india

ദക്ഷിണ കൊറിയക്കെതിരെ നെയ്‌മര്‍ കളിക്കാന്‍ സാധ്യത

By Test User

December 04, 2022

ഫിഫ ലോകകപ്പിലെ ആദ്യ ഗ്രൂപ്പ് മത്സരത്തില്‍ സെര്‍ബിയക്കെതിരെ കാല്‍ക്കുഴയ്ക്ക് പരിക്കേറ്റ ബ്രസീലിയന്‍ സൂപ്പര്‍താരം നെയ്‌മര്‍ നാളെ പ്രീ ക്വാര്‍ട്ടറില്‍ ദക്ഷിണ കൊറിയക്കെതിരെ കളിച്ചേക്കും.

‘നെയ്‌മര്‍ ഇന്ന് ഉച്ചതിരിഞ്ഞ് പരിശീലനത്തിന് ഇറങ്ങും. അതില്‍ ഓക്കെയാണെങ്കില്‍ അദേഹം നാളെ(പ്രീ ക്വാര്‍ട്ടറില്‍) കളിക്കും. സത്യസന്ധമല്ലാത്ത ഒരു വിവരവും ഞാന്‍ പങ്കുവെക്കില്ല.  നെയ്‌മര്‍ പ്രാക്‌ടീസിന് ഇറങ്ങുന്നുണ്ട്. പരിശീലനം നന്നായി പൂര്‍ത്തിയാക്കിയാല്‍ നെയ്‌മര്‍ ദക്ഷിണ കൊറിയക്കെതിരെ കളിക്കും’ എന്നുമാണ് മത്സരത്തിന് മുന്നോടിയായി മാധ്യമപ്രവര്‍ത്തകരോട് കാനറികളുടെ പരിശീലകന്‍ ടിറ്റെയുടെ വാക്കുകള്‍ എന്ന് ഗോള്‍ ഡോട് കോം റിപ്പോര്‍ട്ട് ചെയ്തു.