Connect with us

kerala

കേന്ദ്രാന്വേഷണത്തിന് പിന്നാലെ ജലീലിനെ തേടി എന്‍ഐഎ വരുന്നു; മന്ത്രി അഴിക്കുള്ളിലേക്ക്?

സ്വര്‍ണക്കടത്ത് കേസ് പ്രതികളുമായുള്ള ബന്ധവും വിദേശ പണമിടപാട് ആരോപണവും ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ജലീലിനെതിരെ നിലവില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നുണ്ട്. ഇതിന് പിന്നാലെയാണ് കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം.

Published

on

തിരുവനന്തപുരം: യുഎഇ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട് വിദേശസഹായം സ്വീകരിച്ച മന്ത്രി കെ.ടി ജലീലിനെ വരിഞ്ഞുമുറുക്കാനൊരുങ്ങി കേന്ദ്ര ഏജന്‍സികള്‍. കേന്ദ്രധനകാര്യ മന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ ജലീലിനെതിരെ എന്‍ഐഎ അന്വേഷണവും ഉണ്ടായേക്കുമെന്നാണ് വിവരം. കേന്ദ്രസര്‍ക്കാര്‍ അനുമതിയില്ലാതെ യുഎഇ കോണ്‍സുലേറ്റില്‍ നിന്ന് സാമൂഹിക സാംസ്‌കാരിക പരിപാടികളുടെ ആവശ്യങ്ങള്‍ക്കെന്ന പേരില്‍ സാമ്പത്തിക സഹായം സ്വീകരിച്ചെന്നാണ് ജലീലിനെതിരായ പരാതി. അഞ്ച് ലക്ഷം രൂപ സ്വീകരിച്ചുവെന്ന് മന്ത്രി തന്നെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയിരുന്നു. വിദേശ സഹായം സ്വീകരിച്ചെന്ന് മന്ത്രി തന്നെ സ്ഥിരീകരിച്ചതോടെയാണ് കേന്ദ്ര ഏജന്‍സികള്‍ മന്ത്രിയുടെ വിദേശ ഇടപാടുകള്‍ സംബന്ധിച്ച് അന്വേഷിക്കാന്‍ തീരുമാനിച്ചത്.

കോണ്‍സല്‍ ജനറലുമായി നേരിട്ട് ഇടപാട് നടത്തിയാണ് 500 രൂപയുടെ ആയിരം റമസാന്‍ കിറ്റുകള്‍ കൈപ്പറ്റിയതെന്ന് മന്ത്രി തന്നെ വ്യക്തമാക്കിയിരുന്നു. വിദേശനാണ്യ ചട്ടലംഘനം ഉള്‍പ്പെടെ ധനകാര്യമന്ത്രാലയം പരിശോധിച്ച് ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കും. ചട്ടലംഘനം സംബന്ധിച്ച് ധനകാര്യമന്ത്രാലയത്തിന്റെ സ്ഥിരീകരണം വരുന്നതോടെ മന്ത്രിക്കെതിരെ എന്‍ഐഎ അന്വേഷണവും ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ട്. സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന സംഘം തന്നെയായിരിക്കും മന്ത്രിക്കെതിരെയും അന്വേഷണം നടത്തുകയെന്നാണ് വിവരം.

കേന്ദ്ര ഏജന്‍സികള്‍ കൂട്ടത്തോടെ അന്വേഷണവുമായി രംഗത്ത് വരുന്നതോടെ മന്ത്രിയും സര്‍ക്കാറും കൂടുതല്‍ കുരുക്കിലാവും. സ്വര്‍ണക്കടത്ത് കേസ് പ്രതികളുമായുള്ള ബന്ധവും വിദേശ പണമിടപാട് ആരോപണവും ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ജലീലിനെതിരെ നിലവില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നുണ്ട്. ഇതിന് പിന്നാലെയാണ് കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം.

അതിനിടെ നിരന്തരം വിവാദങ്ങളില്‍പ്പെടുന്ന കെ.ടി ജലീലിനെതിരെ ഇടതു മുന്നണിയില്‍ കടുത്ത അതൃപ്തിയുണ്ട്. അഴിമതി, സ്വജനപക്ഷപാതം, ബന്ധുനിയമനം, ഔദ്യോഗിക പദവി ദുരുപയോഗം തുടങ്ങി അനവധി ആരോപണങ്ങളാണ് ജലീലിനെതിരെ ഉയരുന്നത്. അപ്പോഴെല്ലാം മുഖ്യമന്ത്രിയാണ് ജലീലിനെ സംരക്ഷിച്ചത്. എന്നാല്‍ നിരന്തരം വിവാദങ്ങള്‍ സൃഷ്ടിക്കുന്ന മന്ത്രി ഇനി തുടരേണ്ട നിലപാടിലാണ് ഇപ്പോള്‍ മുഖ്യമന്ത്രി. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ജലീലിനെ രാജിവെപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പാലക്കാട് ഓട്ടോയും കാറും കൂട്ടിയിടിച്ച് അപകടം; 6 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

2 പേരുടെ നില ഗുരുതരം

Published

on

പാലക്കാട്: ആലത്തൂരില്‍ ഓട്ടോയും കാറും കൂട്ടിയിടിച്ച് അപകടം. ആറ് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. പാടൂരിലാണ് അപകടമുണ്ടായത്. തോലനൂര്‍ ജാഫര്‍- റസീന ദമ്പതികളുടെ മകന്‍ സിയാന്‍ ആദം ആണ് മരിച്ചത്. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കുണ്ട്. രണ്ട് പേരുടെ നില ഗുരുതരമാണ്. രാത്രി ഏഴോടെയാണ് അപകടമുണ്ടായത്.

