Connect with us

kerala

ഐഷ സുല്‍ത്താനയ്‌ക്കെതിരായ രാജ്യദ്രോഹക്കേസില്‍ വിശദീകരണം തേടി ഹൈക്കോടതി

Published

on

കൊച്ചി: ഐഷ സുല്‍ത്താന നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കേന്ദ്ര സര്‍ക്കാറിനോടും ലക്ഷദ്വീപ് ഭരണകൂടത്തോടും വിശദീകരണം തേടി ഹൈക്കോടതി.ബയോവെപ്പണ്‍ പരാമര്‍ശത്തില്‍ രാജ്യദ്രോഹ കുറ്റം ചുമത്തി ലക്ഷദ്വീപ് പോലീസ് കേസെടുത്തതിനെതിരെയാണ് ഐഷ സുല്‍ത്താന ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. പി. വിജയഭാനുവാണ് ഐഷക്ക് വേണ്ടി കോടതിയില്‍ ഹാജരായത്.

കേസ് പരിഗണിക്കുമ്പോള്‍ കേന്ദ്ര സര്‍ക്കാറിനോടും ലക്ഷദീപ് ഭരണകൂടത്തോടും നിലപാട് അറിയിക്കാന്‍ കോടതി നിര്‍ദേശിച്ചു.അടുത്ത ദിവസം തന്നെ കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാമെന്ന് ലക്ഷദ്വീപ് ഭരണകൂടവും കേന്ദ്രസര്‍ക്കാറും കോടതിയെ അറിയിച്ചു.അടിയന്തര സാഹചര്യം പരിഗണിച്ച് കോടതി  വ്യാഴാഴ്ച വാദം കേള്‍ക്കും.

 

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

GULF

അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ സാഹിത്യ അവാര്‍ഡ് രാമനുണ്ണിക്ക് സമര്‍പ്പിച്ചു.

പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളാണ് നേരത്തെ അവാര്‍ഡ് ജേതാവിന്റെ പേരുപ്രഖ്യാപനം നടത്തിയത്. സാഹിത്യമേഖലയില്‍ സൗഹൃദ കേരളത്തിന് കെപി രാമനുണ്ണി സ്മ്മാനിച്ച വിവിധ കൃതികളെ ആസ്പദമാക്കിയാണ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്.

Published

on

അബുദാബി: അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററിന്റെ പ്രഥമ സാഹിത്യ പുരസ്‌കാരം സാഹിത്യകാരന്‍ കെ.പി രാമനുണ്ണിക്ക് പത്മശ്രീ എം എ യൂസഫലി സമര്‍പ്പിച്ചു. ഫലകവും പ്രശസ്തി പത്രവും അന്‍പതിനായിരത്തി ഒന്ന് രൂപയും അടങ്ങുന്നതാണ് അവാര്‍ഡ്.പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളാണ് നേരത്തെ അവാര്‍ഡ് ജേതാവിന്റെ പേരുപ്രഖ്യാപനം നടത്തിയത്. സാഹിത്യമേഖലയില്‍ സൗഹൃദ കേരളത്തിന് കെപി രാമനുണ്ണി സ്മ്മാനിച്ച വിവിധ കൃതികളെ ആസ്പദമാക്കിയാണ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്.

ഇസ്ലാമിക് സെന്റര്‍ ഓഡിറ്റോറിയത്തില്‍ യുഎഇ ദേശീയദിനാഘോഷത്തോടനുബന്ധിച്ചു സംഘടിപ്പിച്ച പ്രൗഢഗംഭീര ചടങ്ങിലാണ് അവാര്‍ഡ് സമ്മാനിച്ചത്.
പ്രസിഡണ്ട് പി ബാവ ഹാജി അധ്യക്ഷനായിരുന്നു. ജനറല്‍ സെക്രട്ടറി അഡ്വ. കെ.വി മുഹമ്മദ്കുഞ്ഞി സ്വാഗതം പറഞ്ഞു.
അബുദാബി ഇസ്ലാമിക് സെന്റര്‍ പ്രഥമ സാഹിത്യ പുരസ്‌കാരം കെ.പി രാമനുണ്ണിക്ക് നല്‍കാനുള്ള തീരുമാനത്തെ യൂസുഫലി അഭിനന്ദിച്ചു. മാനവികതക്കും മതമൈത്രിക്കും വേണ്ടി നിരന്തരം തൂലിക ചലിപ്പിക്കുന്ന എഴുത്തുകാരനാണ് കെ.പി രാമനുണ്ണിയെന്ന് അദ്ദേഹം പറഞ്ഞു.

ശ്രീകൃഷ്ണന്‍ മുഹമ്മദ് നബിയെ മുത്തേയെന്നും മുഹമ്മദ് നബി ശ്രീകൃഷ്ണനെ ഇക്കയെന്നും വിളിക്കുന്ന ദൈവത്തിന്റെ പുസ്തകം അദ്ദേഹത്തിന്റെ സൗഹൃദ-സ്‌നേഹ മനസ്സിനെയാണ് വ്യക്തമാക്കുന്നതെന്ന് എം.എ യൂസഫലി പറഞ്ഞു. യുഎഇ ഭരണാധികാരികളുടെ നന്മയെയും വിശാല വീക്ഷണത്തെയും നിറഞ്ഞ സദസ്സിനുമുന്നില്‍ യൂസുഫലി തന്റെ പ്രസംഗത്തില്‍ വിശദമായി പറഞ്ഞു. പുണ്യമക്ക, മദീന എന്നിവിടങ്ങളില്‍നിന്നും രാജാവ് സമ്മാനിച്ച ലഭിച്ച അമൂല്യ സമ്മാനങ്ങള്‍ അദ്ദേഹം രാമനുണ്ണിക്ക് തന്റെ വിലമതിക്കാനാവാത്ത ഉപഹാരമായി സമ്മാനിച്ചു.
കൂടാതെ ഒരുലക്ഷത്തിയൊന്ന് രൂപയും നല്‍കി.

അബുദാബി ഇസ്ലാമിക് സെന്ററിന്റെ അത്യന്തം മാതൃകാപരമായ പ്രവര്‍ത്തനങ്ങളെ ശ്ലാഘിച്ച രാമനുണ്ണി, ഈ പുരസ്‌കാരം തന്റെ സാഹിത്യ ജീവിതത്തിലെ സുകൃതമാണെന്ന് പറഞ്ഞു. മലയാളിയുടെ അഭിമാനമായ എം എ യൂസഫലി രക്ഷാധികാരിയായ ഐ.ഐ.സിയുടെ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണ്. വ്യക്തമായ വീക്ഷണങ്ങളും വ്യത്യസ്ഥതയും വെച്ചുപുലര്‍ത്തുമ്പോഴും സമൂഹത്തിനും സൗഹൃദത്തിനും ഇസ്ലാമിക് സെന്റര്‍ നല്‍കുന്ന സേവനം വിലമതിക്കാനാവാത്തതാണെന്ന് അദ്ദേഹം വ്യക്തമാക്കി.

ചടങ്ങില്‍ അബുദാബി പൊലിസ് ക്യാപ്റ്റന്‍ ഫാദല്‍ സാലഹ്, അബ്ദുല്ല ഫാറൂഖി, ഷുക്കൂര്‍ അലി കല്ലിങ്ങല്‍, സയ്യിദ് അബ്ദുറഹ്‌മാന്‍ തങ്ങള്‍ എന്നിവരും പങ്കെടുത്തു.
ട്രഷറർ ഹിദായത്തുല്ല നന്ദി രേഖപ്പെടുത്തി.ഐ.സി ടാലന്റ് ക്ലബ്ബ് അവതരിപ്പിച്ച കലാപരിപാടികളും ഗസല്‍സന്ധ്യയും പരിപാടിയുടെ മാറ്റുകൂട്ടി.

Continue Reading

kerala

ഒന്നരമാസം പ്രായമുള്ള കുഞ്ഞിന്റെ മരണം കൊലപാതകം ;അമ്മയുടെ സുഹൃത്ത് കുറ്റം സമ്മതിച്ചു

കുഞ്ഞിന്റെ അമ്മയുടെ സുഹൃത്ത് കണ്ണൂർ ചക്കരക്കൽ സ്വദേശി വി പി ഷാനിഫ് കുറ്റം സമ്മതിച്ചതായി പൊലീസ് വ്യക്തമാക്കി.

Published

on

കൊച്ചിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച ഒന്നരമാസം പ്രായമുളള കുഞ്ഞിന്റേത് കൊലപാതകമെന്ന് പൊലീസ്. കുഞ്ഞിന്റെ അമ്മയുടെ സുഹൃത്ത് കണ്ണൂർ ചക്കരക്കൽ സ്വദേശി വി പി ഷാനിഫ് കുറ്റം സമ്മതിച്ചതായി പൊലീസ് വ്യക്തമാക്കി.ഡിസംബർ ഒന്നിനാണ് ഒന്നരമാസം പ്രായമുള്ള കുഞ്ഞുമായി എരമല്ലൂർ സ്വദേശിയായ യുവതിയും കണ്ണൂർ സ്വദേശിയായ യുവാവും കറുകപ്പിള്ളിയിലെ ലോഡ്ജിൽ മുറിയെടുക്കുന്നത്. രണ്ടാം തീയതി രാവിലെ എട്ടരയോടെയാണ് അബോധാവസ്ഥയിലായ കുഞ്ഞുമായി ഇവർ ജനറൽ ആശുപത്രിയിൽ എത്തുന്നത്. തൊണ്ടയിൽ മുലപ്പാൽ കുടുങ്ങിയതായി സംശയിക്കുന്നതായാണ് ഇവർ ഡോക്ടറോട് ആദ്യം പറഞ്ഞത്. കുട്ടിയെ ന്യൂ ബോൺ ഐസിയുവിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.

Continue Reading

kerala

സപ്ലൈകോയില്‍ ശമ്പള പ്രതിസന്ധി; പ്രതിഷേധവുമായി തൊഴിലാളി സംഘടനകൾ

പണം കണ്ടെത്താന്‍ സര്‍ക്കാര്‍ തലത്തില്‍ അടിയന്തര നീക്കം നടക്കുന്നുണ്ട്.

Published

on

കെ.എസ്.ആര്‍.ടി.സിക്ക് പിന്നാലെ സപ്ലൈകോയിലും ശമ്പള പ്രതിസന്ധി. മാസം ആദ്യം വിതരണം ചെയ്യേണ്ട ശമ്പളം ഇതുവരെയും നല്‍കാന്‍ കഴിഞ്ഞിട്ടില്ല. പരമാവധി നാലാം തീയതിക്ക് മുമ്പ് സപ്ലൈകോയില്‍ ശമ്പളം നല്‍കിയിരുന്നു.

ഫണ്ടിന്റെ അപര്യാപ്തതയാണ് പ്രതിസന്ധിക്ക് കാരണം. ഇന്ന് തന്നെ ശമ്പളം വിതരണം ചെയ്യാനാകുമെന്നാണ് സപ്ലൈകോ പറയുന്നത്. പണം കണ്ടെത്താന്‍ സര്‍ക്കാര്‍ തലത്തില്‍ അടിയന്തര നീക്കം നടക്കുന്നുണ്ട്.

ശമ്പളം വൈകുന്നതിനെതിരെ പ്രതിഷേധവുമായി തൊഴിലാളി സംഘടനകള്‍ രംഗത്ത് എത്തിയിട്ടുണ്ട്. മുന്നറിയിപ്പില്ലാതെ ശമ്പളം വൈകുന്നത് അംഗീകരിക്കാനാകില്ലെന്ന് എഐടിയുസി പ്രതികരിച്ചു.

പ്രതിഷേധമറിയിച്ച് എഐടിയുസി സപ്ലൈകോ എംഡിക്ക് കത്ത് നല്‍കിയിട്ടുണ്ട്. സാധാരണ മാസത്തിലെ അവസാന പ്രവര്‍ത്തി ദിവസമാണ് ശമ്പളം നല്‍കാറുള്ളതെന്നും നവംബറിലെ ശമ്പളം ഉടന്‍ നല്‍കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

 

Continue Reading

Trending