തിരുവനന്തപുരം: കെ .എസ്. ആര്‍. ടി. സി സംസ്ഥാനത്ത് പെട്രോള്‍ ,ഡീസല്‍ പമ്പുകള്‍ തുടങ്ങുന്നു. ഇന്ത്യന്‍ ഓയില്‍ കോപ്പറേഷനുമായി ചേര്‍ന്നാണ് പമ്പുകള്‍ തുടങ്ങുന്നത്.

ആദ്യഘട്ടത്തില്‍ 67 പമ്പുകള്‍ ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു.നിലവിലുള്ള ഡീസല്‍ പമ്പുകള്‍ വിപുലികരിച്ചാകും പമ്പുകള്‍ തുടങ്ങുക.

പദ്ധതിയുടെ ആദ്യ ഘട്ടത്തിലല്‍ 8 പമ്പുകള്‍ തുടങ്ങും. തൃശൂര്‍,ആറ്റിങ്ങല്‍,ചാത്തന്നൂര്‍, നെടുമങ്ങാട്, ഗുരുവായൂര്‍ ചേര്‍ത്തല, മാവേലീക്കര എന്നിവിടങ്ങളിലായിരിക്കും ആദ്യഘട്ടത്തില്‍ പമ്പുകള്‍ ആരംഭിക്കുന്നത്. ഇന്ത്യന്‍ ഓയില്‍ കോപ്പറേഷനാണ് പദ്ധതിയുടെ ചിലവ് വഹിക്കുക.