X

അഞ്ചുവർഷം വില കൂടില്ല ! പാർട്ടി വാഗ്ദാനം തിരിഞ്ഞു കുത്തുന്നു

ജിത കെ പി

2023- 24 സാമ്പത്തിക വര്‍ഷത്തിലേക്കായി ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റിനെ സംസ്ഥാന സർക്കാരിന്റെ പകൽ കൊള്ള എന്നുവേണം വിശേഷിപ്പിക്കാൻ. തീർത്തും ജനദ്രോഹപരമായ ഒരു ബജറ്റ്. സാധാരണ ജനങ്ങൾക്കും തൊഴിലാളികൾക്കും കൃഷിക്കാർക്കും യാതൊരു ഗുണവുമില്ലാത്ത ബജറ്റ് ആണ് കേന്ദ്രസർക്കാറും സംസ്ഥാന സർക്കാരും സമർപ്പിച്ചത്. സർക്കാരിന്റെ മുൻ വാഗ്ദാനങ്ങളും പ്രലോഭനങ്ങളും എല്ലാം വെറും പൊള്ളയായ തടിക്കഷണം ആണെന്ന് തെളിയിച്ചിരിക്കുകയാണ് ഒരിക്കൽ കൂടി. അഞ്ചുവർഷത്തേക്ക് വിലവർധനവുകൾ ഉണ്ടാവില്ല എന്നു പറഞ്ഞ അതേ നാവു കൊണ്ട് തന്നെ ഇന്ധന വില തുടങ്ങി നിരവധി ജനദ്രോഹ നടപടികൾക്കാണ് സർക്കാർ തിരികൊളുത്താൻ പോകുന്നത്. എൽഡിഎഫ് വരും എല്ലാം ശരിയാകും എന്ന വാക്യത്തിന് ദിപ്പോ ശരിയാക്കിത്തര എന്ന സിനിമ ഡയലോഗിന്റെ വിലപോലുമില്ലെന്ന് 2023 24 സംസ്ഥാന ബജറ്റ് കൊണ്ട് ഇടതു സർക്കാർ മനസ്സിലാക്കിത്തന്നു.

കോവിഡ് പ്രതിസന്ധിയിൽ നിന്നും ഇനിയും കര കയറിയിട്ടില്ലാത്ത കേരളത്തിലെ ജനങ്ങളെ വീണ്ടും പടുകുഴിയിലേക്ക് തള്ളിയിടാൻ ആണ് സർക്കാർ ശ്രമിക്കുന്നത്. “ജനങ്ങളോടൊപ്പം, ജനങ്ങൾക്കുവേണ്ടി, അശരണർക്കൊപ്പം, നീതിക്കൊപ്പം ” തുടങ്ങിയ പൊള്ളയായ ” ഒപ്പങ്ങളാൽ ” ജനങ്ങളെ കബളിപ്പിച്ചു കൊണ്ടിരിക്കുന്ന ഇടതു സർക്കാർ തന്ത്രങ്ങളെ ജനങ്ങൾക്ക് വ്യക്തമായി ധാരണ നൽകാൻ ഈ ബജറ്റിനായി.പെട്രോളിനും ഡീസലിനും വില കൂട്ടിയ സർക്കാർ ഭൂനികുതിയിലും കെട്ടിടനികുതിയിലും വർദ്ധന വരുത്തി. വാഹന ഉപഭോക്താക്കൾക്കും വലിയ തിരിച്ചടിയാണ് ഈ ബജറ്റ് നൽകുന്നത്.

കേന്ദ്രസർക്കാറിന്റെ ബജറ്റ് അവതരണം കേട്ട് നടുവൊടിഞ്ഞു കിടക്കുന്ന ജനങ്ങളുടെ മേൽ ചാടി വീണതിനോട്‌ തുല്യമാണ് ഇടതു സർക്കാരിന്റെ ബജറ്റ് അവതരണം.ഒരു കൈ കൊണ്ട് കൊടുത്ത് മറുകൈ കൊണ്ട് എടുക്കുക എന്ന് കേട്ടിട്ടേയുള്ളൂ…
സംസ്ഥാന ബജറ്റിനെ കുറിച്ച്‌ രുക്ഷ വിമര്‍ശനം ഉയര്‍ന്നതോടെ പ്രതികരണവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ അടക്കമുള്ള നിരവധി പാർട്ടി നേതാക്കളാണ് തട്ടും മുട്ടും ന്യായീകരണങ്ങൾ പറഞ്ഞു രംഗത്ത് വരുന്നത്.പെട്രോളിനും ഡീസലിനും വില വര്‍ധിപ്പിച്ചത് കേന്ദ്രസര്‍ക്കാറാണ്. കേന്ദ്രം അനിയന്ത്രിമായി നികുതി കൂട്ടിയതാണ് വില വര്‍ധനവിനിടയാക്കിയത്. സംസ്ഥാനം രണ്ടുരൂപ സെസ് ഏര്‍പ്പെടുത്തുക മാത്രമാണ് ചെയ്തതെന്നതാണ് ഇവരുടെ വാദം….

ഇതിപ്പോ ചിരിക്കാനുള്ള കാര്യം എന്താണെന്ന് വെച്ചാൽ കുഴിക്കുന്ന കുഴികളിലേക്കുള്ള പാത സ്വയം തോണ്ടിയിട്ടാണ് സർക്കാരിന്റെ യാത്ര…

webdesk12: