india
മൂന്നാറില്‍ രാത്രി സഫാരിക്കും ട്രക്കിങ്ങിനും രാത്രി എട്ട് മുതല്‍ രാവിലെ ആറ് വരെ നിയന്ത്രണം
വന്യമൃഗശല്യം രൂക്ഷമായ സാഹചര്യത്തില്‍ മൂന്നാറില്‍ രാത്രി സഫാരിക്കും ട്രക്കിങ്ങിനും നിയന്ത്രണം വരുന്നു.ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നല്‍കാന്‍ മൂന്നാറില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ തീരുമാനമായി.
തൊടുപുഴ: വന്യമൃഗശല്യം രൂക്ഷമായ സാഹചര്യത്തില്‍ മൂന്നാറില്‍ രാത്രി സഫാരിക്കും ട്രക്കിങ്ങിനും നിയന്ത്രണം വരുന്നു.ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നല്‍കാന്‍ മൂന്നാറില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ തീരുമാനമായി.
രാത്രി എട്ട് മുതല്‍ രാവിലെ ആറ് വരെയാകും നിയന്ത്രണം. ജനവാസമേഖലയില്‍ കാട്ടാന ആക്രമണം രൂക്ഷമായതോടെയാണ് എ. രാജ എം.എല്‍.എയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നത്. ജനവാസ മേഖലകളിലിറങ്ങുന്ന ആക്രമണകാരികളായ ആനകളെ നാടുകടത്തണമെന്നും രാത്രികാലങ്ങളിലെ സഫാരിക്കും ട്രക്കിങിനും നിന്ത്രണമേര്‍പ്പെടുത്തണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. മൂന്നാര്‍, ചിന്നക്കനാല്‍, ശാന്തന്‍പാറ എന്നിവിടങ്ങളില്‍ രാപ്പകല്‍ വ്യത്യാസമില്ലാതെ ആക്രമണകാരികളായ അഞ്ച് ആനകളാണ് സ്വൈരവിഹാരം നടത്തുന്നത്. പൊതുവെ ശാന്തനായിരുന്ന പടയപ്പയും ആക്രമണകാരിയായി. നിരവധി പേരുടെ ജീവനെടുത്ത ചക്കക്കൊമ്ബനും മൊട്ടവാലനും അരിക്കൊമ്ബനും ജനവാസമേഖലയിലിറങ്ങുന്നത് പതിവായതോടെയാണ് ആനകളെ നാടുകടത്തണമെന്ന ആവശ്യം ശക്തമായത്. ആനകള്‍ തുടര്‍ന്നും ജനവാസകേന്ദ്രങ്ങളില്‍ ഭീഷണി ഉയര്‍ത്തിയാല്‍ അവയെ മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റുന്നത് സംബന്ധിച്ച് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് നല്‍കാനും തീരുമാനമായി. വന്യമൃഗങ്ങളെ ശല്യപ്പെടുത്തും വിധം ജീപ്പ് ഡ്രൈവര്‍മാരും റിസോര്‍ട്ടുകളും നടത്തുന്ന നൈറ്റ് സഫാരിക്കും ട്രക്കിങ്ങിനും നിയന്ത്രണമേര്‍പ്പെടുത്തുമെന്ന് എ. രാജ എം.എല്‍.എ പറഞ്ഞു.