പാടൂര്‍ പാല്‍ സൊസൈറ്റിക്കു സമീപം ആലത്തൂര്‍ ഭാഗത്തേക്ക് വരികയായിരുന്നു ഓട്ടോയില്‍ എതിര്‍ ദിശയില്‍ വന്ന കാര്‍ ഇടിക്കുകയായിരുന്നു. ഓട്ടോയില്‍ സഞ്ചരിച്ച കുട്ടിയുടെ ഉമ്മ റസീന, റസീനയുടെ മാതാവ് റഹ്‌മത്ത്, ഡ്രൈവര്‍ ബാലസുബ്രഹ്‌മണ്യന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.

റസീനയും റഹ്‌മത്തുമാണ് ഗുരുതരാവസ്ഥയിലുള്ളത്. ഇവര്‍ ഇരട്ടക്കുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കാര്‍ ഓടിച്ച കുന്നംകുളം സ്വദേശി റെജിയെ ആലത്തൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.

Continue Reading

kerala

കോഴിക്കോട് എസ്‌ഐആര്‍ ക്യാമ്പ് നടത്തിപ്പിനിടെ ബിഎല്‍ഒ കുഴഞ്ഞുവീണു

രോഗാവസ്ഥാ പറഞ്ഞിട്ടും ബിഎല്‍ഒ ചുമതല ഒഴിവാക്കി നല്‍കിയിരുന്നില്ലെന്നും സഹപ്രവര്‍ത്തകര്‍ പറയുന്നു.

Published

on

കോഴിക്കോട്: പേരാമ്പ്രയില്‍ എസ്‌ഐആര്‍ ക്യാമ്പ് നടത്തിപ്പിനിടെ ബിഎല്‍ഒ കുഴഞ്ഞുവീണു. അരിക്കുളം പഞ്ചായത്തിലെ 152ാം ബൂത്തിലെ ബിഎല്‍ഒ, അബ്ദുല്‍ അസീസാണ് കുഴഞ്ഞു വീണത്.

അദ്ദേഹത്തെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അബ്ദുല്‍ അസീസിന് ജോലി സമ്മര്‍ദമുണ്ടായിരുന്നതായി സഹപ്രവര്‍ത്തകര്‍ പറഞ്ഞു. രോഗാവസ്ഥാ പറഞ്ഞിട്ടും ബിഎല്‍ഒ ചുമതല ഒഴിവാക്കി നല്‍കിയിരുന്നില്ലെന്നും സഹപ്രവര്‍ത്തകര്‍ പറയുന്നു.

Continue Reading

kerala

ഇടുക്കിയില്‍ നാലു വയസ്സുകാരനെ കൊലപ്പെടുത്തി മാതാവ് ജീവനൊടുക്കി

വ്യാഴാഴ്ച രാത്രി ഏഴിന് ഭര്‍ത്താവ് ജോലി കഴിഞ്ഞ് വീട്ടില്‍ എത്തിയപ്പോഴാണ് സംഭവം കണ്ടത്.

Published

on

ഇടുക്കി: അടിമാലി പണിക്കന്‍കുടിയില്‍ മകനെ കൊലപ്പെടുത്തി മാതാവ് ജീവനൊടുക്കി. കൊന്നത്തടി പഞ്ചായത്തിലെ പണിക്കന്‍കുടി പറു സിറ്റി തുരമ്പിള്ളിക്കുന്നേല്‍ ഷാലറ്റിന്റെ ഭാര്യ രഞ്ജിനി (28) മകന്‍ ആദിത്യനെ (നാല്) കൊലപ്പെടുത്തി ജീവനൊടുക്കിയത്. വ്യാഴാഴ്ച രാത്രി ഏഴിന് ഭര്‍ത്താവ് ജോലി കഴിഞ്ഞ് വീട്ടില്‍ എത്തിയപ്പോഴാണ് സംഭവം കണ്ടത്.

ആദിത്യന്‍ ജനല്‍ കമ്പിയിലും രഞ്ജിനി ബഡ്‌റൂമിലും തൂങ്ങി മരിച്ച നിലയിലായിരുന്നു. രഞ്ജിനിക്ക് മാനസിക വിഭ്രാന്തി ഉള്ളതായി പറയുന്നു. തൊഴിലുറപ്പ് തൊഴിലാളിയാണ്. കുടുംബ പ്രശ്‌നങ്ങള്‍ ഒന്നും ഇല്ലായിരുന്നെന്ന് പൊലീസ് പറയുന്നു. പണിക്കന്‍കുടി ക്യൂന്‍ മേരി പബ്ലിക് സ്‌കൂളിലെ പ്ലേ സ്‌കൂള്‍ വിദ്യാര്‍ഥിയാണ് മരിച്ച ആദിത്യന്‍. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.

രഞ്ജിനിയുടെ മൃതദേഹം ഇന്‍ക്വസ്റ്റിനു ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റുമെന്ന് വെള്ളത്തൂവല്‍ പൊലീസ് പറഞ്ഞു. ഇടുക്കി ഡിവൈ. എസ്.പി. രാജന്‍ അരമന, വെള്ളത്തൂവല്‍ എസ്.എച്ച്.ഒ അജിത്ത് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സംഘം സംഭവ സ്ഥലത്തുണ്ട്.

Continue Reading

Trending