ന്യൂഡല്‍ഹി:രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങ് കോവിഡ് പ്രോട്ടോകോള്‍ മറികടന്ന് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടത്താനുള്ള തീരുമാനത്തിന് എതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി. 500 പേരെ പങ്കെടുപ്പിച്ച് ചടങ്ങ് നടത്താന്‍ ഉള്ള തീരുമാനം പിന്‍വലിക്കാന്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെടുന്നു.

സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ്‌ ചടങ്ങ് നടത്തുന്നനടക്കുന്നതെങ്കില്‍ 75 പേര്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കാവു അല്ലെങ്കില്‍ സത്യപ്രതിജ്ഞ ചടങ്ങ് ഓണ്‍ലൈനില്‍ ആക്കുകയോ, രാജ് ഭവനില്‍ നടത്തുവാനോ കോടതി നിര്‍ദ്ദേശിക്കണം എന്നാണ് ഹര്‍ജിക്കാരുടെ ആവശ്യം