X

ആലപ്പുഴയില്‍ പൊലീസ് ജീപ്പ് ഇടിച്ച് രണ്ടു യുവാക്കള്‍ മരിച്ചു

ആലപ്പുഴ തലവടിയില്‍ പൊലീസ് ജീപ്പിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. കോട്ടയം സ്വദേശി ജസ്റ്റിന്‍,കുമരകം സ്വദേശി അലക്‌സ് എന്നിവരാണ് മരിച്ചത്

ആലപ്പുഴ തണ്ണീര്‍മുക്കം റോഡില്‍ വെച്ച് പുലര്‍ച്ചെ മൂന്നരയോടെയാണ് അപകടം. ആലപ്പുഴ ഡിസിആര്‍ബി ഡിവൈഎസ്പിയുടെ ജീപ്പാണ് ഇടിച്ചത്.

ജീപ്പില്‍ പൊലീസ് ഡ്രൈവര്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഡ്രൈവര്‍ ഉറങ്ങിയതാകാം അപകടകാരണമെന്ന് ്കരുതപ്പെടുന്നു. ആലപ്പുഴ ബീച്ചില്‍ പുതുവത്സരാഘോഷം കഴിഞ്ഞ് മടങ്ങിയവരാണ് അപകടത്തില്‍പ്പെട്ടത്.

webdesk11: