Connect with us

News

വനമേഖലയിലെ കർഷകരെ വഞ്ചിക്കുന്നു ; പ്രതിരോധം തീർക്കാൻ ഒരുങ്ങി കോൺഗ്രസ്

ബഫർസോൺ വിഷയത്തിൽ വനമേഖലയ്ക്ക് സമീപം താമസിക്കുന്ന കർഷകരെ സർക്കാർ വഞ്ചിക്കുകയാണ് എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

Published

on

തിരുവനന്തപുരം: ബഫർസോൺ വിഷയത്തിൽ വനമേഖലയ്ക്ക് സമീപം താമസിക്കുന്ന കർഷകരെ സർക്കാർ വഞ്ചിക്കുകയാണ് എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. നേരിട്ട് തല പരിശോധന നടത്താതെ ഉപഗ്രഹ സർവേ റിപ്പോർട്ട് മാത്രം പരിഗണിച്ച് ബഫർ സോൺ നിശ്ചയിക്കാനുള്ള നീക്കം അംഗീകരിക്കാൻ ആവില്ല,ഇക്കാര്യത്തിൽ ജനങ്ങളെ അണിനിരത്തി പ്രതിരോധം തീർക്കുമെന്ന് സതീശൻ പറഞ്ഞു. കാർഷിക മേഖലകളായ ഇടപമ്പവാലി,എയ്ഞ്ചൽവാലി വാർഡുകൾ പൂർണമായും വനഭൂമിയാണെന്ന് കണ്ടെത്തൽ ഉപഗ്രഹ സർവേ റിപ്പോർട്ടിന്റെ ആ ശാസ്ത്രീയത വ്യക്തമാക്കുന്നതാണെന്നും സതീശൻ ചൂണ്ടിക്കാണിച്ചു.

News

ഗസ്സയിലെ ഇസ്രാഈല്‍ ആക്രമണം; മാധ്യമപ്രവര്‍ത്തകന്‍ ഉള്‍പ്പെടെ നാല് ഫലസ്തീനികള്‍ കൊല്ലപ്പെട്ടു

ബുറെയ്ജ് അഭയാര്‍ഥി ക്യാമ്പിന് സമീപം ഒരാളും അധിനിവിഷ്ട വെസ്റ്റ് ബാങ്കില്‍ മറ്റ് രണ്ട് പേരുമാണ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്.

Published

on

ഗസ്സയിലെ ഖാന്‍ യൂനിസില്‍ ഇസ്രാഈല്‍ നടത്തിയ വെടിവെപ്പില്‍ മാധ്യമപ്രവര്‍ത്തകന്‍ ഉള്‍പ്പെടെ നാല് ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ മുഹമ്മദ് വാദി എന്ന മാധ്യമപ്രവര്‍ത്തകനാണ് കൊല്ലപ്പെട്ടത്. ബുറെയ്ജ് അഭയാര്‍ഥി ക്യാമ്പിന് സമീപം ഒരാളും അധിനിവിഷ്ട വെസ്റ്റ് ബാങ്കില്‍ മറ്റ് രണ്ട് പേരുമാണ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്.

അധിനിവിഷ്ട വെസ്റ്റ് ബാങ്കില്‍ മൂന്ന് ഇസ്രാഈലികളെ ആക്രമിച്ചെന്നാരോപിച്ചാണ് 18ഉം 17ഉം വയസുള്ള രണ്ട് ഫലസ്തീനികളെ ഇസ്രാഈല്‍ സൈന്യം വെടിവച്ച് കൊന്നത്. രണ്ട് ഇസ്രാഈല്‍ സൈനികരെ കുത്തിപ്പരിക്കേല്‍പ്പിച്ചയാളാണ് കൊല്ലപ്പെട്ടവരിലൊരാളെന്ന് സൈന്യം അവകാശപ്പെട്ടു. അറസ്റ്റ് ചെയ്യാനെത്തിയപ്പോള്‍ ഓടി രക്ഷപെടാന്‍ ശ്രമിച്ചയാളാണ് കൊല്ലപ്പെട്ട രണ്ടാമത്തെയാളെന്നാണ് ഇസ്രാഈല്‍ വാദം.

വെടിനിര്‍ത്തല്‍ 52 നാളുകള്‍ പിന്നിട്ടെങ്കിലും മരുന്നും ഉപകരണങ്ങളും ലഭിക്കാതെ ഗസ്സയിലെ ആരോഗ്യമേഖല വന്‍പ്രതിസന്ധി നേരിടുന്നതായി സന്നദ്ധ പ്രവര്‍ത്തകര്‍ വ്യക്തമാക്കി. അതേസമയം അവശേഷിച്ച രണ്ട് ബന്ദികളുടെ മൃതദേഹങ്ങളില്‍ ഒന്ന് ഇന്ന് തന്നെ ഇസ്രാഈലിന് കൈമാറുമെന്ന് ഹമാസ് അറിയിച്ചു. അവസാന ബന്ദിയുടെ മൃതദേഹത്തിനായുള്ള തെരച്ചിലും പുരോഗമിക്കുകയാണ്.

Continue Reading

kerala

ഇന്ന് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

മഴ മുന്നറിയിപ്പിന്റെ ഭാഗമായി ഏഴ് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Published

on

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. മഴ മുന്നറിയിപ്പിന്റെ ഭാഗമായി ഏഴ് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. മഴയ്‌ക്കൊപ്പം മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്.

മലയോര മേഖലയില്‍ ഉള്ളവര്‍ക്കും തീരദേശവാസികള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേരള, കര്‍ണാടക, ലക്ഷിദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ല.

Continue Reading

kerala

കോട്ടയത്ത് സ്‌കൂള്‍ വിനോദയാത്രാ സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം; 28 പേര്‍ക്ക് പരിക്ക്

നെല്ലാപ്പാറ ചൂരപ്പേട്ടവളവില്‍ തിരുവനന്തപുരം തോന്നയ്ക്കല്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്.

Published

on

കോട്ടയത്ത് സ്‌കൂള്‍ വിനോദയാത്രാ സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം. നെല്ലാപ്പാറ ചൂരപ്പേട്ടവളവില്‍ തിരുവനന്തപുരം തോന്നയ്ക്കല്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്. സംഭവത്തില്‍ 28 പേര്‍ക്ക് പരിക്കേറ്റു.

വളവില്‍ നിയന്ത്രണം നഷ്ടമായ ബസ് റോഡില്‍ ഒരു വശത്തേക്ക് മറിയുകയായിരുന്നു. ആരുടേയും പരിക്ക് ഗുരുതരമല്ല. ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

വാഹനം പിന്നീട് ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തി. 42 കുട്ടികളും നാല് അധ്യപകരും ഉള്‍പ്പെട്ട സംഘം മൂന്നാര്‍ സന്ദര്‍ശിച്ച ശേഷം മടങ്ങുകമ്പോഴായിരുന്നു അപകടം.

Continue Reading

Trending