kerala
സൗഹൃദ സംഗമങ്ങള്‍ രാജ്യവ്യാപകമായി സംഘടിപ്പിക്കാനൊരുങ്ങി മുസ്ലിംലീഗ്
സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ കേരളത്തില്‍ നടന്ന സൗഹൃദ സംഗമങ്ങളുടെ മാതൃകയില്‍ രാജ്യവ്യാപകമായി സൗഹൃദ സംഗമങ്ങള്‍ സംഘടിപ്പിക്കാനൊരുങ്ങി മുസ്ലിംലീഗ്.
സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ കേരളത്തില്‍ നടന്ന സൗഹൃദ സംഗമങ്ങളുടെ മാതൃകയില്‍ രാജ്യവ്യാപകമായി സൗഹൃദ സംഗമങ്ങള്‍ സംഘടിപ്പിക്കാനൊരുങ്ങി മുസ്ലിംലീഗ്. രാജ്യത്തിന്റെ എല്ലാ തലസ്ഥാന നഗരികളിലും സൗഹൃദ സന്ദേശ സംഗമങ്ങള്‍ നടത്താന്‍ ദേശീയ നിര്‍വ്വാഹക സമിതി യോഗമാണ് തീരുമാനമെടുത്തത്. ആദ്യഘട്ടത്തില്‍ മുംബൈ അടക്കമുള്ള ആറ് തലസ്ഥാന നഗരങ്ങളിലായിരിക്കും പരിപാടി. സമാപനം ഡല്‍ഹിയില്‍ ദേശീയ കമ്മിറ്റിയുടെ നേതൃത്വത്തിലായിരിക്കും. രാജ്യത്തിന്റെ പ്രത്യേക രാഷ്ട്രീയ സാഹചര്യത്തില്‍ മതേതര പാര്‍ട്ടികളുമായി കൂട്ടായ്മകളുണ്ടാക്കുമെന്ന് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ദേശീയ അടിസ്ഥാനത്തില്‍ പാര്‍ട്ടിയുടെ സന്ദേശം എത്തിക്കാനും ഘടകങ്ങള്‍ രൂപീകരിക്കാനും കമ്മിറ്റി പദ്ധതികള്‍ ആവിഷ്കരിച്ചതായി കുഞ്ഞാലിക്കുട്ടി പറഞ്ഞു. സമൂഹത്തില്‍ സൗഹൃദ സന്ദേശം പ്രചരിപ്പിക്കുന്നതിന് രാജ്യവ്യാപകമായി പരിപാടികള്‍ സംഘടിപ്പിക്കും.
ദേശീയ വൈസ് പ്രസിഡന്റ് എം.പി അബ്ദുസ്സമദ് സമദാനി സമ്മേളന പ്രമേയം വിശദീകരിച്ചു. സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗാനന്തരം ചേരുന്ന ആദ്യത്തെ ദേശീയ നിര്‍വ്വാഹക സമിതി യോഗത്തില്‍ തങ്ങളെ അനുസ്മരിച്ച് കൊണ്ട് സമദാനി നടത്തിയ ഉറുദു പ്രസംഗം വികാര നിര്‍ഭരമായി. നാനാത്വത്തില്‍ ഏകത്വമെന്ന ഇന്ത്യന്‍ സംസ്കാരത്തെ തകര്‍ക്കുന്ന ശക്തികള്‍ക്കെതിരെ രാജ്യത്തെ ന്യൂപക്ഷ സമുദായങ്ങള്‍ രാജ്യത്തുടനീളം സ്നേഹ സംവാദങ്ങള്‍ സംഘടിപ്പിക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഉത്തരാഖണ്ഡിലെ ഹരിദ്വാറിലും ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജിലും നടന്ന ധര്‍മ്മ സന്‍സദ് സമ്മേളനത്തില്‍ ക്രിസ്ത്യന്‍, മുസ്്ലീം ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടത്തിയ ദേശവിരുദ്ധവും ഭരണഘടനാ വിരുദ്ധവും മനുഷ്യത്വരഹിതവുമായ പ്രസ്താവനകളെ യോഗം ശക്തമായി അപലപിച്ചു.