വന്യമൃഗശല്യത്തില്‍ നഷ്ടം സംഭവിച്ചവര്‍ക്ക് അടിയന്തരമായി നഷ്ടപരിഹാം ലഭ്യമാക്കാന്‍ ഇടപെടല്‍ നടത്തും. വിനോദ സഞ്ചാരികള്‍ കൂടുതലായെത്തുന്ന ആനച്ചാല്‍, ചെങ്കുളം, പോതമേട്, ലക്ഷ്മി, മൂന്നാര്‍ എന്നിവിടങ്ങളില്‍ പ്രത്യേക നിരീക്ഷണം നടത്താന്‍ പൊലീസിനും വനം വകുപ്പിനും ദേവികുളം സബ് കലക്ടര്‍ രാഹുല്‍ കൃഷ്ണ ശര്‍മ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
india
പുതുച്ചേരിയിൽ പൊതുയോഗത്തിന് അനുമതി തേടി ടിവികെ; വിജയ്യുടെ റോഡ് ഷോ ഒഴിവാക്കും
ചെന്നൈ: ഡിസംബർ 9ന് പുതുച്ചേരിയിൽ പൊതുയോഗം സംഘടിപ്പിക്കാൻ പൊലീസിന്റെ അനുമതി തേടി വിജയ്യുടെ തമിഴക വെട്രി കഴകം (ടിവികെ). പുതുച്ചേരിയിലെ ഉപ്പളം ഗ്രൗണ്ടിൽ പൊതുയോഗം നടത്താൻ അനുവാദത്തിനായി ടിവികെ പ്രതിനിധി സംഘം സീനിയർ പൊലീസ് സൂപ്രണ്ട് ആർ.കലൈവാനനെ കണ്ടു. കൂടിയാലോചനയ്ക്കു ശേഷമാകും ഇതിൽ തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു.
ഡിസംബർ 5ന് പുതുച്ചേരിയിൽ വിജയ്യുടെ റോഡ് ഷോ നടത്താൻ നേരത്തെ ടിവികെ പദ്ധതിയിട്ടിരുന്നു. എന്നാൽ, ഇതിനെതിരെ വിവിധ കോണുകളിൽ നിന്ന് പ്രതിഷേധമുയർന്നു. തുടർന്ന്, റോഡ് ഷോയ്ക്ക് അനുമതി തരാനാകില്ലെന്ന് പൊലീസ് പാർട്ടിയെ അറിയിച്ചിരുന്നു. പിന്നാലെയാണ് പൊതുയോഗം നടത്താൻ അനുമതി തേടിയിരിക്കുന്നത്.
സെപ്റ്റംബർ 27ന് കരൂരിൽ ടിവികെ സംഘടിപ്പിച്ച റാലിയിലുണ്ടായ തിക്കിലും തിരക്കിലും നിരവധി പേര്‍
കൊല്ലപ്പെട്ടിരുന്നു. ഇതിനു പിന്നാലെ രണ്ടുമാസത്തെ ഇടവേളയ്ക്കു ശേഷം വിജയ് പൊതുപരിപാടികളിൽ സജീവമാകുന്നതിന്റെ ഭാഗമായാണ് പുതുച്ചേരിയിൽ പൊതുയോഗം നടത്തുന്നത്.
india
മദ്യം വാങ്ങാന്‍ പണം നിഷേധിച്ചതിനെ തുടര്‍ന്ന് അമ്മയെ തീകൊളുത്തിയ മകന്‍ അറസ്റ്റില്‍
ഭദ്രക് ജില്ലയിലെ ഗലഗണ്ഡ ഗ്രാമത്തിലാണ് മനുഷ്യരെ ഞെട്ടിച്ച സംഭവം. ദേബാഷിഷ് നായക് (45) എന്നയാളാണ് പിടിയിലായത്.
ഭുവനേശ്വര്‍: മദ്യം വാങ്ങാന്‍ പണം നല്‍കാത്തതാണ് കാരണമെന്ന് ആരോപിച്ച് സ്വന്തം അമ്മയെ തീകൊളുത്തിയ മകന്‍ ഒഡിഷയില്‍ അറസ്റ്റില്‍. ഭദ്രക് ജില്ലയിലെ ഗലഗണ്ഡ ഗ്രാമത്തിലാണ് മനുഷ്യരെ ഞെട്ടിച്ച സംഭവം. ദേബാഷിഷ് നായക് (45) എന്നയാളാണ് പിടിയിലായത്.
