Connect with us

kerala

‘വണ്ടി പിടുത്തം’ കുറഞ്ഞു; ഉദ്യോഗസ്ഥര്‍ക്ക് എം.വി.ഡിയുടെ കാരണം കാണിക്കല്‍ നോട്ടീസ്

പൊതുതിരഞ്ഞെടുപ്പ് വേളയില്‍ തീവ്രപരിശോധന ഒഴിവാക്കാന്‍ സര്‍ക്കാര്‍തലത്തില്‍ വാക്കാല്‍ നിര്‍ദേശം നല്‍കാറുണ്ട്

Published

on

പിഴചുമത്തലിന് ‘വേഗം കുറച്ച’ മോട്ടോര്‍വാഹനവകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്. 30 ഓഫീസുകളിലെ ഉദ്യോഗസ്ഥരോടാണ് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ വിശദീകരണം തേടിയത്. വാഹനപരിശോധന കുറഞ്ഞതിന്റെ കാരണം നിശ്ചിതദിവസത്തിനുള്ളില്‍ അറിയിക്കണം.

തിരഞ്ഞെടുപ്പു ജോലികള്‍ കാരണം പഴയപടി വാഹന പരിശോധന നടന്നിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. തിരഞ്ഞെടുപ്പ് ആവശ്യത്തിനുവേണ്ടി റവന്യൂവകുപ്പ് ആവശ്യപ്പെട്ട വാഹനങ്ങള്‍ എത്തിക്കേണ്ട ചുമതല മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ക്കായിരുന്നു.

വാഹനപരിശോധന നിര്‍ത്തിവെക്കാന്‍ നിര്‍ദേശിച്ച ഓഫീസ് മേധാവിമാര്‍, ഉദ്യോഗസ്ഥരോട് തിരഞ്ഞെടുപ്പ് ഡ്യൂട്ടി ചെയ്യാന്‍ നിര്‍ദേശിച്ചിരുന്നു. ഇതുപ്രകാരം തിരഞ്ഞെടുപ്പ് ഡ്യൂട്ടികള്‍ക്ക് ഇറങ്ങിയവരോടാണ് ഇപ്പോള്‍ വിശദീകരണം തേടിയിട്ടുള്ളത്.

പൊതുതിരഞ്ഞെടുപ്പ് വേളയില്‍ തീവ്രപരിശോധന ഒഴിവാക്കാന്‍ സര്‍ക്കാര്‍തലത്തില്‍ വാക്കാല്‍ നിര്‍ദേശം നല്‍കാറുണ്ട്. എന്നാല്‍, വാഹനപരിശോധന കുറയുന്നത് റോഡുസുരക്ഷാനടപടികളെ ബാധിക്കുന്നതിനാലാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതെന്ന് ഉന്നതോദ്യോഗസ്ഥര്‍ പറഞ്ഞു. ഓണ്‍ലൈന്‍ സംവിധാനമായ ഇ-ചെല്ലാന്‍ വഴി ഗതാഗതനിയമലംഘനങ്ങള്‍ക്ക് പിഴയീടാക്കാന്‍ കഴിയും.

പഴയപടി വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തി പരിശോധിക്കേണ്ടതില്ല. കോവിഡ് രോഗവ്യാപനം കുറയ്ക്കാന്‍ ബസുകളിലെ യാത്രക്കാരുടെ എണ്ണത്തിലെ നിയന്ത്രണം ഉള്‍പ്പെടെ പരിശോധിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇതില്‍ വീഴ്ചവരുത്തിയവര്‍ക്കെതിരേ നിയമാനുസൃത നടപടികള്‍ മാത്രമാണ് സ്വീകരിച്ചതെന്ന് അധികൃതര്‍ പറയുന്നു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

എംഎൽഎ എല്‍ദോസ് കുന്നപ്പിള്ളിയെ ആക്രമിച്ച സംഭവം; ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ കേസ്

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഇന്നലെ ആശുപത്രിയില്‍ സന്ദര്‍ശിക്കുന്നതിനിടെയാണ് കയ്യേറ്റമുണ്ടായത്

Published

on

കോണ്‍ഗ്രസ് നേതാവും പെരുമ്പാവൂര്‍ എംഎല്‍എയുമായ എല്‍ദോസ് കുന്നപ്പിള്ളിയെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ കണ്ടാല്‍ അറിയാവുന്ന 30 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഇന്നലെ ആശുപത്രിയില്‍ സന്ദര്‍ശിക്കുന്നതിനിടെയാണ് കയ്യേറ്റമുണ്ടായത്.

ആക്രമണത്തെ തുടര്‍ന്ന് ശ്വാസതടസ്സം അനുഭവപ്പെട്ട എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ ചികിത്സ തേടി. ഇരുപതോളം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്നാണ് ആക്രമിച്ചതെന്നും എംഎല്‍എ പറയുന്നു. പൊലീസ് എംഎല്‍എയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. മര്‍ദ്ദനത്തില്‍ എംഎല്‍എയുടെ െ്രെഡവര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

Continue Reading

crime

പോക്സോ കേസ്: ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറി റിമാൻഡിൽ

ഏട്ടാം ക്ലാസ് വിദ്യാർഥിയെ പീഡിപ്പിച്ചു എന്ന പരാതിയിലാണ് പൊലീസ് ഇന്നലെ ഇയാളെ അറസ്റ്റ് ചെയ്തത്

Published

on

കണ്ണൂർ: പോക്സോ കേസിൽ ഡിവൈഎഫ്ഐ നേതാവ്‌ റിമാൻഡിൽ. കണ്ണൂർ പെരിങ്ങോം പൂവത്തിൻ കീഴിലെ അക്ഷയ് ബാബുവാണ് റിമാൻഡിലായത്. ഏട്ടാം ക്ലാസ് വിദ്യാർഥിയെ പീഡിപ്പിച്ചു എന്ന പരാതിയിലാണ് പൊലീസ് ഇന്നലെ ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ഇന്നലെയാണ് റിമാൻഡ് ചെയ്തത്. ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറിയാണ് അക്ഷയ്.

Continue Reading

kerala

നവകേരള സദസിന്റെ പേരില്‍ സിപിഐഎം ക്രിമിനലുകള്‍ വ്യാപകമായി അക്രമം അഴിച്ചുവിടുകയാണ്: വി.ഡി സതീശന്‍

ഷൂ എറിഞ്ഞവർക്കെതിരെ വധശ്രമത്തിന് കേസെടുത്തത് പരിഹാസ്യമാണ്

Published

on

ഷൂ ഏറ് വൈകാരിക പ്രതിഷേധമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ആഹ്വാനം ചെയ്‌തത്‌ സമാധാനപരമായ സമരം. ഷൂ ഏറ് തുടരരുതെന്ന് നിർദേശം നൽകിയെന്നും വി ഡി സതീശൻ വ്യകത്മാക്കി. ക്രിമിനൽ മനസുള്ളവരാണ് കേരളം ഭരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ ആക്രമത്തെ പ്രോത്സാഹിപ്പിക്കുന്നു. മുഖ്യമന്ത്രി സ്റ്റാലിൻ ചമയണ്ട. മുഖ്യമന്ത്രിക്ക് സാഡിസ്റ്റ് മനസാണ്.

ഷൂ എറിഞ്ഞവർക്കെതിരെ വധശ്രമത്തിന് കേസെടുത്തത് പരിഹാസ്യമാണ്. മുൻപിലും പിമ്പിലും ക്രിമിനൽ സംഘവുമായാണ് മുഖ്യമന്ത്രിയുടെ യാത്ര. മുഖ്യമന്ത്രിക്ക് പൊലീസിൽ വിശ്വാസമില്ലേ. അത്രക്ക് ഭീരുവാണോയെന്നും സതീശൻ പരിഹസിച്ചു. നവകേരള സദസിന്റെ പേരിൽ സിപിഐഎം ക്രിമിനലുകൾ വ്യാപകമായി അക്രമം അഴിച്ചുവിടുകയാണെന്ന് വി ഡി സതീശൻ വ്യക്തമാക്കി.

Continue Reading

Trending