തിരുവനന്തപുരം: ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോക്കെതിരെ വിജിലന്‍സ് കോടതിയില്‍ ഹര്‍ജി. മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാറിനെതിരെ വ്യാജരേഖയുണ്ടാക്കിയെന്നാണ് പരാതി. തിരുവനന്തപുരം വിജിലന്‍സ് കോടതിയിലാണ് ഹര്‍ജി നല്‍കിയത്. അഭിഭാഷകനായ സന്തോഷ് ബസന്ത് ആണ് ഹര്‍ജി നല്‍കിയത്. ജേക്കബ് തോമസിനെതിരായ റിപ്പോര്‍ട്ട് പൂഴ്ത്തിയെന്നും ഹര്‍ജിയിലുണ്ട്. ഹര്‍ജി ഫയലില്‍ സ്വീകരിച്ച് കോടതി 27ന് വിശദീകരണം നല്‍കാന്‍ വിജിലന്‍സിനോട് ആവശ്യപ്പെട്ടു.