Connect with us

india

യു.പി.എ സര്‍ക്കാര്‍ കൊണ്ടുവന്ന ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ പ്രശംസിച്ച് ഗുജറാത്ത് സര്‍ക്കാറിന്റെ റിപ്പോര്‍ട്ട്

Published

on

ന്യൂഡല്‍ഹി: ഒന്നാം യു.പി.എ സര്‍ക്കാര്‍ ആവിഷ്‌കരിച്ച് നടപ്പാക്കിയ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ വാനോളം പുകഴ്ത്തി ഗുജറാത്തിലെ ബി.ജെ.പി സര്‍ക്കാറിന്റെ റിപ്പോര്‍ട്ട്. കഴിഞ്ഞയാഴ്ച മുഖ്യമന്ത്രി വിജയ് രൂപാണി പ്രകാശനം ചെയ്ത റിപ്പോര്‍ട്ടാണ് കോവിഡ് അടച്ചിടല്‍ കാലത്ത് ജീവന്‍ രക്ഷാ മരുന്നായി മാറിയത് തൊഴിലുറപ്പ് പദ്ധതിയാണെന്ന് പ്രശംസിക്കുന്നത്. രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാര്‍ഷിക മേഖലക്ക് പ്രാധാന്യം നല്‍കിയാണ് കണ്ടെത്തേണ്ടതെന്നും റിപ്പോര്‍്ട്ട് നിര്‍ദേശിക്കുന്നു. വിവാദ കാര്‍ഷിക നിയമങ്ങളുമായി ബന്ധപ്പെട്ട് രാജ്യമെമ്പാടും കര്‍ഷകര്‍ ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാറിനെതിരെ പ്രക്ഷോഭ രംഗത്ത് നിലയുറപ്പിക്കുമ്പോഴാണ് രൂപാണി സര്‍ക്കാറിന്റെ അഭിപ്രായ പ്രകടനം എന്നതും ശ്രദ്ധേയമാണ്.

കോവിഡ് പ്രതിസന്ധി- ഊര്‍ജ്ജം, അന്തരീക്ഷ മലിനീകരണം, കാലാവസ്ഥ, വികസന കാഴ്ചപ്പാട് എന്ന പേരിലുള്ള റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാറിനു കീഴിലുള്ള കാലാവസ്ഥാ വ്യതിയാന വകുപ്പാണ് തയ്യാറാക്കിയിരിക്കുന്നത്. അഹമ്മദാബാദ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിന്റേയും ഗാന്ധിനഗര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുടേയും സഹകരണത്തോടെയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.

കോവിഡ് ലോക്കഡൗണ്‍ കാലത്ത് നാട്ടിലേക്ക് മടങ്ങിയെത്തിയ കുടിയേറ്റ തൊഴിലാളികളെ അതിജീവിക്കാന്‍ സഹായിച്ച രണ്ട് മേഖലകള്‍ എന്ന നിലയിലാണ് ഗ്രാമീണ തൊഴിലുറപ്പിനെയും കാര്‍ഷിക മേഖലയേയും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നത്. ഗോത്ര മേഖലയായ ദഹോദ് ജില്ല ആണ് ഉദാഹരണമായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്. ദഹോദ് ജില്ലയില്‍ മാത്രം ഒരു ലക്ഷത്തോളം കുടിയേറ്റ തൊഴിലാളികളാണ് കോവിഡ് അടച്ചിടലില്‍ മടങ്ങിയെത്തിയത്. ചെറിയ അളവില്‍ മാത്രം ഭൂമി കൈവശമുള്ളവരാണിത്. ഇതുതന്നെ ജലസേചന സൗകര്യമില്ലാത്ത ഭൂമിയും. തിരിച്ചെത്തിയ ഉടന്‍ തൊഴിലുറപ്പ് പദ്ധതിയില്‍ അംഗമാവുകയാണ് അവര്‍ ചെയ്തത്.

നഗരങ്ങളില്‍ തൊഴിലെടുത്ത് ശീലിച്ച അവര്‍ക്ക് തൊഴിലുറപ്പ് പദ്ധതി വേതനം (224രൂപ) തുച്ചമായിരുന്നു. എങ്കിലും പ്രതിസന്ധി കാലത്ത് അതിജീവനത്തിന് ഇത് അവരെ പര്യാപ്തമാക്കി. – റിപ്പോര്‍ട്ട് പറയുന്നു. തൊഴിലുറപ്പ് പദ്ധതിയില്‍ ഏറ്റവും കൂടുതല്‍ പേര്‍ എന്റോള്‍ ചെയ്ത ജില്ലയായിരുന്നു ദഹൂദ് (2.38 ലക്ഷം പേര്‍). ഭാവ് നഗറും നര്‍മ്മദയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. കാര്‍ഷിക മേഖല കൊണ്ട് അതിജീവിച്ചവരില്‍ പ്രധാനമായും സൗരാഷ്ട്രക്കാരാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. സൂറത്തിലെ വജ്ര വ്യവസായ മേഖലയെ ആശ്രയിച്ച് കഴിയുന്ന 12 ലക്ഷം ജനങ്ങള്‍ സൗരാഷ്ട്ര, ഉത്തരഗുജറാത്ത് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

