പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം സംസ്ഥാനത്ത് നടന്ന എട്ട് ബി.ജെ.പി പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന ഹര്‍ദി ഹൈക്കോടതി തള്ളി. തലശ്ശേരിയിലെ ഗോപാല്‍ അടിയോടി ട്രസ്റ്റായിരുന്നു ഹോക്കോടതിയില്‍ ഹര്‍ജി തള്ളിയത്.

ബി.ജെ.പി പ്രവര്‍ത്തകരായ കണ്ണൂരിലെ രമിത്ത്, ആണ്ടല്ലൂര്‍ സന്തോഷ്, പി.കെ. രാമചന്ദ്രന്‍, പയ്യന്നൂര്‍ ബിജു, രാധാകൃഷ്ണന്‍, വിമല, രവീന്ദ്രന്‍ പിള്ള, രാജേഷ് എന്നിവരുടെ കൊലപാതകത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി. കേസുകളിലെ പ്രതികളെ പിടികൂടിയെങ്കിലും ഗൂഢാലോചന പുറത്തു കൊണ്ടുവരാന്‍ സിബിഐ വരണമെന്നായിരുന്നു ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടത്.

എന്നാല്‍ ഇരകളുടെ ബന്ധുക്കളാരും സിബിഐ അന്വേഷണാവശ്യം ഉന്നയിച്ചിട്ടില്ലെന്നും കേസിന്റെ വിചാരണ വേളയില്‍ കേസ് സിബിഐക്ക് വിടുന്നത് ശരിയല്ലെന്നും സര്‍ക്കാര്‍ വാദിച്ചു. ഇത് ശരിവെച്ച് ജസ്റ്റിസ് ആന്റണി ഡൊമനിക് അധ്യക്ഷനായ ബെഞ്ച് ഹര്‍ജിക്കാരുടെ ആവശ്യം തള്ളി. കേസ് രാഷ്ട്രീയപ്രേരിതമാണെന്ന് കരുതേണ്ടി വരുമെന്ന് കോടതി അഭിപ്രായപ്പെട്ടു.

തീര്‍ച്ചയായും. നിങ്ങളുടെ പോസ്റ്റ് വായിച്ചപ്പോള്‍ കൂടുതല്‍ എഴുതാന്‍ ആവശ്യപ്പെടണമെന്ന് തോന്നിയതാണ്. പക്ഷേ മുമ്പാരോ ആവശ്യപ്പെടുകയും അതിന്റെ പരിമിത നിങ്ങള്‍ തന്നെ പറയുകയും ചെയ്തതു കൊണ്ട് പറയാതിരിക്കുകയായിരുന്നു. വിവരങ്ങള്‍ തന്നതിന് നന്ദി.