News
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഇന്‍സ്റ്റാഗ്രാം റെക്കോര്‍ഡ് തകര്‍ത്ത് മെസ്സി
ഒരു കായികതാരത്തിനു ലഭിക്കുന്ന ഏറ്റവും കൂടുതല്‍ ലൈക്കുകള്‍ ആണിത്
അര്‍ജന്റീനയ്ക്കൊപ്പം 2022 ഫിഫ ലോകകപ്പ് വിജയത്തിന് ശേഷം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഇന്‍സ്റ്റാഗ്രാം റെക്കോര്‍ഡും ലയണല്‍ മെസ്സി തകര്‍ത്തു.കപ്പ് നേടിയത്തിനെ തുടര്‍ന്ന് ഇന്‍സ്റ്റയില്‍ മെസ്സി പോസ്റ്റ് ചെയ്ത ഫോട്ടോക്ക് 43 ദശലക്ഷം ലൈക്കുകള്‍ ലഭിച്ചിരിക്കുന്നു.ഒരു കായികതാരത്തിനു ലഭിക്കുന്ന ഏറ്റവും കൂടുതല്‍ ലൈക്കുകള്‍ ആണിത്.
ലൂയി വിറ്റണ് പ്രൊമോഷണല്‍ കാമ്ബെയ്നിന്റെ ഭാഗമായി റൊണാള്‍ഡോ പോസ്റ്റ് ചെയ്ത മെസ്സിയും റൊണാള്‍ഡോയും ചെസ്സ് കളിക്കുന്ന ചിത്രമാണ് ഇതിന് മുമ്ബ് റെക്കോര്‍ഡ് ലൈക്ക് നേടിയ ചിത്രം.ഈ ലോകക്കപ്പിലെ വിജയം മെസ്സിക്ക് ഒരു ഫുട്ബോള്‍ പ്ലേയര്‍ എന്ന രീതിയില്‍ നല്കുന്ന മൈലേജ് വളരെ അധികം ആണ്.മെസ്സി – റൊണാള്‍ഡോ തര്‍ക്കത്തിനു ഒരറുതി വരുത്തുന്നതിന് വേണ്ടി ഒരു ഇന്റര്‍നാഷനല്‍ ട്രോഫി ഇത്രയും കാലം ഇല്ലാതിരുന്ന മെസ്സി കഴിഞ്ഞ ഒന്നര കൊല്ലത്തിനിടയില്‍ മൂന്നു മേജര്‍ ട്രോഫികള്‍ ആണ് അര്‍ജന്റ്റീനക്ക് വേണ്ടി നേടിയിരിക്കുന്നത്.
kerala
ചികിത്സപ്പിഴവില്‍ കൈ മുറിച്ചുമാറ്റേണ്ടിവന്ന സംഭവം; സര്‍ക്കാര്‍ ധനസഹായം ഇതുവരെ ലഭിച്ചിട്ടില്ല
സര്‍ക്കാര്‍ പ്രഖ്യാപിച്ച രണ്ട് ലക്ഷം രൂപയുടെ ധനസഹായം ഇതുവരെ ലഭിച്ചിട്ടില്ലെന്നും കുട്ടിയുടെ മാതാവ് പ്രസീദ പരാതിയില്‍ ചൂണ്ടിക്കാട്ടി.
പാലക്കാട്: ജില്ല ആശുപത്രിയിലെ ചികിത്സ പിഴവിനെ തുടര്‍ന്ന് വലതു കൈ ഭാഗികമായി മുറിച്ചുമാറ്റേണ്ടിവന്ന പല്ലശ്ശന സ്വദേശിനി ഒമ്പതു വയസ്സുകാരി വിനോദിനിക്ക് ആവശ്യമായ വിദഗ്ധ ചികിത്സയും വിദ്യാഭ്യാസ സൗകര്യങ്ങളും ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം പട്ടികജാതി വികസന വകുപ്പ് ജില്ലാ ഓഫീസര്‍ക്ക് പരാതി നല്കി. സര്‍ക്കാര്‍ പ്രഖ്യാപിച്ച രണ്ട് ലക്ഷം രൂപയുടെ ധനസഹായം ഇതുവരെ ലഭിച്ചിട്ടില്ലെന്നും കുട്ടിയുടെ മാതാവ് പ്രസീദ പരാതിയില്‍ ചൂണ്ടിക്കാട്ടി.
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നാല് ശസ്ത്രക്രിയകള്‍ക്ക് ശേഷം 20 ദിവസം മുന്‍പ് വീട്ടിലെത്തിയ വിനോദിനിക്ക് കൃത്രിമ കൈ ഘടിപ്പിക്കല്‍ സംബന്ധിച്ചും ഇതുവരെ നടപടികളൊന്നുമില്ലെന്ന് കുടുംബം പറയുന്നു. സ്കൂളില്‍ പോകാനും കഴിയാത്ത അവസ്ഥയില്‍ ചികിത്സയിലും വിദ്യാഭ്യാസത്തിലും വലിയ ബുദ്ധിമുട്ടാണ് നേരിടുന്നതെന്ന് പിതാവ് വിനോദ് വ്യക്തമാക്കി. കൂലിപ്പണിയാണു കുടുംബത്തിന്റെ ഏക വരുമാനമാര്‍ഗം.
സെപ്റ്റംബര്‍ 24ന് വീട്ടില്‍ കളിക്കുന്നതിനിടെ വീണ് പരിക്കേറ്റ കുട്ടിയെ ആദ്യം ചിറ്റൂര്‍ ആശുപത്രിയിലും തുടര്‍ന്ന് പാലക്കാട് ജില്ല ആശുപത്രിയിലും എത്തിച്ചു. രണ്ട് എല്ലുകള്‍ പൊട്ടിയതിനെ തുടര്‍ന്ന് പ്ലാസ്റ്റര്‍ വെച്ച് ഡിസ്ചാര്‍ജ് ചെയ്തു. അടുത്ത ദിവസം ഒ.പിയില്‍ എത്തിയപ്പോള്‍ വേദനയുണ്ടായിരുന്നെങ്കിലും കൈവിരലുകള്‍ അനക്കാന്‍ കഴിഞ്ഞിരുന്നു. മരുന്ന് നല്കി വീട്ടിലേക്കയച്ചു. സെപ്റ്റംബര്‍ 30ന് ഒ.പിയില്‍ എത്തുമ്പോഴേക്കും രക്തയോട്ടം നിലച്ച നിലയിലായിരുന്നു. പഴുപ്പ് ബാധിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തുവെങ്കിലും പിന്നീട് കൈയുടെ ഭാഗം മുറിച്ചുമാറ്റേണ്ടിവന്നു.
സംഭവം വിവാദമാകുകയും ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിക്കുകയും ചെയ്തു. പ്രാഥമിക അന്വേഷണത്തില്‍ ചികിത്സയില്‍ വീഴ്ചയില്ലെന്ന് ഡി.എം.ഒ. റിപ്പോര്‍ട്ട് നല്‍കിയെങ്കിലും ശക്തമായ വിമര്‍ശനങ്ങള്‍ തുടര്‍ന്ന് പാലക്കാട് ജില്ല ആശുപത്രിയിലെ ജൂനിയര്‍ റെസിഡന്റ് ഡോ. മുസ്തഫയെയും കണ്‍സള്‍ട്ടന്റ് ഡോ. സര്‍ഫറാസിനെയും സസ്പെന്‍ഡ് ചെയ്തു. ആശുപത്രി സൂപ്രണ്ടും അടക്കം ഉത്തരവാദികളായി കണ്ടവര്‍ക്കെതിരെ കോടതിയും കേസ് എടുക്കാന്‍ നിര്‍ദേശിച്ചിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജിലെ ശസ്ത്രക്രിയയ്ക്കായുള്ള ഡോക്ടര്‍മാരോടും അന്വേഷണം വേണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.
കുട്ടിക്ക് ആവശ്യമായ ചികിത്സയും വിദ്യാഭ്യാസവും ഉറപ്പാക്കാന്‍ സര്‍ക്കാര്‍ അടിയന്തിര ഇടപെടല്‍ വേണമെന്നാണ് കുടുംബത്തിന്റെ അപേക്ഷ.
kerala
തിരുവനന്തപുരം ബോണക്കാട് വനത്തില്‍ കടുവകളുടെ എണ്ണം എടുക്കാന്‍ പോയ മൂന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ കാണാതായി
പാലോട് റെയ്ഞ്ച് ഓഫീസിലെ വനിതാ ഫോറസ്റ്റര്‍ വിനീത, ബിഎഫ്ഒ രാജേഷ്, വാച്ചര്‍ രാജേഷ് എന്നിവരാണ് കാണാതായവര്‍
തിരുവനന്തപുരം: കടുവകളുടെ എണ്ണം രേഖപ്പെടുത്തുന്നതിനിടെ ബോണക്കാട് ഉള്‍വനത്തില്‍ പോയ മൂന്ന് ഫോറസ്റ്റ് വകുപ്പ് ജീവനക്കാരെ കാണാതായിരിക്കുകയാണ്. ഇവര്‍ക്കായി വ്യാപകമായ തിരച്ചില്‍ തുടരുകയാണെന്ന് വകുപ്പ് അറിയിച്ചു.
പാലോട് റെയ്ഞ്ച് ഓഫീസിലെ വനിതാ ഫോറസ്റ്റര്‍ വിനീത, ബിഎഫ്ഒ രാജേഷ്, വാച്ചര്‍ രാജേഷ് എന്നിവരാണ് കാണാതായവര്‍. ഇന്നലെ രാവിലെ ഇവര്‍ കടുവകളുടെ എണ്ണം എടുക്കല്‍ പതിവ് സര്‍വേയുടെ ഭാഗമായി ബോണക്കാട് വനത്തിലേക്ക് കയറി. എന്നാല്‍ വൈകുന്നേരത്തോടെ അവരുടെ മൊബൈല്‍ ഫോണ്‍ ബന്ധം നഷ്ടപ്പെട്ടു.
