kerala

മത്സ്യത്തൊഴിലാളിക്കു വെടിയേറ്റ സംഭവം: നാവികസേനയുടെ അഞ്ച് തോക്കുകള്‍ കസ്റ്റഡിയിലെടുത്തു

By Chandrika Web

September 15, 2022

കൊച്ചി: കടലില്‍ പോയി മടങ്ങുകയായിരുന്ന മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ സംഭവത്തില്‍ നാവികസേനയുടെ അഞ്ചു തോക്കുകള്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ഐ.എന്‍.എസ് ദ്രോണാചാര്യയിലെ അഞ്ച് ഇന്‍സാസ് തോക്കുകളാണ് പൊലീസിന് കൈമാറിയത്. കോടതിയില്‍ ഹാജരാക്കിയ ശേഷം തോക്ക് ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കും.

തോക്കുകള്‍ വിട്ടുനല്‍കില്ലെന്ന് നേരത്തെ നാവികസേന നിലപാട് സ്വീകരിച്ചിരുന്നെങ്കിലും പൊലീസ് ആവശ്യത്തില്‍ ഉറച്ചു നിന്നതോടെയാണ് തോക്കു വിട്ടു നല്‍കിയത്. അന്വേഷണത്തോട് എല്ലാ രീതിയിലും സഹകരിക്കുമെന്ന് നേവി വൃത്തങ്ങള്‍ അറിയിച്ചു.