തിരുവനന്തപുരം: കൊച്ചിയില്‍ യുവനടിയെ തട്ടികൊണ്ടുപോയി കാറില്‍ അപമാനിച്ച കേസിലെ ഗുഢാലോചനക്കാരെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന് അറിയാമെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം വി.മുരളീധരന്‍. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീയുടെ ക്വട്ടേഷനാണെന്ന് മുഖ്യപ്രതി പള്‍സര്‍ സുനി പറഞ്ഞിട്ടും അന്വേഷണം അവരിലേക്ക് നീളാത്തതിന്റെ കാരണം വ്യക്തമാക്കണം. കേന്ദ്ര ഏജന്‍സി അന്വേഷിച്ചാല്‍ മാത്രമേ സത്യം പുറത്തുവരികയുള്ളൂവെന്നും മുരളീധരന്‍ പറഞ്ഞു.