kerala
സൂപ്പർതാരങ്ങൾക്ക് പിറകെ ഗോൾഡൻ വിസ നേടി ടോവിനോ തോമസ്
ഇന്ത്യയിൽനിന്ന് ഷാരൂഖ്ഖാനും സഞ്ജയ്ദത്തിനും ഗോൾഡൻ വിസ ലഭിച്ചിരുന്നു.
യുഎഇ : യുഎഇ അംഗീകാരമായി നൽകുന്ന ഗോൾഡൻ വിസ നേടി മലയാളത്തിലെ യുവ നടൻ ടോവിനോ തോമസ്.മലയാളത്തിലെ സൂപ്പർതാരങ്ങളായ മമ്മൂട്ടിക്കും മോഹൻലാലിനും പിന്നാലെയാണ് ടോവിനോ തോമസും ഇപ്പോൾ ഗോൾഡൻ വിസ നേടിയിരിക്കുന്നത്.
2019 ലാണ് യുഎഇ സർക്കാർ ദീർഘകാല താമസ വിസയായ ഗോൾഡൻ വിസ അവതരിപ്പിച്ചത്. ഗോൾഡൻ വിസ ലഭിക്കുന്നവർക്ക് രാജ്യത്ത് സ്പോൺസർമാരുടെ സഹായമില്ലാതെ ജീവിക്കാനും ജോലി ചെയ്യാനും സാധിക്കും.10 വർഷം ആണ് നിലവിൽ ഗോൾഡൻ വിസയുടെ കാലാവധി. അതിനുശേഷം പുതുക്കുകയും ചെയ്യാം.
ഇന്ത്യയിൽനിന്ന് ഷാരൂഖ്ഖാനും സഞ്ജയ്ദത്തിനും ഗോൾഡൻ വിസ ലഭിച്ചിരുന്നു.
kerala
യാത്രക്കാര്‍ക്ക് വീണ്ടും തിരിച്ചടി; ഇന്‍ഡിഗോ ടിക്കറ്റ് നിരക്ക് കുതിച്ചുയര്‍ന്നു
ഡല്‍ഹിയില്‍ നിന്ന് കൊച്ചിയിലേക്ക് ഇന്ന്..
രാജ്യത്ത് ഇന്‍ഡിഗോ വിമാന സര്‍വീസുകള്‍ മുടങ്ങിയതിന് പിന്നാലെ യാത്രക്കാര്‍ക്ക് ഇരട്ടിപ്രഹരമായി ടിക്കറ്റ് നിരക്കും കുതിച്ചുയര്‍ന്നു. ഡല്‍ഹിയില്‍ നിന്ന് കൊച്ചിയിലേക്ക് ഇന്ന് നാല്പതിനായിരത്തിന് മുകളിലാണ് ടിക്കറ്റ് നിരക്ക്. തിരുവനന്തപുരത്തേക്കാണെങ്കില് അത് മുപ്പതിനായിരത്തിനടുത്താണ്. നാളത്തേക്കാണെങ്കില് ഇരുപത്തി അയ്യായിരമാണ് ഇപ്പോഴത്തെ നിരക്ക്.
മുംബൈയില്‍ നിന്നും ബെംഗളൂരുവില്‍ നിന്നുമെല്ലാം ഇതേ അവസ്ഥയാണ്. ടിക്കറ്റ് റദ്ദായാല്‍ മറ്റൊരു ടിക്കറ്റെടുക്കാന്‍ കഴിയാത്ത അവസ്ഥയിലായി യാത്രക്കാര്‍. തിരക്ക് കൂടിയതോടെ വിമാനക്കമ്പനികളെല്ലാം നിരക്ക് കുത്തനെ കൂട്ടി.
അതേസമയം, അനന്തമായി വിമാനം വൈകുമ്പോഴും യാത്രക്കാര്‍ക്ക് പ്രത്യേകം സൗകര്യങ്ങളൊന്നും നല്കാന് ഇന്‍ഡിഗോ തയ്യാറായിട്ടില്ല. ഭക്ഷണത്തിനായി വിമാനത്താവളത്തില്‍ മുടക്കേണ്ട തുകയും സാധാരണക്കാരായ യാത്രക്കാര്‍ക്ക് വെല്ലുവിളിയാണ്.
പൈലറ്റ്മാരുടെ സമയക്രമത്തില്‍ ഡിജിസിഎ നിര്‍ബന്ധമാക്കിയ വ്യവസ്ഥകളാണ് തിരിച്ചടിയായതെന്ന് ഇന്‍ഡിഗോ ആവര്‍ത്തിക്കുന്നു. വേഗത്തില്‍ എല്ലാം സാധരണ നിലയിലാക്കണമെന്നാണ് ഡിജിസിഎയുടെ ആവശ്യം.
kerala
റോഡില്‍ പശിവിനെ കണ്ട് കാര്‍ വെട്ടിച്ചു; അപകടത്തില്‍ ഡ്രൈവര്‍ മരിച്ചു
നിയന്ത്രണം വിട്ട വാഹനം അടുത്തുള്ള മണ്‍തിട്ടയില്‍..
പാലക്കാട്: പശുവിനെ കണ്ട് വെട്ടിച്ച കാര്‍ മണ്‍തിട്ടയിലിടിച്ച് കോണ്ട്രാക്ടര് മരിച്ചു. ചെര്‍പ്പുളശ്ശേരി, നിരപറമ്പില്‍ കോന്തത്തൊടി വീട്ടില്‍ മുഹമ്മദിന്റെ മകന് അബ്ദുറഹിമാനാണ് (56) മരിച്ചത്.
ഇന്നലെ വൈകുന്നേരം 5.40 ഓടെ നിരപ്പറമ്പിലൂടെ ഇലക്ട്രിക്ക് കാറില്‍ വരുമ്പോഴാണ് അപകടം. റോഡിലേക്ക് പെട്ടെന്ന് കയറി വന്ന പശുവിനെ കണ്ട് ഭയന്ന ഇദ്ദേഹം കാര്‍ വെട്ടിച്ചു. ഇതോടെ നിയന്ത്രണം വിട്ട വാഹനം അടുത്തുള്ള മണ്‍തിട്ടയില്‍ കയറുകയായിരുന്നു.
സാരമായി പരിക്കേറ്റ ഇദ്ദേഹത്തിന്റെ ജീവന് രക്ഷിക്കാനായില്ല. മൃതദേഹം ചെര്‍പ്പുളശ്ശേരി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
kerala
സ്വര്‍ണവില വീണ്ടും ഉയര്‍ന്നു; പവന് 200 രൂപ വര്‍ധിച്ചു
ആഗോള വിപണിയില്‍ സ്വര്‍ണവിലയില്‍ ചെറിയ തോതില്‍ മാത്രമാണ് മാറ്റം ഉണ്ടായിരിക്കുന്നത്.
കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്ന് വീണ്ടും വര്‍ധന രേഖപ്പെടുത്തി. ഗ്രാമിന് 25 രൂപ വര്‍ധിച്ചതോടെ സ്വര്‍ണവില 11,910 രൂപയായി. പവന് 200 രൂപയുടെ വര്‍ധനയെത്തിയതോടെ പുതിയ വില 95,280 രൂപയായി.
18 കാരറ്റ് സ്വര്‍ണത്തിന്റെ വില പവന് 78,360 രൂപയായപ്പോള്‍, 14 കാരറ്റിന്റെ വില 61,040 രൂപയായി ഉയര്‍ന്നു.
അതേസമയം, ആഗോള വിപണിയില്‍ സ്വര്‍ണവിലയില്‍ ചെറിയ തോതില്‍ മാത്രമാണ് മാറ്റം ഉണ്ടായിരിക്കുന്നത്. 0.18 ശതമാനം വര്‍ധനയോടെ ട്രോയ് ഔണ്‍സിന് 4,209 ഡോളറിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
അമേരിക്കന്‍ സമ്പദ്വ്യവസ്ഥയെ സംബന്ധിച്ചുവരുന്ന നിര്‍ണായക കണക്കുകളും യു.എസ് പണപ്പെരുപ്പ ഡാറ്റയും ഫെഡറല്‍ റിസര്‍വിന്റെ വായ്പനയവുമായി ബന്ധപ്പെട്ട വിവരങ്ങളും അടുത്ത ദിവസങ്ങളില്‍ പുറത്തുവരാനിരിക്കുകയാണ്. ഇവയാണ് അന്താരാഷ്ട്ര സ്വര്‍ണവിലയെ നേരിട്ട് സ്വാധീനിക്കാനിടയുള്ള ഘടകങ്ങള്‍.
ഡോളര്‍ ഇന്‍ഡക്സിലെ മാറ്റങ്ങളും മറ്റ് രാജ്യങ്ങളിലെ സ്വര്‍ണവില നിശ്ചയിക്കുന്നതില്‍ നിര്‍ണായകമാണ്. അതോടൊപ്പം, ആര്‍ബിഐ ഇന്ന് പ്രഖ്യാപിക്കുന്ന ഇന്ത്യയുടെ വായ്പനയിലും ആഭ്യന്തര സ്വര്‍ണവിലയ്ക്ക് സ്വാധീനം ഉണ്ടാകുമെന്ന് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നു.
-
kerala2 days agoഇത് മത്സ്യത്തൊഴിലാളി വിദ്യാര്‍ത്ഥികളെ ദ്രോഹിച്ച സര്‍ക്കാര്‍: ഷാഫി ചാലിയം
-
kerala3 days agoകെഎസ്ആര്‍ടിസി ബസ് ഓടിച്ചു എന്ന കുറ്റമേ ഞാന്‍ ചെയ്തിട്ടുള്ളൂ, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നെ ഒരുപാട് ദ്രോഹിച്ചു; ഡ്രൈവര്‍ യദു
-
india3 days agoപ്രതിപക്ഷത്തിനുമുന്നില് മുട്ട് മടക്കി കേന്ദ്രം; എസ്ഐആർ വിഷയത്തിൽ പാർലമെന്റിൽ ചർച്ച വേണമെന്ന ആവശ്യം അംഗീകരിച്ചു
-
kerala16 hours agoപിഎം ശ്രീ- ജോണ്‍ ബ്രിട്ടാസ് വിവാദം: ‘ഇനിയും എത്ര പാലങ്ങള്‍ വേണോ അത്രയും പാലങ്ങള്‍ ഉണ്ടാക്കും, അതുകൊണ്ട് എന്താണ് കുഴപ്പം?’: എം.വി ഗോവിന്ദന്
-
kerala3 days agoവഖ്ഫ് സ്വത്തുക്കളുടെ ഉമീദ് പോര്‍ട്ടല്‍ രജിസ്ട്രേഷന് സമയം നീട്ടണം; കേന്ദ്ര മന്ത്രിയുമായി ചര്‍ച്ച നടത്തി മുസ്ലിം ലീഗ് എം.പിമാര്‍
-
kerala3 days agoകൊല്ലത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ സ്വീകരണത്തിനായി കുടുംബശ്രീയില്‍ പണപ്പിരിവ്
-
News2 days ago1967 മുതല്‍ കൈവശപ്പെടുത്തിയ ഫലസ്തീന് പ്രദേശങ്ങളില്‍ നിന്നും ഇസ്രാഈല്‍ പിന്‍വാങ്ങണം’; പ്രമേയം പാസാക്കി യുഎന്‍
-
kerala18 hours agoസംഘടനാപരമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പിന്തുണ മാത്രമേ ഇതുവരെ രാഹുലിന് ഞാന്‍ നല്‍കിയിട്ടുള്ളൂ: ഷാഫി പറമ്പില്‍

