മുംബൈ: കേന്ദ്ര സര്‍ക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കടന്നാക്രമിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ.
രാജ്യത്ത് കോണ്‍ഗ്രസ് ജനാധിപത്യം സംരക്ഷിച്ചതിനാലാണ് ചായക്കടക്കാരന് പോലും ഇവിടെ പ്രധാനമന്ത്രിയാകാന്‍ സാധിച്ചതെന്ന് ഖാര്‍ഗെ പറഞ്ഞു. മുംബൈയില്‍ പാര്‍ട്ടി പ്രവര്‍ത്തകരുമായുള്ള ചര്‍ച്ചക്കിടെയായിരുന്നു ഖര്‍ഗെയുടെ പ്രസ്താവന.
കഴിഞ്ഞ 70 വര്‍ഷം കോണ്‍ഗ്രസ് എന്താണ് രാജ്യത്തിനു വേണ്ടി ചെയ്തതെന്ന് മോദി എല്ലാ ചടങ്ങുകളിലും ചെന്ന് ചോദിക്കാറുള്ളതാണ്. ഒരു ചായക്കടക്കാരനായ അദ്ദേഹത്തിനു പോലും രാജ്യത്തെ പ്രധാനമന്ത്രിയാകാന്‍ സാധിച്ചത് കോണ്‍ഗ്രസ് ഇവിടെ ജനാധിപത്യം സംരക്ഷിച്ചതിനാലാണെന്ന് ഖാര്‍ഗെ ചൂണ്ടിക്കാട്ടി. മോദി സര്‍ക്കാര്‍ പല പദ്ധതികളും വാഗ്ദാനം ചെയ്തുവെങ്കിലും അതെല്ലാം നടപ്പാക്കുന്നതില്‍ പരാജയപ്പെട്ടു.