kerala

പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ വെള്ളിയാഴ്‌ച

By webdesk14

December 27, 2023

തിരുവനന്തപുരം: രണ്ടാംപിണറായി സർക്കാരിലെ പുതിയ മന്ത്രിമാരായി കോൺഗ്രസ് എസ് നേതാവ് രാമചന്ദ്രൻ കടന്നപ്പള്ളി, കേരള കോൺഗ്രസ് ബി നേതാവ് കെ ബി ഗണേഷ്‌കുമാർ എന്നിവർ വെള്ളിയാഴ്‌ച സത്യപ്രതിജ്ഞചെയ്‌ത്‌ ചുമതലയേൽക്കും. വൈകിട്ട്‌ നാലിന്‌ രാജ്‌ഭവനിൽ പ്രത്യേകം തയാറാക്കിയ പന്തലിലാണ്‌ സത്യപ്രതിജ്ഞ.

മുഖ്യമന്ത്രി പിണറായി വിജയൻ, മറ്റുമന്ത്രിമാർ ഉൾപ്പെടെയുള്ളവർ പങ്കെടുക്കും. പ്രതിപക്ഷത്തെയും ചടങ്ങിലേക്ക്‌ ക്ഷണിച്ചിട്ടുണ്ട്‌. മന്ത്രിമാരായിരുന്ന ആന്റണി രാജു, അഹമ്മദ്‌ ദേവർകോവിൽ എന്നിവരുടെ രാജി ഗവർണർ സ്വീകരിച്ചു. പുതിയ മന്ത്രിമാർ ചുമതലയേൽക്കുന്നതുവരെ വകുപ്പുകളുടെ താൽകാലിക ചുമതല മുഖ്യമന്ത്രിക്ക്‌ കൈമാറി.