ന്യൂഡല്‍ഹി: പാന്‍ കാര്‍ഡ് അധാറുമായി ബന്ധിപ്പിക്കാന്‍ ഇനി പത്ത് ദിവസം മാത്രം. പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിച്ചില്ലങ്കില്‍ സാമ്പത്തിക ഇടപാടുകള്‍ നടത്താന്‍ സാധിക്കില്ല.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തത്തില്‍ ഈ മാസം 30 വരെ പാന്‍ കാര്‍ഡും ആധാറും ബന്ധിപ്പാന്‍ സമയം നീട്ടിനല്‍കിയിരുന്നു.

ആദായ നികുതി വകുപ്പിന്റെ വെബ്‌സൈറ്റില്‍ ലിങ്ക് അധാറില്‍ ക്ലിക്ക് ചെയ്ത് നടപടികള്‍ പൂര്‍ത്തായാക്കാം. സര്‍ക്കാറിന്റെ വിവിധ പദ്ധതികള്‍ക്ക് ആധാറും പാന്‍കാര്‍ഡും നിര്‍ബന്ധമാണ്. സമയ പരിധിക്കുള്ളില്‍ ബന്ധിപ്പിക്കല്‍ പൂര്‍ത്തിയക്കാത്തവര്‍ക്ക് സര്‍ക്കാര്‍ ആനൂകൂല്യങ്ങള്‍ ലഭിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.