പുതുച്ചേരിയിൽ പൊതുയോഗത്തിന് അനുമതി തേടി ടിവികെ; വിജയ്​യുടെ റോഡ് ഷോ ഒഴിവാക്കും

Published

on

ചെന്നൈ: ഡിസംബർ 9ന് പുതുച്ചേരിയിൽ പൊതുയോഗം സംഘടിപ്പിക്കാൻ പൊലീസിന്റെ അനുമതി തേടി വിജയ്​യുടെ തമിഴക വെട്രി കഴകം (ടിവികെ). പുതുച്ചേരിയിലെ ഉപ്പളം ഗ്രൗണ്ടിൽ പൊതുയോഗം നടത്താൻ അനുവാദത്തിനായി ടിവികെ പ്രതിനിധി സംഘം സീനിയർ പൊലീസ് സൂപ്രണ്ട് ആർ.കലൈവാനനെ കണ്ടു. കൂടിയാലോചനയ്ക്കു ശേഷമാകും ഇതിൽ തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു.

ഡിസംബർ 5ന് പുതുച്ചേരിയിൽ വിജയ്​യുടെ റോഡ് ഷോ നടത്താൻ നേരത്തെ ടിവികെ പദ്ധതിയിട്ടിരുന്നു. എന്നാൽ, ഇതിനെതിരെ വിവിധ കോണുകളിൽ നിന്ന് പ്രതിഷേധമുയർന്നു. തുടർന്ന്, റോഡ് ഷോയ്ക്ക് അനുമതി തരാനാകില്ലെന്ന് പൊലീസ് പാർട്ടിയെ അറിയിച്ചിരുന്നു. പിന്നാലെയാണ് പൊതുയോഗം നടത്താൻ അനുമതി തേടിയിരിക്കുന്നത്.

സെപ്റ്റംബർ 27ന് കരൂരിൽ ടിവികെ സംഘടിപ്പിച്ച റാലിയിലുണ്ടായ തിക്കിലും തിരക്കിലും നിരവധി പേര്‍
കൊല്ലപ്പെട്ടിരുന്നു. ഇതിനു പിന്നാലെ രണ്ടുമാസത്തെ ഇടവേളയ്ക്കു ശേഷം വിജയ് പൊതുപരിപാടികളിൽ സജീവമാകുന്നതിന്റെ ഭാഗമായാണ് പുതുച്ചേരിയിൽ പൊതുയോഗം നടത്തുന്നത്.

Continue Reading

india

മദ്യം വാങ്ങാന്‍ പണം നിഷേധിച്ചതിനെ തുടര്‍ന്ന് അമ്മയെ തീകൊളുത്തിയ മകന്‍ അറസ്റ്റില്‍

ഭദ്രക് ജില്ലയിലെ ഗലഗണ്ഡ ഗ്രാമത്തിലാണ് മനുഷ്യരെ ഞെട്ടിച്ച സംഭവം. ദേബാഷിഷ് നായക് (45) എന്നയാളാണ് പിടിയിലായത്.

Published

on

ഭുവനേശ്വര്‍: മദ്യം വാങ്ങാന്‍ പണം നല്‍കാത്തതാണ് കാരണമെന്ന് ആരോപിച്ച് സ്വന്തം അമ്മയെ തീകൊളുത്തിയ മകന്‍ ഒഡിഷയില്‍ അറസ്റ്റില്‍. ഭദ്രക് ജില്ലയിലെ ഗലഗണ്ഡ ഗ്രാമത്തിലാണ് മനുഷ്യരെ ഞെട്ടിച്ച സംഭവം. ദേബാഷിഷ് നായക് (45) എന്നയാളാണ് പിടിയിലായത്.

മാതാവ് ജ്യോത്സനറാണി നായക് (65)നെ ക്രൂരമായി മര്‍ദിച്ച ശേഷമാണ് ഇയാള്‍ തീകൊളുത്തിയത്ന്ന് പോലീസ് അറിയിച്ചു. മയക്കുമരുന്നിന് അടിമയായ ദേബാഷിഷ് മദ്യം വാങ്ങാന്‍ അമ്മയോട് പണം ആവശ്യപ്പെട്ടെങ്കിലും, ജ്യോത്സനറാണി പണം നല്‍കുന്നതില്‍ വിസമ്മതിച്ചതോടെ ഇയാള്‍ അക്രമാസക്തനായി. മര്‍ദനത്തില്‍ അമ്മ താഴെ വീണതോടെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നുവെന്നാണ് പൊലീസ് റിപ്പോര്‍ട്ട്.