മാതാവ് ജ്യോത്സനറാണി നായക് (65)നെ ക്രൂരമായി മര്‍ദിച്ച ശേഷമാണ് ഇയാള്‍ തീകൊളുത്തിയത്ന്ന് പോലീസ് അറിയിച്ചു. മയക്കുമരുന്നിന് അടിമയായ ദേബാഷിഷ് മദ്യം വാങ്ങാന്‍ അമ്മയോട് പണം ആവശ്യപ്പെട്ടെങ്കിലും, ജ്യോത്സനറാണി പണം നല്‍കുന്നതില്‍ വിസമ്മതിച്ചതോടെ ഇയാള്‍ അക്രമാസക്തനായി. മര്‍ദനത്തില്‍ അമ്മ താഴെ വീണതോടെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നുവെന്നാണ് പൊലീസ് റിപ്പോര്‍ട്ട്.
ജ്യോത്സനറാണിയുടെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും ദേബാഷിഷ് സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. നാട്ടുകാര്‍ ഗുരുതരാവസ്ഥയിലായ വയോധികയെ ഭദ്രക് ജില്ലാ ആശുപത്രിയിലേക്ക് എത്തിച്ചു. പിന്നീട് നില വഷളായതോടെ അവരെ കട്ടക്കിലെ എസ്സിബി മെഡിക്കല്‍ കോളജിലേക്ക് മാറ്റിയതായും പോലീസ് അറിയിച്ചു.
വീട്ടില്‍ അമ്മയും മകനും തമ്മില്‍ വാക്കുതര്‍ക്കം പതിവായിരുന്നുവെങ്കിലും ഇത്തരത്തിലുള്ള ക്രൂരത ഒരിക്കലും പ്രതീക്ഷിച്ചില്ലെന്ന് നാട്ടുകാര്‍ പ്രതികരിച്ചു.
india
സഞ്ജൗലി പള്ളി കെട്ടിടം പൊളിക്കല്‍ ഉത്തരവില്‍ തല്‍സ്ഥിതി; ഹൈകോടതി നിര്‍ദേശം നല്‍കി
ഷിംല മുനിസിപ്പല്‍ കമീഷണര്‍ കോടതിയുടെ മുന്‍ നിര്‍ദേശങ്ങള്‍ അനുസരിച്ച് മുകളിലെ മൂന്നുനില പൊളിക്കാമെന്ന് അറിയിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഹൈകോടതി ഇടപെടിയത്.
ഷിംല: സഞ്ജൗലി പള്ളി കെട്ടിടത്തിന്റെ താഴത്തെ രണ്ടുനില പൊളിക്കാനുള്ള ഉത്തരവില്‍ തല്‍സ്ഥിതി തുടരാന്‍ ഹിമാചല്‍ പ്രദേശ് ഹൈകോടതി ബുധനാഴ്ച നിര്‍ദേശം നല്‍കി. ഷിംല മുനിസിപ്പല്‍ കമീഷണര്‍ കോടതിയുടെ മുന്‍ നിര്‍ദേശങ്ങള്‍ അനുസരിച്ച് മുകളിലെ മൂന്നുനില പൊളിക്കാമെന്ന് അറിയിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഹൈകോടതി ഇടപെടിയത്.
അഞ്ചുനില കെട്ടിടത്തിന്റെ മുകളിലെ മൂന്നുനില പൊളിക്കാന്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 5ന് മുനിസിപ്പല്‍ കമീഷണര്‍ കോടതി അനുമതി നല്‍കിയിരുന്നു. ഈ ഉത്തരവില്‍ ഇടപെടാന്‍ ഹൈകോടതി വിസമ്മതിക്കുകയും, ഈ നടപടി നിയമാനുസൃതമാണെന്നും കോടതി വ്യക്തമാക്കി.
അതേസമയം, താഴത്തെ നിലയും ഒന്നാം നിലയും ഡിസംബര്‍ 30നകം പൊളിക്കണമെന്ന് ആവശ്യപ്പെട്ട മെയ് 3ന് പുറപ്പെടുവിച്ച മുനിസിപ്പല്‍ കോടതിയുടെ ഉത്തരവ് ജില്ലാ കോടതി ഒക്ടോബര്‍ 30ന് ശരിവെച്ചിരുന്നു. ഈ ഉത്തരവിനെ ചോദ്യം ചെയ്ത് വഖഫ് ബോര്‍ഡും പള്ളി കമ്മിറ്റിയും ജില്ലാ കോടതിയെ സമീപിച്ചിരുന്നതാണ്.
ഹിമാചല്‍ പ്രദേശ് വഖഫ് ബോര്‍ഡ് സമര്‍പ്പിച്ച ഹരജി പരിഗണിച്ച് ജസ്റ്റിസ് അജയ് മോഹന്‍ ഗോയല്‍ അധ്യക്ഷനായ ഹൈകോടതി ബെഞ്ച്, ഷിംല മുനിസിപ്പല്‍ കോര്‍പ്പറേഷനോട് നോട്ടീസ് അയച്ചു. പ്രതികരണം ലഭിച്ചതിന് ശേഷം കേസ് വീണ്ടും കേള്‍ക്കുന്നതായിരിക്കും. അടുത്ത വാദം 2026 മാര്‍ച്ച് 9ന് നടക്കും.
-
kerala1 day agoഇത് മത്സ്യത്തൊഴിലാളി വിദ്യാര്‍ത്ഥികളെ ദ്രോഹിച്ച സര്‍ക്കാര്‍: ഷാഫി ചാലിയം
-
kerala2 days agoകെഎസ്ആര്‍ടിസി ബസ് ഓടിച്ചു എന്ന കുറ്റമേ ഞാന്‍ ചെയ്തിട്ടുള്ളൂ, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നെ ഒരുപാട് ദ്രോഹിച്ചു; ഡ്രൈവര്‍ യദു
-
india2 days agoപ്രതിപക്ഷത്തിനുമുന്നില് മുട്ട് മടക്കി കേന്ദ്രം; എസ്ഐആർ വിഷയത്തിൽ പാർലമെന്റിൽ ചർച്ച വേണമെന്ന ആവശ്യം അംഗീകരിച്ചു
-
kerala2 days agoവഖ്ഫ് സ്വത്തുക്കളുടെ ഉമീദ് പോര്‍ട്ടല്‍ രജിസ്ട്രേഷന് സമയം നീട്ടണം; കേന്ദ്ര മന്ത്രിയുമായി ചര്‍ച്ച നടത്തി മുസ്ലിം ലീഗ് എം.പിമാര്‍
-
kerala2 days agoകൊല്ലത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ സ്വീകരണത്തിനായി കുടുംബശ്രീയില്‍ പണപ്പിരിവ്
-
News1 day ago1967 മുതല്‍ കൈവശപ്പെടുത്തിയ ഫലസ്തീന് പ്രദേശങ്ങളില്‍ നിന്നും ഇസ്രാഈല്‍ പിന്‍വാങ്ങണം’; പ്രമേയം പാസാക്കി യുഎന്‍
-
entertainment3 days agoമലയാള ചെറുചിത്രങ്ങള്‍ക്ക് ഗള്‍ഫിലും ദേശീയ തലത്തിലുമായി മാര്‍ക്കറ്റ് തുറക്കാന്‍ ശ്രമിക്കുന്നു: ദുല്‍ഖര്‍ സല്മാന്
-
india1 day agoവഖഫ് സ്വത്തുക്കളുടെ രജിസ്ട്രേഷന്; സമയം ദീര്‍ഘിപ്പിക്കണം, മുസിലിംലീഗ് എംപിമാര്‍ വീണ്ടും കേന്ദ്രമന്ത്രിയെ സമീപിച്ചു

