തിരുവനന്തപുരം: ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ സംഗീത സംവിധായകന്‍ രാഹുലിന് 60,000 രൂപ നഷ്ടമായി.
കഴിഞ്ഞ ആഴ്ചയാണ് തട്ടിപ്പ് വിവരം അറിയുന്നത്. വിദേശത്ത് നിന്നാണ് പണം പിന്‍വലിച്ചിരിക്കുന്നത്. രാത്രികാലത്താണ് പണം നഷ്ടമായത്. സംഭവത്തില്‍ സൈബര്‍ സെല്ലില്‍ പരാതി നല്‍കിയിട്ടുണ്ട്.

തട്ടിപ്പ് വിവരം അറിഞ്ഞ ശേഷം അക്കൗണ്ടില്‍ ശേഷിച്ച പണം മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റിയതിനാല്‍ കൂടുതല്‍ പണം നഷ്ടപ്പെട്ടില്ല.