ദില്ലി: മുത്തലാഖ് വിഷയത്തില്‍ പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മുത്തലാഖ് വിഷയം യാതൊരു കാരണവശാലും രാഷ്ട്രീയമായി കാണരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഷ്ട്രീയമല്ല മറിച്ച് ഇതിന് പരിഹാരം കാണാന്‍ മുസ്‌ലിം സമൂഹം മുന്നോട്ടുവരണമെന്നും മോദി പറഞ്ഞു.
ദില്ലിയില്‍ ബസവ കണ്‍വെന്‍ഷനില്‍ സംസാരിക്കവെയാണ് പ്രധാനമന്ത്രി മുത്തലാഖ് വിഷയത്തില്‍ പറഞ്ഞത്. നാല്‍പത് മിനിറ്റോളം നീണ്ട് പ്രസംഗത്തില്‍ പെണ്‍ശാക്തീകരണത്തെ കുറിച്ചാണ് മോദി സംസാരിച്ചത്.
‘മുത്തലാഖ് യാതൊരു കാരണവശാലും രാഷ്ട്രീയ വിഷയമായി കാണരുത്. മുസ്ലിം സമൂഹത്തിലെ പെണ്‍കുട്ടികളുടെ പരോഗമനത്തിനുള്ള വഴി കാട്ടാനാവണം ഇത്. ഇതിനായി മുസ്‌ലിം പണ്ഡിതര്‍ പുരോഗമന ചിന്തകരും മുന്നോട്ടുവരണമെന്നും മോദി അഭിപ്രായപ്പെട്ടു.
നേരത്തെ ഭുവനേശ്വറില്‍ നടന്ന ബിജെപി ദേശീയ എക്സിക്യൂട്ടിവിലും മോദി മുത്താലഖിനെക്കുറിച്ച് സംസാരിച്ചിരുന്നു.