Connect with us

kerala

വി.സിമാരെ നിയമിക്കാന്‍ പുതിയ ഓര്‍ഡിനന്‍സിന് നീക്കം; ഗവര്‍ണറെയും യു.ജി.സിയേയും നോക്കുകുത്തിയാക്കുന്നു

ഗവര്‍ണറെയും യു.ജി.സി പ്രതിനിധിയേയും നോക്കുകുത്തിയാക്കി വി.സിമാരെ നിയമിക്കാന്‍ സര്‍വകലാശാല നിയമങ്ങള്‍ ഓര്‍ഡിനന്‍സിലൂടെ ഭേദഗതി വരുത്താന്‍ സര്‍ക്കാരിന്റെ തിരക്കിട്ട നീക്കം.

Published

on

തിരുവനന്തപുരം: ഗവര്‍ണറെയും യു.ജി.സി പ്രതിനിധിയേയും നോക്കുകുത്തിയാക്കി വി.സിമാരെ നിയമിക്കാന്‍ സര്‍വകലാശാല നിയമങ്ങള്‍ ഓര്‍ഡിനന്‍സിലൂടെ ഭേദഗതി വരുത്താന്‍ സര്‍ക്കാരിന്റെ തിരക്കിട്ട നീക്കം. സര്‍വകലാശാല നിയമങ്ങള്‍ ഭേദഗതി ചെയ്യുന്നതിന് സര്‍ക്കാര്‍ നിയമിച്ച കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശ മറയാക്കിയാണ് സര്‍ക്കാരിന്റെ നടപടി.

ഇത് സംബന്ധിച്ച ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദ്ദേശം നിയമവകുപ്പിന്റെ പരിഗണനയിലാണ്. അടുത്ത മന്ത്രിസഭാ യോഗത്തില്‍ പുതിയ ഓര്‍ഡിനന്‍സിറക്കാന്‍ ഇടതുമുന്നണി അനുമതി നല്‍കി. കാലിക്കറ്റ്, കണ്ണൂര്‍, സംസ്‌കൃത സര്‍വകലാശാലകളിലെ വി.സി നിയമനങ്ങളില്‍ ഗവര്‍ണര്‍ സര്‍ക്കാറിനെതിരെ പരസ്യ വിമര്‍ശനം നടത്തിയിരുന്നു. ഇത് ഒഴിവാക്കി സര്‍ക്കാരിന്റെ ഇഷ്ടക്കാരെ തന്നെ വി.സിമാരായി അവരോധിക്കാനാണ് നിയമഭേദഗതി കൊണ്ടുവരുന്നത്. ഒക്ടോബര്‍ കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ: വി.പി മഹാദേവന്‍പിള്ളയുടെ കാലാവധി അവസാനിക്കുണ്ട്. ചട്ട പ്രകാരം സെര്‍ച്ച്കമ്മിറ്റി ഗവര്‍ണര്‍ രൂപീകരിക്കുന്നതിനുമുന്‍പ് നിയമ ഭേദഗതികൊണ്ടുവരാനാണ് സര്‍ക്കാര്‍ തീരുമാനം. ഗവര്‍ണറുടെ നോമിനി, യു.ജി.സി നോമിനി, സര്‍വകലാശാല നോമിനി എന്നിവര്‍ അടങ്ങുന്ന മൂന്ന് അംഗകമ്മിറ്റിയാണ് പാനല്‍ തയ്യാറാക്കി ഗവര്‍ണര്‍ക്ക് സമര്‍പ്പിക്കേണ്ടത്. ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ പാനലില്‍ ഒരാളെ വൈസ് ചാന്‍സലറായി നിയമിക്കും.

