Connect with us

india

സി.ബി.എസ്.ഇ പ്ലസ്ടു: മാര്‍ക്ക് നിര്‍ണയ മാനദണ്ഡത്തിനായി കമ്മിറ്റി

Published

on

ന്യൂഡല്‍ഹി: സി.ബി.എസ്.ഇ പ്ലസ്ടു പരീക്ഷ റദ്ദാക്കിയ സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളുടെ മാര്‍ക്ക് നിര്‍ണയ മാനദണ്ഡം തീരുമാനിക്കുന്നതിനായി സി.ബി.എസ്.ഇ ഇന്നതാധികാര കമ്മിറ്റിക്കു രൂപം നല്‍കി. പത്ത് ദിവസത്തിനകം കമ്മിറ്റി അന്തിമ റിപ്പോര്‍ട്ട് സി.ബി.എസ്.ഇക്ക് കൈമാറും. മാനദണ്ഡം തീരുമാനിക്കുന്നതിനായി കമ്മിറ്റി ഉടന്‍ തന്നെ യോഗം ചേരും.
വിദ്യാഭ്യാസ മന്ത്രാലയം ജോയിന്റ് സെക്രട്ടറി വിപിന്‍കുമാര്‍ ഉള്‍പ്പെടെ 12 പേരാണ് കമ്മിറ്റിയിലുള്ളത്. കെ.വി.എസ് കമ്മീഷണര്‍ നന്ദിനി പാണ്ഡെ, ഉദിത് പ്രകാശ് റായ്- വിദ്യാഭ്യാസ ഡയരക്ടറേറ്റ്, രണ്ട് സ്‌കൂള്‍ പ്രതിനിധികള്‍, എന്‍.സി.ഇ.ആര്‍.ടി, യു.ജി.സി പ്രതിനിധികള്‍ എന്നവരാണ് കമ്മിറ്റിയിലുണ്ടാവുക. മാര്‍ക്ക് നിര്‍ണയത്തിനായി നേരത്തെ സി.ബി.എസ്.ഇ ആലോചിച്ച മാനദണ്ഡങ്ങള്‍ ഇവയായിരുന്നു.

1. പത്താം തരം മാതൃകയില്‍ ഒരു വര്‍ഷത്തെ ഇന്റേ്ണല്‍ മാര്‍ക്കിന്റെ ശരാശരി എടുക്കുക. ഇത് കഴിഞ്ഞ മൂന്നു വര്‍ഷത്തെ ശരാശരിയുമായി ഒത്തു നോക്കുക.
2. പന്ത്രണ്ടാം ക്ലാസിലെ ഇന്റേണല്‍ മാര്‍ക്ക് മാത്രം പരിഗണിക്കുക.
3. പത്തിലെ ബോര്‍ഡ് പരീക്ഷ മാര്‍ക്കും 11, 12 ക്ലാസിലെ ഇന്റേണല്‍ മാര്‍ക്കും പരിഗണിച്ച് ശരാശരി എടുക്കുക.
4. പത്തിലെ ബോര്‍ഡ് മാര്‍ക്കും പന്ത്രണ്ടിലെ ഇന്റേണല്‍ മാര്‍ക്കും മാത്രം കണക്കിലെടുക്കുക 5. മാര്‍ക്കില്‍ തൃപ്തിയില്ലാത്തവര്‍ക്ക് പിന്നീട് പരീക്ഷ എഴുതാന്‍ അവസരം നല്‍കുക.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ബില്‍ക്കിസ് ബാനു കേസിലെ പ്രതികൾക്ക് പരോൾ നിഷേധിച്ച് ​ഗുജറാത്ത് ഹൈക്കോടതി

മിതേഷ് ഭട്ട് ശൈലേഷ് ഭട്ട് എന്നീ രണ്ട് പ്രതികളാണ് പരോള്‍ ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.

Published

on

പരോള്‍ അനുവദിക്കണമെന്ന ബില്‍ക്കിസ് ബാനു കേസിലെ പ്രതികളുടെ ആവശ്യം തള്ളി ഗുജറാത്ത് ഹൈക്കോടതി. പൂജക്കായി പരോള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേസിലെ രണ്ട് പ്രതികള്‍ നല്‍കിയ ഹരജിയാണ് കോടതി തള്ളിയത്. മിതേഷ് ഭട്ട് ശൈലേഷ് ഭട്ട് എന്നീ രണ്ട് പ്രതികളാണ് പരോള്‍ ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. എന്നാല്‍ പരോള്‍ അനുവദിക്കാനാകില്ലെന്ന് കോടതി വാക്കാല്‍ അറിയിക്കുകയായിരുന്നു.