മുസ്്ലിംകളുടെ ഉന്മൂലനം ആവശ്യമാണെന്ന് ഹരിദ്വാര്‍ സമ്മേളനത്തില്‍ പരസ്യമായി പ്രഖ്യാപിക്കുകയും രാജ്യത്തെ ക്രിസ്ത്യന്‍ മുസ്്ലിം സമുദായങ്ങളുടെ വോട്ടവകാശം ഹനിക്കാനുമുള്ള ആഹ്വാനത്തെ ഭരണകൂടം തള്ളപ്പറയാത്തതില്‍ യോഗം ഉത്കണ്ഠ പ്രകടിപ്പിച്ചു.1991-ല്‍ നടപ്പാക്കിയ ആരാധനാലയ സംരക്ഷണ നിയമത്തിലെ വ്യവസ്ഥകള്‍ കൃത്യമായി പാലിക്കാനും നിയമം നടപ്പിലാക്കാനും കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പിന്നോക്ക വിഭാഗങ്ങളെ ഉള്‍പ്പെടുത്തിയുള്ള സെന്‍സസ് സംവിധാനം നടപ്പിലാക്കണം. ഇതിന്റെ കൃത്യത ഉറപ്പുവരുത്താന്‍ കണക്കെടുപ്പില്‍ സംസ്ഥാന സര്‍ക്കാരുകളുടെ പങ്കാളിത്തം ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു. വ്യത്യസ്ത സമുദായങ്ങള്‍ ഉപയോഗിക്കുന്ന ആരാധനാലയങ്ങളെ പൗരാണിക-ചരിത്ര സ്മാരകങ്ങളുടെ പട്ടികയില്‍ നിന്നും ഒഴിവാക്കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടു. പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങളുടെ പ്രാര്‍ത്ഥനയോടെയാണ് യോഗ നടപടികള്‍ ആരംഭിച്ചത്. ഇക്കാലയളവില്‍ മണ്മറഞ്ഞ നേതാക്കളെയും പ്രവര്‍ത്തകരെയും യോഗം അനുസ്മരിച്ചു.
kerala
തദ്ദേശ തെരഞ്ഞെടുപ്പ്; ആദ്യമണിക്കൂറില്‍ സംസ്ഥാനത്താകെ രേഖപ്പെടുത്തിയത് 14.33 ശതമാനം പോളിംഗ്
രാവിലെ തന്നെ പോളിങ് ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിരയാണുള്ളത്.
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് ആരംഭിച്ച് ആദ്യ മണിക്കൂറില്‍ മെച്ചപ്പെട്ട പോളിംഗ്. സംസ്ഥാനത്താകെ രേഖപ്പെടുത്തിയത് 14.33 ശതമാനം പോളിംഗ്.തിരുവനന്തപുരം കോര്‍പ്പറേഷനില്‍ 13.1ശതമാനവും കൊല്ലം കോര്‍പ്പറേഷനില്‍ 13.4ശതമാനവും കൊച്ചി കോര്‍പ്പറേഷനില്‍ 14.1ശതമാനവുമാണ് വോട്ട് രേഖപ്പെടുത്തിയത്.
സംസ്ഥാനത്തെ ഏഴു ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ 595 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് ഇന്ന് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നത്.