കേരള സര്‍വകലാശാല സെനറ്റ് കഴിഞ്ഞമാസം യോഗം ചേര്‍ന്ന് പ്ലാനിങ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ വി.കെ രാമചന്ദ്രനെ യൂണിവേഴ്‌സിറ്റി പ്രതിനിധിയായി നിര്‍ദേശിക്കാന്‍ തീരുമാനിച്ചുവെങ്കിലും ഈ വിവരം ഇതേവരെ സര്‍വകലാശാല ഗവര്‍ണരുടെ ഓഫീസില്‍ അറിയിച്ചിട്ടില്ല. നിര്‍ദ്ദിഷ്ട നിയമഭേദഗതി വരുത്തുന്നതിനുമുമ്പ് ഗവര്‍ണര്‍ കമ്മിറ്റിരൂപീകരിക്കുന്നത് തടയാനാണ് കേരള സര്‍വകലാശാല പ്രതിനിധിയുടെ പേര് ഗവര്‍ണറെ അറിയിക്കാത്തത്.ഗവര്‍ണറുടെ നോമിനിയും യു.ജി.സിയുടെ നോമിനിയും സര്‍ക്കാരിന് താല്പര്യമില്ലാത്തവരാണെങ്കില്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്ന വ്യക്തിയെ വി.സിയാക്കുവാന്‍ ബുദ്ധിമുട്ടാവും. നിലവില്‍ മൂന്നംഗ കമ്മിറ്റിക്ക് മൂന്ന് മുതല്‍ അഞ്ചു വരെയുള്ള പേരുകള്‍ അടങ്ങിയ പാനല്‍ സമര്‍പ്പിക്കാം.

ഇതില്‍നിന്ന് ഗവര്‍ണര്‍ക്ക് താല്പര്യമുള്ള ആളെ വി.സിയായി നിയമിക്കാനാവും. എന്നാല്‍ സര്‍ക്കാരിന്റെ പരിഗണയിലുള്ള പുതിയ ഭേദഗതി പ്രകാരം മൂന്നംഗ കമ്മിറ്റിയിലെ രണ്ടുപേര്‍ സമാന പാനല്‍ ശുപാര്‍ശ ചെയ്താല്‍ അത് കമ്മിറ്റിയുടെ ഔദ്യോഗിക പാനലാകും. ഗവര്‍ണര്‍ക്ക് ആ പാനലായിരിക്കും പരിഗണനക്ക് അയക്കുക. കമ്മിറ്റിയില്‍ ഗവര്‍ണരുടെ പ്രതിനിധിയെ സര്‍ക്കാരിന്റെ ശുപാര്‍ശപ്രകാരം ഗവര്‍ണര്‍ നിയമിക്കണമെന്നും ഭേദഗതി ചെയ്യുന്നുണ്ട്. സര്‍വകലാശാല പ്രതിനിധിയും ഗവര്‍ണറുടെ പ്രതിനിധിയും സര്‍ക്കാരിന് താല്പര്യമുള്ളവരാവുമ്പോള്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്ന ആളെ മാത്രമേ ഗവര്‍ണര്‍ക്ക് വൈസ് ചാന്‍സലറായി നിര്‍മ്മിക്കാനാവു. സെര്‍ച്ച് കമ്മിറ്റിയിലെ യ.ുജി.സി പ്രതിനിധി വ്യത്യസ്ത പാനല്‍ മുന്നോട്ട് വെച്ചാലും അത് ഗവര്‍ണര്‍ക്ക് പരിഗണിക്കാനാവില്ല.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പാലക്കാട് നിന്ന് കാണാതായ മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി

കക്കടത്ത് മഠത്തില്‍ സുബ്രഹ്‌മണ്യനാണ് മരിച്ചത്

Published

on

പാലക്കാട്: പാലക്കാട് പട്ടാമ്പിയില്‍ കാണാതായ മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി. പട്ടാമ്പി ഗവണ്‍മെന്റ് താലൂക്ക് ആശുപത്രിക്ക് സമീപം താമസിക്കുന്ന കക്കടത്ത് മഠത്തില്‍ സുബ്രഹ്‌മണ്യനാണ് മരിച്ചത്. ശനിയാഴ്ച ഉച്ച മുതലായിരുന്നു സുബ്രഹ്‌മണ്യനെ കാണാതായത്. പട്ടാമ്പി വീരമണിക്ക് സമീപം ആളൊഴിഞ്ഞ പറമ്പിലെ കിണറില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പട്ടാമ്പി പൊലീസ് അന്വേഷണം ആരംഭിച്ചു.

Continue Reading

kerala

തെക്കന്‍ തദ്ദേശപ്പോര്; ആവേശക്കൊടുമുടിയേറി കലാശക്കൊട്ട്, പരസ്യപ്രചാരണം അവസാനിച്ചു

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഇന്ന് പരസ്യപ്രചാരണം അവസാനിച്ചത്.

Published

on

ഒന്നാംഘട്ട വോട്ടെടുപ്പ് നടക്കുന്ന 7 ജില്ലകളില്‍ പരസ്യ പ്രചാരണം ഇന്ന് ആവേശം നിറഞ്ഞ കലാശക്കൊട്ടോടുകൂടി അവസാനിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഇന്ന് പരസ്യപ്രചാരണം അവസാനിച്ചത്. ജില്ലകളിലെ പ്രധാന കേന്ദ്രങ്ങളില്‍ പ്രമുഖ നേതാക്കള്‍ കലാശക്കൊട്ടിന് നേതൃത്വം നല്‍കി. ഇന്ന് വൈകീട്ട് ആറ് മണിയോടെയാണ് അവസാനിച്ചത്. നാളെ നിശബ്ദ പ്രചാരണത്തിനു ശേഷം 9നാണ് വോട്ടെടുപ്പ്.

കൊട്ടിക്കലാശം നടന്ന ജില്ലകളില്‍ സംഘര്‍ഷം ഒഴിവാക്കുന്നതിനായി വിവിധ സ്ഥലങ്ങളില്‍ പൊലീസിനെ നിയോഗിച്ചിരുന്നു. സംസ്ഥാനത്ത് വോട്ടെടുപ്പിനായുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന്‍ അറിയിച്ചു. തെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ടത്തിലാണ് ചൊവ്വാഴ്ച്ച ഏഴ് ജില്ലകളില്‍ വോട്ടെടുപ്പ് നടക്കുക. ബാക്കി കാസര്‍കോട് മുതല്‍ തൃശൂര്‍ വരെയുള്ള ജില്ലകളില്‍ ഡിസംബര്‍ 11നാണ് വോട്ടെടുപ്പ്. ഒന്‍പതിന് പരസ്യപ്രചാരണം അവസാനിക്കും.

Continue Reading

kerala

‘ഇന്‍ഡിഗോക്ക് പകരം വാനര എയര്‍ വരുന്നു’; ഇന്‍ഡിഗോ പ്രതിസന്ധിയില്‍ സംഘപരിവാറിനെ പരിഹസിച്ച് സന്ദീപ് വാര്യര്‍

ഇന്‍ഡിഗോ വിമാനയാത്രാ പ്രതിസന്ധിയില്‍ സംഘപരിവാറിനെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍.

Published

on

ഇന്‍ഡിഗോ വിമാനയാത്രാ പ്രതിസന്ധിയില്‍ സംഘപരിവാറിനെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍. ‘ഇന്‍ഡിഗോ പ്രശ്നം കാരണം വിമാനയാത്ര മുടങ്ങി ഇഞ്ചി കടിച്ചിരിക്കുന്ന മിത്രങ്ങള്‍ക്ക് എയര്‍പോര്‍ട്ടില്‍ സമയം കളയാന്‍ ഉള്ള മാര്‍ഗങ്ങള്‍’ എന്ന് തുടങ്ങുന്ന ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് സന്ദീപ് വാര്യര്‍ സംഘപരിവാറിനെ വിമര്‍ശിച്ചത്.

രാജ്യത്തിന് വേണ്ടി എയര്‍പോര്‍ട്ടില്‍ എത്ര കാലം വേണമെങ്കിലും തപസിരിക്കുമെന്ന് പോസ്റ്റിട്ട ശേഷം വാഷ്റൂമില്‍ പോയി പൊട്ടിക്കരയുക, ഇന്‍ഡിഗോ മുടങ്ങിയതിന് പിറകില്‍ ജോര്‍ജ് സോറോസും രാഹുല്‍ ഗാന്ധിയുമാണെന്ന് വാട്‌സ്ആപ്പ് യൂണിവേഴ്‌സിറ്റിയില്‍ വന്ന മെസേജ് കേശവന്‍ മാമന് അയച്ചു കൊടുക്കുക, സംഘമിറങ്ങി , ഇന്‍ഡിഗോക്ക് പകരം വാനര എയര്‍ വരുന്നു എന്ന വടിയാര്‍ സുനിയുടെ യുട്യൂബ് പ്രഭാഷണം കേട്ട് ധൃതംഗ പുളകിതനാവുക, കാവിപ്പട ഗ്രൂപ്പില്‍ മോദിജിക്ക് നമസ്‌തേ പറയൂ സംഘമിത്രങ്ങളേ പോസ്റ്റിന് കീഴെ വന്ന കമന്റുകള്‍ എണ്ണുക, അതില്‍ എത്ര ഫെയ്ക്കുകള്‍ ഉണ്ടെന്ന് ഐഡന്റിഫൈ ചെയ്യുക , സന്ദീപ് വാര്യരുടെ പോസ്റ്റിന് കീഴില്‍ പോയി തെറി വിളിക്കുക , എന്നിട്ടും ഫ്‌ലൈറ്റ് കിട്ടിയില്ലെങ്കില്‍ തൊട്ടടുത്ത ശാഖയില്‍ പോയി നാല് സൂര്യനമസ്‌കാരം ചെയ്യുക എന്നിങ്ങനെയാണ് സന്ദീപ് പരിഹസിച്ചിരിക്കുന്നത്.

ഇന്‍ഡിഗോ സര്‍വീസുകള്‍ വ്യാപകമായി മുടങ്ങിയതില്‍ പ്രതിഷേധം ഉയരുന്നതിനിടെയാണ് സന്ദീപ് വാര്യരുടെ പ്രതികരണം. വ്യോമഗതാഗത രംഗത്തെ പ്രതിസന്ധിക്ക് കാരണം കേന്ദ്ര സര്‍ക്കാരാണെന്ന വിമര്‍ശനവും കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും ഉന്നയിക്കുന്നുണ്ട്. സര്‍വീസുകള്‍ മുടങ്ങിയതിന് പിന്നാലെ നിരവധി പേരാണ് വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുന്നത്.

സന്ദീപ് വാര്യറുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

ഇന്‍ഡിഗോ പ്രശ്‌നം കാരണം വിമാന യാത്ര മുടങ്ങി ഇഞ്ചി കടിച്ചിരിക്കുന്ന മിത്രങ്ങള്‍ക്ക് എയര്‍പോര്‍ട്ടില്‍ സമയം കളയാന്‍ ഉള്ള മാര്‍ഗങ്ങള്‍ താഴെ കൊടുക്കുന്നു
1 ) രാജ്യത്തിന് വേണ്ടി എയര്‍പോര്‍ട്ടില്‍ എത്ര കാലം വേണമെങ്കിലും തപസിരിക്കുമെന്ന് പോസ്റ്റിട്ട ശേഷം വാഷ്റൂമില്‍ പോയി പൊട്ടിക്കരയുക
2) ഇന്‍ഡിഗോ മുടങ്ങിയതിന് പിറകില്‍ ജോര്‍ജ് സോറോസും രാഹുല്‍ ഗാന്ധിയുമാണെന്ന് വാട്‌സ്ആപ്പ് യൂണിവേഴ്‌സിറ്റിയില്‍ വന്ന മെസേജ് കേശവന്‍ മാമന് അയച്ചു കൊടുക്കുക
3) സംഘമിറങ്ങി , ഇന്‍ഡിഗോക്ക് പകരം വാനര എയര്‍ വരുന്നു എന്ന വടിയാര്‍ സുനിയുടെ യുട്യൂബ് പ്രഭാഷണം കേട്ട് ധൃതംഗ പുളകിതനാവുക
4) കാവിപ്പട ഗ്രൂപ്പില്‍ മോദിജിക്ക് നമസ്‌തേ പറയൂ സംഘമിത്രങ്ങളേ പോസ്റ്റിന് കീഴെ വന്ന കമന്റുകള്‍ എണ്ണുക . അതില്‍ എത്ര ഫെയ്ക്കുകള്‍ ഉണ്ടെന്ന് ഐഡന്റിഫൈ ചെയ്യുക
5 ) സന്ദീപ് വാര്യരുടെ പോസ്റ്റിന് കീഴില്‍ പോയി തെറി വിളിക്കുക
എന്നിട്ടും ഫ്‌ലൈറ്റ് കിട്ടിയില്ലെങ്കില്‍ തൊട്ടടുത്ത ശാഖയില്‍ പോയി നാല് സൂര്യനമസ്‌കാരം ചെയ്യുക .

Continue Reading

Trending