ഡല്‍ഹി: രാഹുല്‍ ഗാന്ധിക്ക് കോവിഡ്. നേരിയ രോഗലക്ഷണം കണ്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.

താനുമായി കഴിഞ്ഞ ദിവസം സമ്പര്‍ക്കം പുലര്‍ത്തിയവര്‍ നീരിഷണത്തില്‍ പ്രവേശിക്കണമെന്നും കോവിഡ് പ്രോട്ടോകോള്‍ പാലിക്കണമെന്നും രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. അദ്ദേഹം എയിംസ് ആശുപത്രിയില്‍ ചികിത്സയിലാണ്.