കാഞ്ഞങ്ങാട് മുനിസിപ്പൽ യൂത്ത്‌ലീഗ് സെക്രട്ടറി ഇർഷാദിനെ തൽസ്ഥാനത്തുനിന്ന് സസ്‌പെൻഡ് ചെയ്തതായി മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി അറിയിച്ചു. യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസിന്റെ പ്രസ്താവനയുടെ പൂർണരൂപം:

‘കാഞ്ഞങ്ങാട്ടെ അബ്ദുറഹ്മാൻ ഓഫ് എന്ന സഹോദരന്റെ കൊലപാതകം ദാർഭാഗ്യകരമാണ്. കൊലപാതകത്തെ സംബന്ധിച്ച് പല തരത്തിലുള്ള വാർത്തകൾ വരുന്നുണ്ട്. ഇതു സംബന്ധിച്ച് സമഗ്രവും നിഷ്പക്ഷവുമായ അന്വേഷണം നടക്കണം. സത്യാവസ്ഥ പുറത്തുവരണം. കൊലപാതകവുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണത്തിൽ കാഞ്ഞങ്ങാട് മുൻസിപ്പൽ യൂത്ത് ലീഗ് സ്വെക്രട്ടറി ഇർഷാദിന് പങ്കുള്ളതായുള്ള മൊഴിയുടെ അടിസ്ഥാനത്തിൽ ഇർഷാദിനെ തൽസ്ഥാനത്ത് നിന്നും സസ്‌പെൻഡ് ചെയ്തതായി അറിയിക്കുന്നു.’