ഇന്ത്യക്ക് ടോക്യോ ഒളിമ്പിക്‌സില്‍ ആദ്യ സ്വര്‍ണത്തിന് ചാനുവിലൂടെ സാധ്യത.കഴിഞ്ഞ ദിനം ഭാരോദ്വഹനത്തില്‍ വെള്ളിമെഡല്‍ ചാനുവിന് ലഭിച്ചിരുന്നു.എന്നാല്‍ അതേ ഇനത്തില്‍ സ്വര്‍ണം നേടിയ ചൈനയുടെ താരം ഉത്തേജക മരുന്നടിച്ചെന്ന സംശയത്തെതുടര്‍ന്നാണ് ഇപ്പോള്‍ മീരാഭായിക്ക് സ്വര്‍ണം ലഭിക്കാനുള്ള സാധ്യതകള്‍ വരുന്നത്.

മണിപ്പൂരില്‍ നിന്നുള്ള താരത്തിന് വനിതകളുടെ വെയ്റ്റ് ലിഫ്റ്റിങ്ങിലെ 49 കിലോ വിഭാഗത്തിലായിരുന്നു വെള്ളി ലഭിച്ചത്.ഇന്ത്യയുടെ ആദ്യ മെഡല്‍ നേട്ടമായിരുന്നു ഇത്.ഇതാണ് ഇപ്പോള്‍ സ്വര്‍ണ്ണ മെഡല്‍ സാധ്യതയില്‍ എത്തിനില്‍ക്കുന്നത് .