Connect with us

india

ബന്ധുക്കള്‍ തമ്മില്‍ തര്‍ക്കം; മാതാവിന് വെട്ടേറ്റു, മകനെ കാറിടിച്ച് കൊല്ലാന്‍ ശ്രമം

പ്രതി ആശുപത്രിയിലാണെങ്കിലും പൊലീസ് കസ്റ്റഡിയിലാണ്.

Published

on

കടയെചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് മാതാവിനും മകനും നേരെ ആക്രമണം. മാതാവിന്റെ കൈക്ക് വെട്ടേറ്റു; മകനെ വണ്ടിയിടിച്ചു കൊലപ്പെടുത്താന്‍ ശ്രമം.പ്രതി ഉള്‍പ്പെടെ മൂന്നു പേരും ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍. പ്രതി ആശുപത്രിയിലാണെങ്കിലും പൊലീസ് കസ്റ്റഡിയിലാണ്.

തിങ്കളാഴ്ച സന്ധ്യക്ക് ആറോടെ വര്‍ക്കലക്ക് സമീപം താഴെവെട്ടൂര്‍ ചുമടുതാങ്ങി ജങ്ഷനിലാണ് ആക്രമണം നടന്നത്. വെട്ടൂര്‍ സ്വദേശികളായ റംസീന ബീവി, ഇളയമകന്‍ ബേബി എന്ന് വിളിക്കുന്ന ഷംനാദ്, ആക്രമണം നടത്തിയ ശിഹാബുദ്ദീന്‍ എന്നിവരെയാണ് ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആക്രമണത്തിനിരയായവരും ആക്രമിച്ചയാളും ബന്ധുക്കളാണ്.ചുമടുതാങ്ങി ജങ്ഷനില്‍ റംസീന ബീവിക്കും ശിഹാബുദ്ദീന്റെ സഹോദരിക്കും മൂന്ന് സെന്റ് വീതം വസ്തുവുണ്ട്. ഇതില്‍ റംസീന ബീവിയുടെ വസ്തുവിലുള്ള ഷെഡില്‍ പ്രവര്‍ത്തിച്ചിരുന്ന പച്ചക്കറിക്കടയുടെ മുന്‍ഭാഗം റോഡിലേക്ക് തള്ളി നില്‍ക്കുന്നു എന്നാരോപിച്ച് തൊട്ടടുത്ത കടയുടമ നഗരസഭയില്‍ പരാതി നല്‍കിയിരുന്നു.

നഗരസഭയുടെ നോട്ടീസ് ലഭിച്ചതിനെ തുടര്‍ന്ന് കട അടക്കുകയും ചെയ്തു. തിങ്കളാഴ്ച വൈകീട്ടോടെ ഈ കട മറ്റൊരാള്‍ക്ക് വാടകക്ക് കൊടുക്കുന്നത് സംബന്ധിച്ചുള്ള ചര്‍ച്ചക്കിടെ മദ്യപിച്ചെത്തിയ ശിഹാബുദ്ദീന്‍ റംസീന ബീവിയുമായി വക്കേറ്റവും തര്‍ക്കവും ഉണ്ടായി. തുടര്‍ന്ന് റംസീന ബീവിയുടെ മൂത്ത മകന്‍ ഉല്ലാസും ശിഹാബുദ്ദീനും വാക്കേറ്റമുണ്ടാക്കി. ശിഹാബുദ്ദീന് വാക്കേറ്റത്തിനിടയില്‍ അടിയേറ്റു. ഇതിനെ തുടര്‍ന്ന് ശിഹാബുദ്ദീന്‍ ഒരു സുഹൃത്തിനെയും കൂട്ടി റംസീനബീവിയുടെ വീടിന് മുന്നില്‍ ഒമ്‌നി വാനിലെത്തി. ഇവിടെയും ശിഹാബുദ്ദീനും ഉല്ലാസുമായി വക്കേറ്റവും കൈയേറ്റവുമുണ്ടായി.

ഈ സമയം വാനില്‍ കരുതിയിരുന്ന വാള് കൊണ്ട് ശിഹാബുദ്ദീന്‍ ഉല്ലാസിനെ വെട്ടിയത് റംസീനബീവി തടയുമ്‌ബോഴാണ് റംസീനബീവിയുടെ കൈക്ക് വെട്ടേറ്റത്. മാതാവിനെ ശിഹാബുദ്ദീന്‍ വെട്ടിയതറിഞ്ഞ് ഇളയ മകന്‍ ഷംനാദ് സംഭവ സ്ഥലത്തെത്തി. ഈ സമയം ശിഹാബുദ്ദീനും കൂടെയുണ്ടായിരുന്നസുഹൃത്തും കൂടി ഒമ്‌നി വാനില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇവരെ ബൈക്കില്‍ പിന്തുടര്‍ന്ന ഷംനാദിനെ ശിഹാബുദ്ദീന്‍ ഇടിച്ചു തെറിപ്പിക്കുകയും ചെയ്തു. ഷംനാദിനെ ഇടിച്ചശേഷം വാന്‍ സമീപത്തെ മതിലില്‍ ഇടിച്ചാണ് നിന്നതെന്നാണ് ദൃക്സാക്ഷികള്‍ പറഞ്ഞത്.തലക്ക് ഗുരുതര പരിക്കേറ്റ ഷംനാദ് അതി ഗുരുതരാവസ്ഥയിലാണ്. റംസീനയുടെ കൈയില്‍ വെട്ടേറ്റുണ്ടായ മുറിവ് ആഴത്തിലുള്ളതാണെന്നാണ് ലഭിക്കുന്ന വിവരം. ഇവര്‍ പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. വാന്‍ മതിലിലിടിച്ചതിന്റെ ആഘാതത്തിലാകാം ശിഹാബുദ്ദീന്റെ കൈക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്. ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ആക്രമണം നടത്തിയ ഇയാള്‍ ആശുപത്രിയിലും പൊലീസിന്റെ കസ്റ്റഡിയിലാണ്. സംഭവ സ്ഥലത്ത് പൊലീസ് പിക്കറ്റിങ് ഏര്‍പ്പെടുത്തി.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഡിറ്റ് വാ ചുഴലിക്കാറ്റ്: ശ്രീലങ്കയില്‍ മരണസംഖ്യ 410; 336 പേരെ കാണാതായി

രാജ്യത്ത് പ്രവര്‍ത്തിക്കുന്ന 1,441 ദുരിതാശ്വാസ ക്യാമ്പുകളിലായി 2,33,015 പേര്‍ മാറി താമസിക്കുകയാണ്.

Published

on

ഡിറ്റ് വാ ചുഴലിക്കാറ്റിനെ തുടര്‍ന്ന് ശ്രീലങ്കയില്‍ മരണസംഖ്യ 410 ആയി ഉയര്‍ന്നു. 336 പേരെ ഇതുവരെ കണ്ടെത്താനായിട്ടില്ല. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന 1,441 ദുരിതാശ്വാസ ക്യാമ്പുകളിലായി 2,33,015 പേര്‍ മാറി താമസിക്കുകയാണ്. 565 വീടുകള്‍ പൂര്‍ണമായും തകര്‍ന്ന് നശിച്ചപ്പോള്‍ 20,271 വീടുകള്‍ക്ക് കേടുപാടുകളുണ്ടായതായും റിപ്പോര്‍ട്ടുകള്‍ വ്യക്തീകരിക്കുന്നു.

ശക്തി കുറഞ്ഞ ഡിറ്റ് വാ ചുഴലിക്കാറ്റ് ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെ ന്യൂനമര്‍ദ്ദമായി ദുര്‍ബലമായതായി കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ വിലയിരുത്തല്‍. അടുത്ത 24 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദ്ദവും പൂര്‍ണമായും ക്ഷയിക്കുമെന്നാണ് പ്രവചനം.

ചുഴലിക്കാറ്റിന്റെ അവശേഷിക്കുന്ന പ്രഭാവത്തെ തുടര്‍ന്ന് ചെന്നൈ ഉള്‍പ്പെടെ തമിഴ്‌നാട്ടിലെ ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ടും നിലവിലുണ്ട്. പുതുച്ചേരിയില്‍ ഓറഞ്ച് അലര്‍ട്ടും കാരയ്ക്കലില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിരിക്കുകയാണ്.

 

Continue Reading

india

സഞ്ചാര്‍ സാഥി ആപ് ചാരവൃത്തിക്കുള്ള ആയുധമോ?; പ്രതിഷേധം കനക്കുന്നു

സഞ്ചാര്‍ സാഥി ആപ് പ്രി ഇന്‍സ്റ്റാള്‍ ചെയ്യണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശത്തോട് നോ പറഞ്ഞ് ഐ ഫോണ്‍ നിര്‍മ്മാതാക്കളായ ആപ്പിള്‍.

Published

on

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറിന്റെ സൈബര്‍ സുരക്ഷാ മൊബൈല്‍ ആപ്ലിക്കേഷനായ സഞ്ചാര്‍ സാഥി ഇന്ത്യയില്‍ വിപണിയില്‍ ഇറക്കുന്ന മുഴുവന്‍ മൊബൈല്‍ ഫോണുകളിലും നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ സര്‍ക്കുലറിനെതിരെ പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം. സൈബര്‍ സുരക്ഷ ഉറപ്പാക്കാനെന്ന പേരിലാണ് കേന്ദ്ര ടെലികോം മന്ത്രാലയം മൊബൈല്‍ ഫോണ്‍ നിര്‍മ്മാതാക്കള്‍ക്കും വിപണനക്കാര്‍ക്കും നിര്‍ദേശം നല്‍കിയിരിക്കുന്നത്. അതേസമയം ചാരവൃത്തിക്കും പൗരന്മാരെ നിരീക്ഷിക്കാനുമുള്ള ആയുധമാക്കി സഞ്ചാര്‍ സാഥിയെ മാറ്റാനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കമെന്ന വിമര്‍ശനവുമായി പ്രതിപക്ഷം രംഗത്തെത്തി.

നവംബര്‍ 28 മുതല്‍ 90 ദിവസത്തിനുള്ളില്‍ ഇന്ത്യയില്‍ വില്‍പ്പന നടത്തുകയോ ഇന്ത്യയിലേക്ക് ഇറക്കു മതി ചെയ്യുകയോ ചെയ്യുന്ന മുഴുവന്‍ സ്മാര്‍ട്ട് ഫോണുകളിലും സഞ്ചാര്‍ സാഥി ആപ് പ്രീഇന്‍സ്റ്റാളേഷന്‍ നടത്തിയിരിക്കണമെന്നാണ് ടെലികോം മന്ത്രാലയം മൊബൈല്‍ ഫോണ്‍ നിര്‍മ്മാതാക്കള്‍ക്ക് അയച്ച കത്തില്‍ നിര്‍ദേശിക്കുന്നത്. ഇതിനകം നിര്‍മ്മാണം പൂര്‍ത്തിയായി വിപണനത്തിന് തയ്യറായിരിക്കുന്ന ഫോണുകളില്‍ സോഫ്റ്റ്‌വെയര്‍ അപ്‌ഡേഷന്‍ വഴി സഞ്ചാര്‍ സാഥി ആപ് ഇന്‍സ്റ്റാള്‍ ചെയ്യണമെ ന്നും കേന്ദ്ര നിര്‍ദേശത്തിന്മേല്‍ സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച് 120 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നും മൊബൈല്‍ കമ്പനികള്‍ക്ക് നല്‍കിയ നിര്‍ദേശത്തില്‍ പറയുന്നു

നോ പറഞ്ഞ് ആപ്പിള്‍

ന്യൂഡല്‍ഹി: ഇന്ത്യയില്‍ വിപണിയില്‍ ഇറക്കുന്ന സ്മാര്‍ട്ട് ഫോണുകളില്‍ സഞ്ചാര്‍ സാഥി ആപ് പ്രി ഇന്‍സ്റ്റാള്‍ ചെയ്യണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശത്തോട് നോ പറഞ്ഞ് ഐ ഫോണ്‍ നിര്‍മ്മാതാക്കളായ ആപ്പിള്‍. ഉപയോക്താക്കളുടെ സ്വകാര്യത ലംഘിക്കുന്നതും സുരക്ഷാ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന തുമാണ് നിര്‍ദേശം എന്നു പറഞ്ഞാണ്, ഇന്ത്യാ ഗവണ്മെന്റിന്റെ നിര്‍ദേശം നടപ്പാക്കില്ലെന്ന് ആപ്പിള്‍ വ്യക്തമാക്കിയത്. ലോകത്തെവിടെയും തങ്ങള്‍ ഇത്തരമൊരു നിര്‍ദേശം നടപ്പാക്കുന്നില്ലെന്ന കാര്യം ഇന്ത്യാ ഗവണ്മെന്റിനെ അറിയിക്കുമെന്നും ആപ്പിള്‍ വ്യക്തമാക്കി

Continue Reading

india

പ്രതിപക്ഷത്തിനുമുന്നില്‍ മുട്ട് മടക്കി കേന്ദ്രം; എസ്ഐആർ വിഷയത്തിൽ പാർലമെന്റിൽ ചർച്ച വേണമെന്ന ആവശ്യം അംഗീകരിച്ചു

ഇന്ന് നടന്ന കാര്യോപദേശക സമിതിയിലാണ് (ബിഎസി) തീരുമാനം.

Published

on

പ്രതിപക്ഷത്തിനുമുന്നില്‍ മുട്ട് മടക്കി കേന്ദ്ര സര്‍ക്കാര്‍. പാര്‍ലമെന്റില്‍ എസ്‌ഐആര്‍ ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചു. 9,10 തീയതികളില്‍ ലോക്‌സഭയില്‍ ചര്‍ച്ച നടക്കും. ഇന്ന് നടന്ന കാര്യോപദേശക സമിതിയിലാണ് (ബിഎസി) തീരുമാനം. നിയമമന്ത്രി അര്‍ജുന്റാം മേഘ്‌വാള്‍ 2 ദിവസത്തെ ചര്‍ച്ചയ്ക്കു പിന്നാലെ സഭയില്‍ മറുപടി നല്‍കും. 10 മണിക്കൂറാണ് രണ്ടു ദിവസത്തെ ചര്‍ച്ചയ്ക്കായി ആകെ മാറ്റിവച്ചിരിക്കുന്നത്.

കഴിഞ്ഞ സമ്മേളനത്തില്‍ പ്രതിപക്ഷം ആവര്‍ത്തിച്ച് വിഷയം ചര്‍ച്ച ചെയ്യാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഇതിനു വഴങ്ങിയിരുന്നില്ല. ഇതിനു പിന്നാലെ പ്രതിപക്ഷത്തിനുമുന്നില്‍ കേന്ദ്ര സര്‍ക്കാര്‍ മുട്ടുമടക്കുകയായിരുന്നു. ‘വന്ദേ മാതര’ത്തിന്റെ 150ാം വാര്‍ഷികത്തിന്റെ ഭാഗമായി ഡിസംബര്‍ 8ന് പ്രത്യേക ചര്‍ച്ചയുമുണ്ടാകും.

Continue Reading

Trending