സുപ്രീം കോടതിയുടെ വിധി അനുസരിച്ച് കേസിലെ 11 പ്രതികളും ജനുവരി 21ന് ഗോധ്ര സബ് ജയിലില്‍ കീഴടങ്ങിയതിന് പിന്നാലെയാണ് പരോള്‍ ആവശ്യപ്പെട്ട് പ്രതികള്‍ കോടതിയെ സമീപിച്ചത്.
ഇതാദ്യമായാണ് ബില്‍ക്കിസ് ബാനു കോസിലെ പ്രതികള്‍ക്ക് പരോള്‍ നിഷേധിക്കുന്നത്. കേസിലെ മറ്റ് രണ്ട് പ്രതികള്‍ക്ക് അടുത്തിടെ പരോള്‍ ലഭിച്ചിരുന്നു. ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനാണ് കേസിലെ പ്രതിയായ രമേശ് ചന്ദാനക്ക് കോടതി പരോള്‍ അനുവദിച്ചത്. ജാമ്യാപേക്ഷ കോടതി തള്ളിക്കളയാത്തതില്‍ അന്ന് വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
2022 ആഗസ്റ്റില്‍ നല്ല പെരുമാറ്റത്തിന് 11 പ്രതികളെയും ഗുജറാത്ത് സര്‍ക്കാര്‍ വെറുതെ വിട്ടിരുന്നു. എന്നാല്‍ ജനുവരി എട്ടിന് സുപ്രീം കോടതി പ്രതികളെ വെറുതെവിട്ട തീരുമാനം അസാധുവാക്കി.  സംസ്ഥാന സര്‍ക്കാര്‍ വിവേചനാധികാരം ദുരുപയോഗം ചെയ്‌തെന്ന് ചൂണ്ടിക്കാട്ടി മുഴുവന്‍ പ്രതികളും രണ്ടാഴ്ച്ചക്കകം ജയിലില്‍ കീഴടങ്ങണമെന്ന് കോടതി ഉത്തരവിട്ടു. 2002ലെ ഗുജറാത്ത് കലാപത്തിനിടയില്‍ ഗര്‍ഭിണിയായ ബില്‍ക്കിസ് ബാനുവിനെ ബലാംത്സംഗം ചെയ്ത് കുടുംബാംഗങ്ങളെ പ്രതികള്‍ കൊലപ്പെടുത്തിയിരുന്നു.

Continue Reading

india

മുതിർന്ന കോൺ​ഗ്രസ് നേതാവ് അസീസ് ഖുറേഷി അന്തരിച്ചു

ദീർഘനാളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു

Published

on

ഭോപ്പാൽ: മുതിർന്ന കോൺ​ഗ്രസ് നേതാവും യുപി മുൻ ഗവർണറുമായ അസീസ് ഖുറേഷി (83) അന്തരിച്ചു. വെള്ളിയാഴ്ച രാവിലെ ഭോപ്പാലിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ദീർഘനാളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു.

അന്ത്യകർമ്മങ്ങൾ വെള്ളിയാഴ്ച വൈകീട്ടോടെ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. അവിവാഹിതനാണ്. ഉത്തരാഖണ്ഡ്, മിസോറാം സംസ്ഥാനങ്ങളിലും ​ഗവർണറായി അദ്ദേഹം സേവനമനുഷ്ഠുച്ചിരുന്നു. 1972-ൽ മധ്യപ്രദേശിലെ സെഹോറിൽനിന്നും നിയമസഭാം​ഗമായി.1984-ൽ ലോക്സഭയിലുമെത്തി.

Continue Reading

india

അക്ബർ ചക്രവർത്തി ബലാത്സംഗ വീരൻ; വിമാനം കണ്ടുപിടിച്ചത് റൈറ്റ് സഹോദരങ്ങളല്ല ഇന്ത്യക്കാരൻ -വിവാദ പരാമർശങ്ങളുമായി രാജസ്ഥാൻ വിദ്യാഭ്യാസ മന്ത്രി

ജനുവരിയിലാണ് മദൻ ദിലാവർ രാജസ്ഥാൻ വിദ്യാഭ്യാസ മന്ത്രിയായി ചുമതലയേറ്റത്.

Published

on

ചരിത്രപരമായ മണ്ടത്തരം വിളമ്പി പുലിവാലു പിടിച്ച് ബി.ജെ.പി നേതാവും രാജസ്ഥാൻ വിദ്യാഭ്യാസ മന്ത്രിയുമായ മദൻ ദിലാവർ. മുഗൾ ചക്രവർത്തി അക്ബർ ബലാത്സംഗവീരനാണെന്നായിരുന്നു മദൻ ദിലാവർ വീമ്പടിച്ചത്. അതുപോലെ വിമാനം കണ്ടുപിടിച്ചത് റൈറ്റ് സഹോദരൻമാർ അല്ലെന്നും രാജസ്ഥാൻ വിദ്യാഭ്യാസമന്ത്രി അവകാശപ്പെട്ടു.

ജനുവരിയിലാണ് മദൻ ദിലാവർ രാജസ്ഥാൻ വിദ്യാഭ്യാസ മന്ത്രിയായി ചുമതലയേറ്റത്.ചില രാഷ്ട്രീയ സർക്കിളുകളിൽ രാജസ്ഥാനിലെ നരോത്തം മിശ്ര എന്നാണ് ഇദ്ദേഹം അറിയപ്പെടുന്നത് പോലും. മധ്യപ്രദേശിൽ ശിവരാജ് സിങ് ചൗഹാന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാരിൽ ആഭ്യന്തരമന്ത്രിയായിരുന്നു നരോത്തം മിശ്ര.

തുടക്കകാലത്ത് ബി.ജെ.പിയുടെ തീപ്പൊരി നേതാവായിരുന്നു ദിലാവർ എന്നാണ് രാഷ്ട്രീയ നിരീക്ഷകനായ രാജൻ മഹാൻ പറയുന്നത്. വസുന്ധര രാജെയുടെയും ഭൈറോൺസിങ് ശെഖാവത്തിന്റെയും കാലത്ത് വലിയ നേതാവൊന്നുമായിരുന്നില്ല ദിലാവർ. രാഷ്ട്രീയത്തിന്റെ തുടക്കകാലക്ക് ഹിന്ദുത്വ ആശയങ്ങളിലായിരുന്നില്ല ശ്രദ്ധ പതിപ്പിച്ചിരുന്നത്.

എന്നാൽ ഇപ്പോൾ പ്രധാന ഊന്നൽ അതിലാണ്. കാലക്രമേണ പാർട്ടിക്കുള്ളിൽ സ്ഥാനമാനങ്ങൾ നേടിയെടുക്കുന്നതിൽ ദിലാവർ വിജയിച്ചു. ലോക്സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ആർ.എസ്.എസിന്റെ ശക്തികേന്ദ്രമായ ഹാദോതി മേഖലയിൽ ബി.ജെ.പിയുടെ ശക്തിതെളിയിക്കാനുള്ള തകൃതിയായ ഒരുക്കത്തിലാണിദ്ദേഹമെന്നും മഹാൻ മാധ്യമങ്ങളോട് പറഞ്ഞു.

ബജ്റംങ് ദളിലായിരുന്ന ദിലാവറിന് പ്രവീൺ തൊഗാഡിയയുമായി അടുത്ത ബന്ധമുണ്ടായിരുന്നു. ആറു തവണ എം.എൽ.എയായ ദിലാവർ ആർ.എസ്.എസ് പ്രത്യയ ശാസ്ത്രം ഉയർത്തിക്കാട്ടാനും ഒരു ഹിന്ദുത്വ നേതാവെന്ന പദവി ഉറപ്പിക്കാനുമുള്ള ശ്രമത്തിലാണ്.

കരിക്കുലം പുനരവലോകന യോഗത്തിനിടെയാണ് 16ാം നൂറ്റാണ്ടിലെ മുഗൾ ച​ക്രവർത്തിയായ അക്ബറിനെതിരെ ദിലാവർ വാളോങ്ങിയത്. ബലാത്സംഗവീരനായ അക്ബറിന്റെ​ പേര് ഇന്ത്യക്ക് കളങ്കമാണെന്നും ദിലാവർ ആരോപിച്ചു. വിദ്യാർഥികളായിരുന്നപ്പോൾ അക്ബർ മഹാനാണ് എന്നാണ് നമ്മൾ പഠിച്ചത്. ഞാനും അങ്ങനെ തന്നെയായിരുന്നു.

എന്നാൽ അക്ബർ സുന്ദരികളായ സ്ത്രീകളെയും പെൺകുട്ടികളെയും തട്ടിക്കൊണ്ടുവന്ന് ക്രൂരമായി ബലാത്സംഗം ചെയ്തതായും ഞാൻ കേട്ടിട്ടുണ്ട്. ബലാത്സംഗം ചെയ്ത ഒരാൾ എങ്ങനെ വീരനാകും.-എന്നാണ് ദിലാവർ പറഞ്ഞത്. ഇത്തരത്തിലുള്ള ദേശീയ നേതാക്കളെ കുറിച്ചുള്ള പാഠങ്ങൾ പുസ്തകങ്ങളിൽ നിന്ന് നീക്കം ചെയ്യണമെന്നും ബി.ജെ.പി നേതാവ് ആവശ്യപ്പെട്ടു.

അതുപോലെ ഓർവിൽ റൈറ്റ്, വിൽബർ റൈറ്റ് സ​ഹോദരങ്ങളല്ല, ശിവ്കർ ബാപൂജി തൽപദേവ് എന്ന ഇന്ത്യക്കാരനാണ് ആദ്യമായി വിമാനത്തിൽ യാത്രചെയ്തതെന്നും അദ്ദേഹം വാദിച്ചു. കൊളോണിയൽ ഭരണകാലത്തായതിനാൽ മുംബൈയിൽ നടന്ന ഈ സംഭവം ചരിത്ര താളുകളിൽ രേഖപ്പെടുത്തിയില്ല. അതിനാൽ പുറംലോകം ഇതറിയാതെ പോയി.

”വിമാനം നിർമിച്ചതിനെ കുറിച്ച് പറയുമ്പോൾ റൈറ്റ് സഹോദരങ്ങളുടെ പേരാണ് എപ്പോഴും ഉയർന്നു കേൾക്കാറുള്ളത്. എന്നാൽ റൈറ്റ് സഹോദരങ്ങളേക്കാൾ മുന്നേ ഒരു ഇന്ത്യക്കാരനാണ് വിമാനം നിർമിച്ചത്.-ദിലാവർ പറഞ്ഞു.

Continue Reading

Trending