മോക് പോളിങിനുശേഷം രാവിലെ ഏഴിന് തന്നെ വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ തന്നെ പോളിങ് ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിരയാണുള്ളത്. വൈകിട്ട് ആറു മണിവരെയാണ് വോട്ടെടുപ്പ്.
kerala
വോട്ടിംഗ് ദിവസത്തില്‍ പ്രീപോള്‍ സര്‍വേ ഫലം: ബിജെപി സ്ഥാനാര്‍ത്ഥി ആര്. ശ്രീലേഖക്കെതിരെ പരാതി
ഇന്ന് രാവിലെ ഫെയ്സ്ബുക്കിലൂടെയാണ് എന്‍ഡിഎയ്ക്ക് മുന്‍തൂക്കം ലഭിക്കുമെന്നുള്ള സ്വകാര്യ പ്രീപോള്‍ സര്‍വേ റിപ്പോര്‍ട്ട് ശ്രീലേഖ പ്രസിദ്ധീകരിച്ചത്.
തിരുവനന്തപുരം: വോട്ടെടുപ്പ് പുരോഗമിക്കുന്ന ദിവസത്തില്‍ തന്നെ പ്രീപോള്‍ സര്‍വേ ഫലം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് തിരുവനന്തപുരം കോര്‍പറേഷനിലെ ശാസ്തമംഗലം വാര്‍ഡ് ബിജെപി സ്ഥാനാര്‍ത്ഥി ആര്. ശ്രീലേഖ.
ഇന്ന് രാവിലെ ഫെയ്സ്ബുക്കിലൂടെയാണ് എന്‍ഡിഎയ്ക്ക് മുന്‍തൂക്കം ലഭിക്കുമെന്നുള്ള സ്വകാര്യ പ്രീപോള്‍ സര്‍വേ റിപ്പോര്‍ട്ട് ശ്രീലേഖ പ്രസിദ്ധീകരിച്ചത്. വോട്ടിംഗ് നടക്കുന്ന സമയത്ത് ഇത്തരത്തിലുള്ള സര്‍വേ ഫലങ്ങള്‍ പുറത്ത് വിടുന്നത് തെരഞ്ഞെടുപ്പ് കമ്മീഷന് കര്‍ശനമായി നിരോധിച്ചിട്ടുള്ളതാണ്.
ബിജെപിക്ക് ഭൂരിപക്ഷമുണ്ടാകുമെന്നും എല്‍ഡിഎഫ് പിന്നോട്ട് പോകുമെന്നും ചൂണ്ടിക്കാണിക്കുന്ന സര്‍വേ ഫലമാണ് അവര്‍ പങ്കുവെച്ചത്. ഇതോടെ ശ്രീലേഖയുടെ പ്രവര്‍ത്തനത്തില്‍ വീണ്ടും വിവാദമുയര്‍ന്നിരിക്കുകയാണ്.
തിരഞ്ഞെടുപ്പ് പ്രചാരണ പോസ്റ്ററുകളില്‍ പേരിനൊപ്പം ‘ഐപിഎസ്’ തസ്തിക ഉപയോഗിച്ചതിനെച്ചൊല്ലി നേരത്തേ തന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു.
kerala
കേരളത്തില്‍ സ്വര്‍ണവില വീണ്ടും ഇടിഞ്ഞു; ഗ്രാമിന് 30 രൂപ കുറഞ്ഞു
ആഗോള വിപണിയിലെ തിരിച്ചടിയെയാണ് ആഭ്യന്തര വിപണിയും പിന്തുടര്ന്നത്.
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. ഗ്രാമിന് 30 രൂപ കുറഞ്ഞ് 11,925 രൂപയായാണ് ഇന്ന് വില രേഖപ്പെടുത്തിയിരിക്കുന്നത്. പവന്റെ വില 240 രൂപ ഇടിഞ്ഞ് 95,400 രൂപയായി.
18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയില്‍ ഗ്രാമിന് 25 രൂപ കുറവുണ്ടായി (9,805 രൂപ). 14 കാരറ്റ് സ്വര്‍ണം 20 രൂപ കുറവോടെ 7,640 രൂപയായി.
