കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ കേരള അതിര്‍ത്തികളില്‍ പരിശോധന കടുപ്പിച്ച് തമിഴ്‌നാടും കര്‍ണടാകയും.ഇന്ന് മുതലാണ് കുടതല്‍ നിയന്ത്രണങ്ങളുമായി അന്യ സംസഥാനങ്ങള്‍ രംഗത്തെയിരിക്കുന്നത്.

നേരത്തെ കേരളത്തില്‍ നിന്നെത്തുന്ന രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്കും കര്‍ണാടക കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിരുന്നു. ഇപ്പോള്‍ തമിഴ്‌നാടും പരിശോധന കര്‍ക്കശമാക്കിയിരിക്കുകയാണ്.കേരളത്തില്‍നിന്ന് കോയമ്പത്തൂര്‍ വഴി തമിഴ്‌നാട്ടിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ഇന്നുമുതല്‍ ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. 72 മണിക്കൂറിനുള്ളില്‍ പരിശോധന നടത്തിയ സര്‍ട്ടിഫിക്കറ്റാണ് വേണ്ടത്. വാളയാറില്‍ പൊലീസിന്റെ ഇപാസ് പരിശോധന മാത്രമാണ് ഇപ്പോള്‍ നടക്കുന്നത്.15 ദിവസത്തോളം ഇത് തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത് .