ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് 60,753 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 2,98,23,546 ആയി.

ഇന്നലെ 97,743 പേര്‍ രോഗമുക്തരായി ആകെ രോഗമുക്തരുടെ എണ്ണം 2,86,78,390 ആയി ഉയര്‍ന്നു. 7,60,019 സജീവ കോവിഡ് രോഗകളാണ് രാജ്യത്തുള്ളത്.

കഴിഞ്ഞ 24 മണിക്കൂറില്‍ 1647 പേര്‍ രാജ്യത്ത് മരിച്ചു. രാജ്യത്ത് ഇതുവരെ 3,85,137 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.