ന്യൂഡല്‍ഹി: എന്‍ഡി ടിവി ഇന്ത്യ ഒരു ദിവസം സംപ്രേഷണം നിര്‍ത്തിവെക്കണമെന്ന് വാര്‍ത്താ വിതരണ മന്ത്രാലയം. പത്താന്‍കോട്ട് ആക്രമണത്തിന്റെ വാര്‍ത്ത നല്‍കിയതിനെത്തുടര്‍ന്നാണ് നടപടി. സര്‍ക്കാരിന്റെ തന്ത്രപ്രധാന രഹസ്യങ്ങള്‍ ചാനല്‍ വെളിപ്പെടുത്തി. ഇത് വാര്‍ത്താ ഉള്ളടക്കം സംബന്ധിച്ച നിയമങ്ങളുടെ ലംഘനമാണെന്നും സര്‍ക്കാര്‍ പറയുന്നു. എന്‍ഡി ടിവിയുടെ ഹിന്ദി ചാനലാണ് എന്‍ഡി ടിവി ഇന്ത്യ.