X
    Categories: CultureMoreViews

ഭിന്നിപ്പിച്ചു ഭരിക്കല്‍ നയം പുനരാവിഷ്‌കരിക്കാന്‍ കേന്ദ്രം ശ്രമിക്കുന്നു: മമത

കൊല്‍ക്കത്ത: അസമില്‍ പൗരന്‍മാരുടെ ദേശീയ രജിസ്റ്ററിന്റെ അവസാന കരട് പട്ടിക പുറത്തുവിട്ടതിന് പിന്നാലെ കേന്ദ്രസര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ഭിന്നിപ്പിച്ചു ഭരിക്കുക എന്ന പഴയ രീതിയുടെ പുനരാവര്‍ത്തനമാണ് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന് മമത ആരോപിച്ചു.

ആധാര്‍ കാര്‍ഡും പാസ്‌പോര്‍ട്ടും ഉള്ളവര്‍ പോലും കരട് പട്ടികക്ക് പുറത്താണ്. ജനങ്ങളെ മനപ്പൂര്‍വം രാജ്യത്ത് നിന്ന് പുറത്താക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ജനങ്ങളെ ജനിച്ച മണ്ണില്‍ അഭയാര്‍ഥികളാക്കുന്നതാണ് കേന്ദ്രത്തിന്റെ തീരുമാനം. ജനാധിപത്യത്തെ തകര്‍ക്കുന്ന ഈ നീക്കം പുനഃപരിശോധിക്കാന്‍ കേന്ദ്രം തയ്യാറാവണം.

കേന്ദ്രസര്‍ക്കാര്‍ പുറത്ത് വിട്ട കരട് പട്ടികയില്‍ 3.29 കോടി അപേക്ഷകരില്‍ 2.89 കോടി ആളുകള്‍ക്ക് പൗരത്വത്തിന് അര്‍ഹതയുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. 40 ലക്ഷം ആളുകള്‍ക്കാണ് കരട് പട്ടികയില്‍ ഉള്‍പ്പെടാത്തത് മൂലം പൗരത്വം നഷ്ടപ്പെടുക.

ചന്ദ്രിക വെബ് ഡെസ്‌ക്‌: