തൊടുപുഴ: ഇടുക്കിയില്‍ ആറാം ക്ലാസുകാരി തുങ്ങി മരിച്ചു. തൊടുപുഴക്ക് അടുത്ത് മണക്കാടാണ് മരണം നടന്നിരിക്കുന്നത്.

മുറിയില്‍ ഷാള്‍ ഉപയോഗിച്ച് തൂങ്ങിമരിച്ച നിലയിലാണ് കുട്ടിയുടെ മ്യതദേഹം കണ്ടെത്തിയത്.

ടി വി കാണുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് മരണകാരണമെന്ന് കുട്ടിയുടെ കുടുംബം പറഞ്ഞു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.