ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് 58,419 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 81 ദിവസത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ കണക്കാണ്.രാജ്യത്തെ ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 2,98,81,965 ആയി ഉയര്‍ന്നു.

കഴിഞ്ഞ ദിവസം 87,619 പേര്‍ രോഗമുക്തരായി. രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 2,87,66,009 ആണ്. നിലവില്‍ 7,29,243 സജീവ കോവിഡ് രോഗികളാണ് നിലവില്‍ രാജ്യത്തുള്ളത്.

ഇന്നലെ രാജ്യത്ത് 1576 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു.രാജ്യത്തെ ആകെ കോവിഡ് മരണം 3,86,716 ആയി ഉയര്‍ന്നു. ഇതുവരെ 27,66,93,572 പേര്‍ക്ക് വാക്‌സിന്‍.