ചരിത്രമെഴുതി ഇന്ത്യ വനിതാ ഹോക്കി ടീം സെമി ഫൈനലില്‍. ഓസ്‌ട്രേലിയയ്‌ക്കെതിരെ ഒരു ഗോളിനാണ് ഇന്ത്യന്‍ വനിതാ ഹോക്കി ടീം സെമിയില്‍ എത്തിയത്.

ഇന്ത്യക്കായി ഗുരുജിത്ത് കൗറയാണ് ഇന്ത്യയുടെ വിജയ ഗോള്‍ നേടിയത്. അര്‍ജന്റീന ആണ് ഇനി വനിതാ ടീമിന്റെ എതിരാളി.

നിരന്തരം ആക്രമണം നടത്തിയ ഓസ്‌ട്രേലിയയില്‍ നിന്ന് ഇന്ത്യന്‍ ഗോള്‍കീപ്പര്‍ സവിതയുടെ ഉജ്ജ്വലമായ പ്രകടനം ആണ് ഇന്ത്യയുടെ കോട്ട കാത്തത്.

ഇതോടെ ഹോക്കി ചരിത്രത്തിലാദ്യമായി ഇന്ത്യയില്‍നിന്ന് പുരുഷന്മാരും വനിതകളും ഒളിമ്പിക് സെമിയില്‍ എത്തുന്നത് ഇതാദ്യമായാണ് .