ആലുവ: നടിക്കെതിരായ ആക്രമണത്തില്‍ ദിലീപിനെ കൂടുതല്‍ തെളിവുമായി അയല്‍വാസി. നടി അക്രമിക്കപ്പെട്ട രാത്രിയില്‍ ദിലീപിന്റെ വീടിന് സമീപം സംഭവിച്ച അസ്വാഭാവിക കാര്യങ്ങളാണ് അയല്‍വാസിയുടെ വെളിപ്പെടുത്തലിലുള്ളത്. ആക്രമണം നടന്ന രാത്രി ദിലീപിന്റെ ഉറ്റബന്ധു പരിഭ്രാന്തനായി ദിലീപിന്റെ വീട്ടിലേക്ക് കയറിപ്പോകുന്നതാണ് കണ്ടതെന്ന് അയല്‍വാസി സ്വകാര്യ ചാനലിനോട് പറഞ്ഞു.

സംഭവ സമയം യാതൊന്നും തോന്നിയില്ലെങ്കിലും പിന്നീട് രാവിലെ നടി ആക്രമിക്കപ്പെട്ട വാര്‍ത്ത അറിഞ്ഞപ്പോള്‍ സംശയങ്ങള്‍ ഉണ്ടായതായും അയല്‍വാസി പറഞ്ഞു.

നടി ആക്രമിക്കപ്പെട്ട രാത്രിയില്‍ എട്ടു മണിയോടെ ഒരു യുവതി ആലുവ ക്ഷേത്രത്തിനു സമീപമുള്ള നടപ്പാലത്തില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കിയിരുന്നു. യുവതി ഫോണിലൂടെ ഭീഷണിപ്പെടുത്തുകയായിരുന്നു. എന്നാല്‍ ഭീഷണി അറിഞ്ഞെത്തിയ ഭര്‍ത്താവ് യുവതിയെ മര്‍ദ്ദിക്കുകയും ഇതേത്തുടര്‍ന്ന് യുവതി ദിലീപിന്റെ വീടിനു മുന്നിലേക്ക് ഓടിക്കയുറകയുമുണ്ടായി.

തുടര്‍ന്ന് ദമ്പതിമാര്‍ തമ്മിലുള്ള അടിപിടി ദിലീപിന്റെ വീടിനു മുന്നില്‍വെച്ചായി. ഈ സമയത്തായിരു്ന്നു ദിലീപിന്റെ അനുജന്‍ അനൂപും മറ്റൊരാളുംകൂടി കാറില്‍ അമിതവേഗത്തില്‍ വീട്ടിലേക്കു പാഞ്ഞുകയറിയത്. സ്വന്തം വീടിനു മുന്നില്‍ നടക്കുന്ന സംഘര്‍ഷം ഒന്നു ശ്രദ്ധിക്കാന്‍ കൂടി പറ്റാത്ത രീതിയില്‍ പരിഭ്രാന്തിയിലായിരുന്നു എന്നും അയല്‍വാസി അഭിപ്രായപ്പെട്ടു.

അവര്‍ അമിതവേഗത്തില്‍ വീട്ടിലേക്ക് പാഞ്ഞു കയറുകയായിരുന്നു. സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ കാര്യങ്ങള്‍ വ്യക്തമാകും അയല്‍വാസി വ്യക്തമാക്കി.