തുടര്‍ന്ന് ഇവരെക്കുറിച്ച് വിവരം ലഭ്യമാകാതെ വന്നതോടെ റാപ്പിഡ് റിസ്പോണ്‍സ് ടീം (RRT) അംഗങ്ങളെയും മറ്റു വനപാലകരെയും ഉള്‍പ്പെടുത്തി രാത്രി തന്നെ തിരച്ചില്‍ ആരംഭിച്ചു. ബോണക്കാട് പ്രദേശം കേരള-തമിഴ്നാട് അതിര്‍ത്തിയോട് ചേര്‍ന്ന ദുഴര്‍ഘട പ്രദേശമായതിനാല്‍ രക്ഷാപ്രവര്‍ത്തനം കൂടുതല്‍ വെല്ലുവിളിയോടെയാണ് നടത്തുന്നത്.
വനവകുപ്പ് ഉദ്യോഗസ്ഥരും പോലീസും ചേര്‍ന്ന് തുടരുന്ന തിരച്ചില്‍ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തിയിരിക്കുകയാണ്.
india
ഡിറ്റ് വാ ചുഴലിക്കാറ്റ്: തമിഴ്നാട്ആന്ധ്ര തീരത്ത് ശക്തമായ മഴ; നാല് ജില്ലകള്‍ക്ക് യെല്ലോ അലര്‍ട്ട്
ചെന്നൈ, തിരുവള്ളൂര്‍, കാഞ്ചീപുരം, ചെങ്കല്‍പേട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു.
ചെന്നൈ: ഡിറ്റ് വാ ചുഴലിക്കാറ്റിന്റെ പ്രഭാവത്തില്‍ തമിഴ്നാടിന്റെ തീരദേശങ്ങളില്‍ ശക്തമായ മഴ തുടരുന്നു. ചെന്നൈ, തിരുവള്ളൂര്‍, കാഞ്ചീപുരം, ചെങ്കല്‍പേട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു.
ആന്ധ്രാപ്രദേശിലെ തിരുപ്പതി, നെല്ലൂര്‍ ജില്ലകളിലും കേന്ദ്ര ജല കമ്മീഷന് പ്രളയ മുന്നറിയിപ്പ് നല്കി. തീരപ്രദേശങ്ങളില്‍ മണിക്കൂറില്‍ 65 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശുമെന്ന മുന്നറിയിപ്പും പുറത്തുവിട്ടു.
തുടര്‍ച്ചയായ മഴയില്‍ തമിഴ്നാട്ടില്‍ ഇതുവരെ നാല് പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.
ശക്തമായി ആഞ്ഞടിച്ച ശ്രീലങ്കയില്‍ ദുരന്തസ്ഥിതി തുടരുകയാണ്. അവിടെ 334 പേര് മരിച്ചു, 370 പേര് കാണാതായി, രാജ്യത്തെ 25 ജില്ലകളിലായി 11 ലക്ഷം പേര് ചുഴലിക്കാറ്റിന്റെ ബാധിതരായി.
ചുഴലിക്കാറ്റിനെ തുടര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനം ഇരുരാജ്യങ്ങളിലും പുരോഗമിക്കുകയാണ്.
-
kerala13 hours ago‘ഇത് പുരുഷന്മാര്ക്ക് വേണ്ടിയുള്ള സ്വാതന്ത്ര്യ സമരം, മഹാത്മാഗാന്ധിയുടെ പാതയില്‍ ജയിലില്‍ നിരാഹാര സമരമിരിക്കും’:രാഹുല്‍ ഈശ്വര്‍
-
india12 hours ago‘ദ്രോഹിക്കുന്നതിനും പരിധിയുണ്ട്, കോണ്‍ഗ്രസിനെ ഞെരുക്കാനുള്ള ശ്രമം വിലപ്പോവില്ല’ കേന്ദ്രസര്‍ക്കാറിന്റേത് ധാര്‍മിക മൂല്യത്തകര്‍ച്ച: ഡി.കെ.ശിവകുമാര്‍
-
kerala15 hours agoനിയുക്ത ഫാ. മെത്രാന് ആന്റണി കാട്ടിപ്പറമ്പിലിനെ സന്ദര്‍ശിച്ച് അഡ്വ. ഹാരിസ് ബീരാന് എം.പി
-
kerala12 hours agoമുഖ്യമന്ത്രിക്ക് പുതിയ വാഹനം; 1.10 കോടി അനുവദിച്ച് ഉത്തരവിറക്കി
-
kerala2 days agoകൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല അന്തരിച്ചു
-
News1 day agoദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ഏകദിനം അടിച്ചെടുത്ത് ഇന്ത്യ
-
kerala3 days agoകോഴിക്കോട് ബസ് സ്കൂട്ടറില്‍ ഇടിച്ച് വിദ്യാര്‍ഥിനി മരിച്ചു
-
More14 hours agoമരണം 1000 കടന്നു, ദുരിതപ്പെയ്ത്തിൽ വിറങ്ങലിച്ച് ഇന്തൊനീഷ്യയും ശ്രീലങ്കയും

