദ്രയായി കാണിച്ച് രാജമൗലി
ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ നടന്ന അതിവിശാലമായ ചടങ്ങിലാണ് ട്രെയിലര്‍ റിലീസ് ചെയ്തത്.
പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരുന്ന എസ്.എസ്. രാജമൗലിമഹേഷ് ബാബു ചിത്രം ‘വാരണാസി’യുടെ ഭര്തൃസന്ദര്‍ശനം നിറഞ്ഞ ട്രെയിലര്‍ വിസ്മയമായി പുറത്തുവന്നു. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ നടന്ന അതിവിശാലമായ ചടങ്ങിലാണ് ട്രെയിലര്‍ റിലീസ് ചെയ്തത്.
ചിത്രത്തില്‍ രുദ്ര എന്ന കഥാപാത്രമായി മഹേഷ് ബാബു എത്തുന്നു. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ശ്രീ ദുര്‍ഗ ആര്‍ട്സ്, ഷോവിങ് ബിസിനസ് ബാനറുകളില്‍ കെ. എല്‍. നാരായണ, എസ്.എസ്. കര്‍ത്തികേയ എന്നിവര്‍ നിര്‍മ്മിക്കുന്നു.
കീരവാണിയാണ് സംഗീതം ഒരുക്കുന്നത്. പുറത്തിറങ്ങിയ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ 5 മില്യണിലധികം കാഴ്ചകളുമായി ട്രെയിലര്‍ ലോകവ്യാപകമായി ട്രെന്‍ഡിങ് പട്ടികയില്‍ മുന്നിലാണ്. 130ണ്മ100 അടി വലുപ്പത്തിലുള്ള പ്രത്യേക സ്ക്രീനില്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ ട്രെയിലര്‍ പ്രദര്‍ശിപ്പിച്ചു.
ട്രെയിലര്‍ സി.ഇ. 512-ലെ വാരണാസിയുടെ ദൃശ്യങ്ങളോടെ തുടങ്ങുന്നു. തുടര്‍ന്ന് 2027ല്‍ ഭൂമിയിലേക്ക് വരുന്നു എന്നു കാണിക്കുന്ന ‘ശാംഭവി’ എന്ന ഛിന്നഗ്രഹം, അന്റാര്‍ട്ടിക്കയിലെ റോസ് ഐസ് ഷെല്‍ഫ്, ആഫ്രിക്കയിലെ അംബോസെലി വനം, ബി.സി.ഇ 7200-ലെ ലങ്കാനഗരം, വാരണാസിയിലെ മണികര്‍ണികാ ഘട്ട് തുടങ്ങിയ ഭീമാകാര ദൃശ്യവിശേഷങ്ങള്‍ അതിശയത്തോടെ അവതരിപ്പിക്കുന്നു.
കയ്യില്‍ ത്രിശൂലം പിടിച്ച് കാളയുടെ പുറത്ത് സവാരിയുമായി എത്തുന്ന രുദ്രയായി മഹേഷ് ബാബുവിന്റെ എന്‍ട്രിയാണ് ട്രെയിലറിന്റെ ഹൈലൈറ്റ്. അതേപോലെ, വേദിയിലേക്കും മഹേഷ് ബാബു കാളപ്പുറത്ത് സവാരിയായി എത്തിയപ്പോള്‍ 60,000-ത്തിലധികം പ്രേക്ഷകര്‍ കൈയ്യടി മുഴക്കി വരവേറ്റു.
ഐമാക്സ് ഫോര്‍മാറ്റിലാണ് ഈ ചിത്രം ഒരുക്കുന്നത്. അതിനാല്‍ തന്നെ തിയേറ്ററുകളില്‍ അത്ഭുതകരമായ കാഴ്ചാനുഭവം സമ്മാനിക്കുമെന്നുറപ്പ്. ബാഹുബലി, ഞഞഞ എന്നിവയുടെ സംവിധായകന് രാജമൗലിയുടെ ഈ ബ്രഹ്മാണ്ഡ പ്രോജക്റ്റ് 2027-ല്‍ തിയേറ്ററുകളിലേക്ക് എത്തും.
-
india22 hours agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF1 day agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News23 hours agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india3 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala3 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala3 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
india2 days agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?
-
kerala22 hours agoശബരിമല സ്വര്‍ണ്ണക്കൊള്ള; സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി

