india
ചാന്‍സലര്‍ ബില്‍ രാഷ്ട്രപതിക്ക് വിടാന്‍ ഒരുങ്ങി ഗവര്‍ണര്‍; നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ ഉടന്‍ തീരുമാനം
തിരുവനന്തപുരം: ചാന്‍സലര്‍ ബില്‍ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയക്കാന്‍ ഒരുങ്ങി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്.വിദ്യാഭ്യാസം കണ്‍കറന്റ് പട്ടികയില്‍ ഉള്ളതിനാല്‍ സംസ്ഥാനങ്ങള്‍ക്ക് മാത്രം തീരുമാനം എടുക്കാന്‍ ആകില്ല എന്നാണ് ഗവര്‍ണരുടെ നിലപാട്. സര്‍ക്കാരും ഗവര്‍ണരും തമ്മില്‍ ഉണ്ടായ താല്‍ക്കാലിക സമവായതിന്റെ ഭാവി ബില്ലിലെ തീരുമാനം അനുസരിച്ചായിരിക്കും. ഗവര്‍ണര്‍ തീരുമാനം നീട്ടിയാല്‍ കോടതിയെ സമീപിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.
india
വിമാനസര്‍വീസ് പ്രതിസന്ധി; കൂട്ടറദ്ദാക്കലില്‍ ക്ഷമ ചോദിച്ച് ഇന്‍ഡിഗോ
ജീവനക്കാരോട് അയച്ച കത്തില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അവ്യവസ്ഥയെ കുറിച്ച് അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.
ന്യൂഡല്‍ഹി: ഇന്‍ഡിഗോ വിമാനസര്‍വീസുകളില്‍ കൂട്ടത്തേടെയുള്ള റദ്ദാക്കലുകള്‍ തുടരുന്നതിനിടെ, ഉപഭോക്താക്കളും ജീവനക്കാരും നേരിടുന്ന ബുദ്ധിമുട്ടില്‍ ക്ഷമ ചോദിച്ച് ഇന്‍ഡിഗോ സി.ഇ.ഒ പീറ്റര്‍ എല്‍ബേസ്. ജീവനക്കാരോട് അയച്ച കത്തില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അവ്യവസ്ഥയെ കുറിച്ച് അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.
പ്രതിദിനം ഏകദേശം 3.8 ലക്ഷം യാത്രക്കാരാണ് ഇന്‍ഡിഗോയുടെ സേവനം ഉപയോഗിക്കുന്നത്. ഇവര്‍ക്കെല്ലാം മികച്ച യാത്രാനുഭവം നല്‍കണമെന്ന് കമ്പനി ആഗ്രഹിക്കുന്നുവെങ്കിലും, അത് സാധ്യമാക്കുന്നതില്‍ കഴിഞ്ഞ ദിവസങ്ങളില്‍ കമ്പനി പരാജയപ്പെട്ടുവെന്ന് എല്‍ബേസ് കത്തില്‍ വ്യക്തമാക്കി. യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും ഉണ്ടായ അസൗകര്യങ്ങള്‍ക്ക് അദ്ദേഹം ക്ഷമ ആവശ്യപ്പെട്ടു.
ഇതിനിടെ, സര്‍വീസ് റദ്ദാക്കലുകള്‍ വിവാദമായി മാറിയതോടെ, ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ) അന്വേഷണം പ്രഖ്യാപിച്ചു. വിമാനക്കമ്പനിയില്‍ നിന്ന് വിശദാംശങ്ങള്‍ ആവശ്യപ്പെട്ട ഡി.ജി.സി.എ, പ്രതിസന്ധി ഒഴിവാക്കാന്‍ അടിയന്തിര പദ്ധതി തയ്യാറാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വ്യാഴാഴ്ച മാത്രം 300ഓളം സര്‍വീസുകളും അതിന് മുന്‍പുള്ള ബുധനാഴ്ച 200 സര്‍വീസുകളും ഇന്‍ഡിഗോ റദ്ദാക്കിയിരുന്നു. നിലവിലെ സാഹചര്യം വിലയിരുത്തി പ്രതിസന്ധി പരിഹരിക്കാന്‍ വിമാനക്കമ്പനിയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണെന്ന് ഡി.ജി.സി.എ അറിയിച്ചു.
india
പ്രതിപക്ഷ നേതാവുമായി വിദേശ പ്രതിനിധികള്‍ക്ക് കൂടിക്കാഴ്ച നടത്താന്‍ ബിജെപി സര്‍ക്കാര്‍ അനുവദിക്കില്ല; രാഹുല്‍ ഗാന്ധി
മുമ്പ് നിലനിന്നിരുന്ന ജനാധിപത്യപരമായ കീഴ്വഴക്കങ്ങളെ നരേന്ദ്ര മോദി സര്‍ക്കാര്‍ അട്ടിമറിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ന്യൂഡല്‍ഹി: ഇന്ത്യ സന്ദര്‍ശിക്കുന്ന വിദേശ പ്രതിനിധികളെ പ്രതിപക്ഷ നേതാവുമായി കൂടിക്കാഴ്ച നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ അനുവദിക്കുന്നില്ലെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ആരോപിച്ചു. മുമ്പ് നിലനിന്നിരുന്ന ജനാധിപത്യപരമായ കീഴ്വഴക്കങ്ങളെ നരേന്ദ്ര മോദി സര്‍ക്കാര്‍ അട്ടിമറിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
‘ഇന്ത്യയിലേക്ക് വരുന്ന വിദേശ നയതന്ത്രജ്ഞരും പ്രതിനിധികളും പ്രതിപക്ഷ നേതാവിനെ കാണുക എന്നത് കാലങ്ങളായുള്ള ഒരു കീഴ്വഴക്കമായിരുന്നു. വാജ്പേയി സര്‍ക്കാരിന്റെയും മന്മോഹന് സിംഗ് സര്‍ക്കാരിന്റെയും കാലഘട്ടത്തില്‍ ഈ നടപടിക്രമം കൃത്യമായി പാലിക്കപ്പെട്ടിരുന്നു. എന്നാല്‍ ഇന്നത്തെ സാഹചര്യത്തില്‍ അത് നടക്കുന്നില്ല.’രാഹുല്‍ ഗാന്ധി പറഞ്ഞു
വിദേശ സന്ദര്‍ശനവേളയില്‍ പല പ്രതിനിധികളും ഇക്കാര്യം തന്നോട് നേരിട്ട് വെളിപ്പെടുത്തിയിട്ടുണ്ടെന്ന് രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി. ‘പ്രതിപക്ഷ നേതാവിനെ കാണരുത് എന്ന് സര്‍ക്കാര്‍ ഞങ്ങളോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്’ എന്ന് അവര്‍ തന്നോട് പറഞ്ഞതായി അദ്ദേഹം വ്യക്തമാക്കി.
പ്രതിപക്ഷം ഇന്ത്യയുടെ മറ്റൊരു കാഴ്ചപ്പാടാണ് മുന്നോട്ട് വെക്കുന്നത്. തങ്ങളും ഇന്ത്യയെ തന്നെയാണ് പ്രതിനിധീകരിക്കുന്നത്. വിദേശകാര്യ മന്ത്രാലയവും പ്രധാനമന്ത്രിയും ഈ കീഴ്വഴക്കങ്ങള് പാലിക്കാത്തത് അവര്‍ക്ക് ഭയമുള്ളതുകൊണ്ടാണ്. വിദേശ പ്രതിനിധികള്‍ക്ക് ഭരണപക്ഷത്തെ മാത്രമല്ല, പ്രതിപക്ഷത്തെയും കേള്‍ക്കാനുള്ള അവസരം നിഷേധിക്കുന്നത് ജനാധിപത്യ മര്യാദകളുടെ ലംഘനമാണെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.
india
ദിത്വ ചുഴലിക്കാറ്റ് ഏഷ്യയില്‍ ഭീമനാശം; 2.75 ലക്ഷം കുട്ടികള്‍ ദുരിതത്തില്‍, യുനിസെഫ്
ഏഷ്യയുടെ കിഴക്കന്‍ തീരത്ത് പെയ്ത അതിശക്തമായ മഴയെത്തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലുകളും മണ്ണിടിച്ചിലുകളും നൂറുകണക്കിന് മനുഷ്യരുടെ ജീവന് അപഹരിച്ചുവെന്ന് ലോക കാലാവസ്ഥാ സംഘടന (WMO) വിലയിരുത്തുന്നു.
ജനീവ: ദിത്വ ചുഴലിക്കാറ്റ് ഏഷ്യയിലുടനീളം വ്യാപക നാശം വിതച്ചതോടെ 2,75,000 കുട്ടികള്‍ അടക്കം ലക്ഷക്കണക്കിന് ആളുകള്‍ ദുരന്തബാധിതരായതായി യുനിസെഫ് അറിയിച്ചു. ഏഷ്യയുടെ കിഴക്കന്‍ തീരത്ത് പെയ്ത അതിശക്തമായ മഴയെത്തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലുകളും മണ്ണിടിച്ചിലുകളും നൂറുകണക്കിന് മനുഷ്യരുടെ ജീവന് അപഹരിച്ചുവെന്ന് ലോക കാലാവസ്ഥാ സംഘടന (WMO) വിലയിരുത്തുന്നു. മരണം റിപ്പോര്‍ട്ട് ചെയ്തതിലുമപ്പുറം നഷ്ടങ്ങള്‍ കൂടുതലായിരിക്കാമെന്ന് ഏജന്‍സി മുന്നറിയിപ്പ് നല്കി.
WMOയുടെ വിലയിരുത്തലില്‍, ദിത്വ അതിതീവ്രമായ ചുഴലിക്കാറ്റും ശക്തമായ മഴയും അതിരൂക്ഷ വെള്ളപ്പൊക്കവുമാണ് ഏഷ്യന്‍ രാജ്യങ്ങളെ തകര്‍ത്തത്. നൂറുകണക്കിന് പേര് മരിക്കുകയും നിരവധി സമൂഹങ്ങള്‍ പൂര്‍ണമായും തകര്‍ന്നടിയുകയും ചില രാജ്യങ്ങള്‍ ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലേക്കും വീണു.
ദിത്വയുടെ ദുരന്തം ഏറ്റവും കൂടുതല്‍ അനുഭവിച്ച രാജ്യങ്ങള്‍ ഇന്റൊനേഷ്യ, ഫലിപ്പീന്‍സ്, ശ്രീലങ്ക, തായ്ലന്റ്, വിയറ്റ്നാം എന്നിവയാണെന്ന് ഡബ്ല്യൂ.എം.ഒ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ഈ മേഖലകളില്‍ ഏറ്റവും ദുരന്തമുണ്ടാക്കിയത് വെള്ളപ്പൊക്കമാണ്.
ഇ?ന്റൊനേഷ്യയില്‍ 600 പേര് മരിക്കുകയും 460 പേരെ കാണാതാവുകയും ചെയ്തു. ഇവിടെ 15 ലക്ഷം പേരാണ് ദുരന്തബാധിതര്‍. വിയറ്റ്നാമില്‍ മ?ഴ? ആഴ്ചകളോളം നീണ്ടുനിന്നു. ചില സ്ഥലങ്ങളില്‍ 1000 മില്ലിമീറ്റര്‍ മഴവരെ ലഭിച്ചു. പല ചരിത്ര സ്മാരകങ്ങളും വിനോദസഞ്ചാര കേന്ദ്രങ്ങളും തകര്‍ക്കപ്പെട്ടു. ഹ്യൂസിറ്റിയിലെ കാലാവസ്ഥാ നിരീക്ഷണ കേ?ന്ദ്രത്തില്‍ 1739.6 മില്ലിലിറ്റര്‍ മഴയാണ് 24 മണിക്കൂറിനുള്ളില്‍ രേഖപ്പെടുത്തിയത്. ഇത് ഏഷ്യയില്‍ ഇതുവരെ രേഖപ്പെടുത്തിയതില്‍ രണ്ടാമത്തെ ഏറ്റവും വലിയ മഴയാണ്. രാജ്യത്ത് 98 പേര് മരിച്ചു.
അടുത്തകാലത്തുണ്ടായ ചുഴലിക്കാറ്റില്‍ തകര്‍ന്ന ഫിലിപ്പീന്‍സില്‍ ദിത്വ വന്‍ നാശമാണ് വിതച്ചത്. ശ്രീലങ്കയില്‍ 400 പേരാണ് മരണപ്പെടുകയോ കാണാതാവുകയോ ചെയ്തത്. ഇവിടെ 10 ലക്ഷംപേരെ ദുരന്തം ബാധിച്ചു. രാജ്യം ദേശീയദുരന്തമായി പ്രഖ്യാപിച്ചിരുന്നു.
-
kerala1 day agoഇത് മത്സ്യത്തൊഴിലാളി വിദ്യാര്‍ത്ഥികളെ ദ്രോഹിച്ച സര്‍ക്കാര്‍: ഷാഫി ചാലിയം
-
kerala2 days agoകെഎസ്ആര്‍ടിസി ബസ് ഓടിച്ചു എന്ന കുറ്റമേ ഞാന്‍ ചെയ്തിട്ടുള്ളൂ, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നെ ഒരുപാട് ദ്രോഹിച്ചു; ഡ്രൈവര്‍ യദു
-
india2 days agoപ്രതിപക്ഷത്തിനുമുന്നില് മുട്ട് മടക്കി കേന്ദ്രം; എസ്ഐആർ വിഷയത്തിൽ പാർലമെന്റിൽ ചർച്ച വേണമെന്ന ആവശ്യം അംഗീകരിച്ചു
-
kerala3 days agoമുഖ്യമന്ത്രിക്ക് പുതിയ വാഹനം; 1.10 കോടി അനുവദിച്ച് ഉത്തരവിറക്കി
-
india3 days ago‘ദ്രോഹിക്കുന്നതിനും പരിധിയുണ്ട്, കോണ്‍ഗ്രസിനെ ഞെരുക്കാനുള്ള ശ്രമം വിലപ്പോവില്ല’ കേന്ദ്രസര്‍ക്കാറിന്റേത് ധാര്‍മിക മൂല്യത്തകര്‍ച്ച: ഡി.കെ.ശിവകുമാര്‍
-
kerala2 days agoവഖ്ഫ് സ്വത്തുക്കളുടെ ഉമീദ് പോര്‍ട്ടല്‍ രജിസ്ട്രേഷന് സമയം നീട്ടണം; കേന്ദ്ര മന്ത്രിയുമായി ചര്‍ച്ച നടത്തി മുസ്ലിം ലീഗ് എം.പിമാര്‍
-
kerala2 days agoകൊല്ലത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ സ്വീകരണത്തിനായി കുടുംബശ്രീയില്‍ പണപ്പിരിവ്
-
News1 day ago1967 മുതല്‍ കൈവശപ്പെടുത്തിയ ഫലസ്തീന് പ്രദേശങ്ങളില്‍ നിന്നും ഇസ്രാഈല്‍ പിന്‍വാങ്ങണം’; പ്രമേയം പാസാക്കി യുഎന്‍