ജ്യോത്സനറാണിയുടെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും ദേബാഷിഷ് സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. നാട്ടുകാര്‍ ഗുരുതരാവസ്ഥയിലായ വയോധികയെ ഭദ്രക് ജില്ലാ ആശുപത്രിയിലേക്ക് എത്തിച്ചു. പിന്നീട് നില വഷളായതോടെ അവരെ കട്ടക്കിലെ എസ്സിബി മെഡിക്കല്‍ കോളജിലേക്ക് മാറ്റിയതായും പോലീസ് അറിയിച്ചു.

വീട്ടില്‍ അമ്മയും മകനും തമ്മില്‍ വാക്കുതര്‍ക്കം പതിവായിരുന്നുവെങ്കിലും ഇത്തരത്തിലുള്ള ക്രൂരത ഒരിക്കലും പ്രതീക്ഷിച്ചില്ലെന്ന് നാട്ടുകാര്‍ പ്രതികരിച്ചു.

 

Continue Reading

india

സഞ്ജൗലി പള്ളി കെട്ടിടം പൊളിക്കല്‍ ഉത്തരവില്‍ തല്‍സ്ഥിതി; ഹൈകോടതി നിര്‍ദേശം നല്‍കി

ഷിംല മുനിസിപ്പല്‍ കമീഷണര്‍ കോടതിയുടെ മുന്‍ നിര്‍ദേശങ്ങള്‍ അനുസരിച്ച് മുകളിലെ മൂന്നുനില പൊളിക്കാമെന്ന് അറിയിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഹൈകോടതി ഇടപെടിയത്.

Published

on

ഷിംല: സഞ്ജൗലി പള്ളി കെട്ടിടത്തിന്റെ താഴത്തെ രണ്ടുനില പൊളിക്കാനുള്ള ഉത്തരവില്‍ തല്‍സ്ഥിതി തുടരാന്‍ ഹിമാചല്‍ പ്രദേശ് ഹൈകോടതി ബുധനാഴ്ച നിര്‍ദേശം നല്‍കി. ഷിംല മുനിസിപ്പല്‍ കമീഷണര്‍ കോടതിയുടെ മുന്‍ നിര്‍ദേശങ്ങള്‍ അനുസരിച്ച് മുകളിലെ മൂന്നുനില പൊളിക്കാമെന്ന് അറിയിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഹൈകോടതി ഇടപെടിയത്.

അഞ്ചുനില കെട്ടിടത്തിന്റെ മുകളിലെ മൂന്നുനില പൊളിക്കാന്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 5ന് മുനിസിപ്പല്‍ കമീഷണര്‍ കോടതി അനുമതി നല്‍കിയിരുന്നു. ഈ ഉത്തരവില്‍ ഇടപെടാന്‍ ഹൈകോടതി വിസമ്മതിക്കുകയും, ഈ നടപടി നിയമാനുസൃതമാണെന്നും കോടതി വ്യക്തമാക്കി.

അതേസമയം, താഴത്തെ നിലയും ഒന്നാം നിലയും ഡിസംബര്‍ 30നകം പൊളിക്കണമെന്ന് ആവശ്യപ്പെട്ട മെയ് 3ന് പുറപ്പെടുവിച്ച മുനിസിപ്പല്‍ കോടതിയുടെ ഉത്തരവ് ജില്ലാ കോടതി ഒക്ടോബര്‍ 30ന് ശരിവെച്ചിരുന്നു. ഈ ഉത്തരവിനെ ചോദ്യം ചെയ്ത് വഖഫ് ബോര്‍ഡും പള്ളി കമ്മിറ്റിയും ജില്ലാ കോടതിയെ സമീപിച്ചിരുന്നതാണ്.

ഹിമാചല്‍ പ്രദേശ് വഖഫ് ബോര്‍ഡ് സമര്‍പ്പിച്ച ഹരജി പരിഗണിച്ച് ജസ്റ്റിസ് അജയ് മോഹന്‍ ഗോയല്‍ അധ്യക്ഷനായ ഹൈകോടതി ബെഞ്ച്, ഷിംല മുനിസിപ്പല്‍ കോര്‍പ്പറേഷനോട് നോട്ടീസ് അയച്ചു. പ്രതികരണം ലഭിച്ചതിന് ശേഷം കേസ് വീണ്ടും കേള്‍ക്കുന്നതായിരിക്കും. അടുത്ത വാദം 2026 മാര്‍ച്ച് 9ന് നടക്കും.

 

Continue Reading

Trending