അമേരിക്കയിലെ ദിലീപ് ഷോ കഴിഞ്ഞെത്തിയ നടി നമിത പ്രമോദി വിവാദപരാമര്‍ശവുമായി രംഗത്ത്. ഒട്ടേറെ വിവാദങ്ങള്‍ക്കിടെയാണ് ദിലീപിന്റെ അമേരിക്കന്‍ ഷോ നടന്നത്. ഷോ കഴിഞ്ഞ് തിരിച്ചെത്തിയ ശേഷമാണ് ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ നടി വിവാദപരാമര്‍ശം നടത്തിയത്.

nam-2

nam-3

namitha-p

ഷോയ്ക്കുള്ള യാത്രയില്‍ ചിലരുടെ നല്ലതും ചീത്തയും മനസ്സിലാക്കാന്‍ കഴിഞ്ഞുവെന്നതാണ് നമിത പ്രമോദ് പറഞ്ഞത്. ഇത് സോഷ്യല്‍മീഡിയയിലുള്‍പ്പെടെ ചര്‍ച്ചയായിരിക്കുകയാണിപ്പോള്‍. എന്നാല്‍ നടി എന്താണ് ഉദ്ദേശിച്ചതെന്ന് വ്യക്തമാക്കിയില്ല. ദിലീപിനും ഭാര്യ കാവ്യമാധവനുമൊപ്പം ഗായിക റിമിടോമിയും ഉള്‍പ്പെടെയുള്ള സംഘമാണ് അമേരിക്കയിലെ ഷോയില്‍ പങ്കെടുത്തത്. മകള്‍ മീനാക്ഷിക്കൊപ്പമായിരുന്നു അമേരിക്കന്‍ യാത്ര.