ആഗോള വിപണിയിലെ തിരിച്ചടിയെയാണ് ആഭ്യന്തര വിപണിയും പിന്തുടര്ന്നത്. സ്പോട്ട് ഗോള്‍ഡ് 0.2% ഇടിഞ്ഞ് 4,189.49 ഡോളര്‍ നിലയിലും യു.എസ് ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്ക് 0.6% ഇടിഞ്ഞ് 4,217.7 ഡോളറിലും വ്യാപാരം പുരോഗമിക്കുന്നു.
ഫെഡറല്‍ റിസര്‍വിന്റെ വരാനിരിക്കുന്ന പലിശനിരക്ക് പ്രഖ്യാപനത്തെ മുന്‍നിര്‍ത്തി നിക്ഷേപകര്‍ കരുതലെടുക്കുന്നതാണ് വില ഇടിവിന് പിന്നിലെ പ്രധാന കാരണം. പലിശനിരക്കില്‍ 25 ബേസിസ് പോയിന്റ് കുറവ് വരാനിടയുണ്ടെന്നാണ് വിലയിരുത്തല്‍.
ഇതിനിടെ, കേന്ദ്രബാങ്കുകളുടെ സ്വര്‍ണവാങ്ങല്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നു. ഇതിന്റെ ഫലമായി 2026 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ സ്വര്‍ണവില അന്താരാഷ്ട്ര വിപണിയില്‍ 5,000 ഡോളര്‍ കടക്കാമെന്ന പ്രവചനവും ശക്തമാകുന്നു. അതുവഴി ഇന്ത്യ ഉള്‍പ്പെടെ ആഭ്യന്തര വിപണികളില്‍ സ്വര്‍ണവില ഒരു ലക്ഷം രൂപ കടക്കാനിടയുണ്ടെന്നുമാണ് വിലയിരുത്തല്‍.
ഇതിനു മുമ്പ്, കേരളത്തില്‍ തിങ്കളാഴ്ച സ്വര്‍ണവില ഉയര്‍ന്നിരുന്നു. ഗ്രാമിന് 25 രൂപ വര്‍ധിച്ച് 11,955 രൂപയും പവന് 200 രൂപ ഉയര്‍ന്ന് 95,640 രൂപയുമായിരിന്നു.
-
india16 hours agoഡോളറിന്റെ മൂല്യം കൂടിയാല്‍ നമുക്കെന്ത ഇന്ത്യക്കാര്‍ രൂപയല്ലേ ഉപയോഗിക്കുന്നത്: വിവാദ പരാമര്‍ശവുമായി ബിജെപി എംപി
-
health3 days agoഡയറ്റ് പ്ലാനിങ്ങിലുണ്ടോ? നമുക്കാവശ്യമായ ഭക്ഷണ ശൈലി ഇങ്ങനെ ക്രമീകരിക്കാം
-
news3 days agoകടുവ സെന്‍സസിനിടെ കാട്ടാന ആക്രമണം; വനം വകുപ്പ് ജീവനക്കാരന് കൊല്ലപ്പെട്ടു
-
news3 days agoക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച; തിരുവാഭരണം മോഷണം പോയി
-
kerala18 hours agoകുപ്പിവെള്ളത്തില്‍ ചത്ത പല്ലി; വെള്ളം കുടിച്ച യുവാവ് ആശുപത്രിയില്‍
-
News3 days agoബാലമുരുകനെതിരെ തിരച്ചില്‍ ശക്തം; കടയത്തി മലയിടുക്ക് പൊലീസ് വളഞ്ഞു
-
Cricket3 days agoഹിറ്റായി ‘ഹിറ്റ്മാന്’; അന്താരാഷ്ട്ര ക്രിക്കറ്റില്‍ 20,000 റണ്‍സ് എന്ന ചരിത്രനേട്ടം സ്വന്തമാക്കി രോഹിത് ശര്‍മ
-
india15 hours ago‘നെഹ്റു ജീവിച്ചതും മരിച്ചതും ഇന്ത്യയ്ക്ക് വേണ്ടി’; പ്രിയങ്ക ഗാന്ധി

