റാഞ്ചി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഒരാഴ്ച സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് ഝാര്‍ഖണ്ഡ് സര്‍ക്കാര്‍.ഏപ്രില്‍ 22 മുതല്‍ 29വരെയാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. നിയന്ത്രണങ്ങള്‍ കടുപ്പിച്ചിട്ടും കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ തീരുമാനം.

അവശ്യസര്‍വീസുകള്‍ക്ക്് മാത്രമാണ് അനുമതി. ആരാധാനലയങ്ങള്‍ തുറന്നുപ്രവര്‍ത്തിക്കുമെങ്കിലും ആള്‍ക്കൂട്ടം അനുവദിക്കില്ല. കോവിഡ് രൂക്ഷമായി തുടരുന്നതിനെ തുടര്‍ന്ന് സംസ്ഥാനത്ത് ശക്തമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെുത്തിയിരുന്നു. സ്‌കൂളുകളും കോളജുകളുമെല്ലാം അടച്ചു.പരീക്ഷകള്‍ മുഴുവന്‍ മാറ്റിവെച്ചിരുന്നു.

കഴിഞ്ഞ മണിക്കൂറുകളില്‍ സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനവാണ് രേഖപ്പെടുത്തിയത്. 14,552 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 97 പേര്‍ മരിച്ചു.