Connect with us

Culture

രാത്രിയാത്രാവിലക്ക്; സര്‍ക്കാരിന്റേത് ഗുരുതര വീഴ്ച

Published

on

സുല്‍ത്താന്‍ ബത്തേരി: യാത്ര നിരോധനപ്രശ്‌നം പരിഹരിക്കാന്‍ 10.2.19 ല്‍ നടന്ന സംസ്ഥാന സെക്രട്ടറിമാരുടെ യോഗത്തിന്റെ മിനുട്‌സ് പ്രകാരം ബദല്‍പാത അംഗീകരിച്ച് രാത്രിയാത്ര നിരോധനം തുടരണം എന്ന നിരീക്ഷണമാണ് സുപ്രീംകോടതി ഉത്തരവില്‍ ഉള്ളത്. കേരള സംസ്ഥാനത്തിന്റെ ഭാഗത്ത് നിന്ന് വന്ന ഗുരുതരമായ വീഴ്ചയാണ് ഇതിന് കാരണം. 10.2.19 ന് നടന്ന സംസ്ഥാന സെക്രട്ടറിമാരുടെ മീറ്റിങ്ങില്‍ കുട്ട-ഗോണികുപ്പ ബദല്‍പാതയാണ് പ്രധാനമായും ചര്‍ച്ചക്ക് വന്നത്. എന്നാല്‍ കേരള സര്‍ക്കാരിന്റെ പ്രതിനിധികള്‍ ഗോണികുപ്പ ബദല്‍പാത 25 കിലോമീറ്റര്‍ വന്യജീവിസാങ്കേതത്തിലൂടെ കടന്ന് പോകുന്ന പാതയാണെന്ന് ചൂണ്ടികാണിച്ച് അതിനെ എതിര്‍ത്തില്ല.

സുപ്രീംകോടതി നിയോഗിച്ച കമ്മിറ്റിയുടെ 12.3.18 ല്‍ നടന്ന മീറ്റിങ്ങിലും കേരള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഗോണികുപ്പ ബദല്‍ പാതക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. ഗോണികുപ്പ ബദല്‍ പാത നാലുവരിയാക്കണമെന്നും ദേശീയ പാത നിരോധനത്തിന് പകരമായി തലശ്ശേരി-മൈസൂര്‍ റെയില്‍പാത അനുവദിക്കണമെന്നും നിരോധനം വൈകീട്ട് 6 മണി മുതല്‍ 6 വരെയാക്കി ദീര്ഘിപ്പിക്കണമെന്നും മേല്‍പ്പാലങ്ങളും അടിപ്പാതയും പ്രായോഗികമല്ലെന്ന നിലപാടാണ് എടുത്തത്. ഈ നിലപാടിനെതിരെ റെയില്‍വേ ആക്ഷന്‍ കമ്മിറ്റി സമരം ചെയ്തപ്പോഴാണ് നിലപാട് തിരുത്തി കത്ത് കൊടുക്കാമെന്ന് സമ്മതിച്ചത്. ഗോണികുപ്പ ബദല്‍പാതക്ക് അനുകൂലമായ കേരള സര്‍ക്കാരിന്റെ ഉദ്യോഗസ്ഥ നിലപാട് മാത്രമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. ഇത് വരെയായി കുട്ട-ഗോണികുപ്പ ബദല്‍ പാത പ്രായോഗികമല്ല എന്ന നിലപാട് കേരളം പറഞ്ഞിട്ടില്ല. കേസ് നടത്തിപ്പില്‍ ബോധപൂര്‍വമായാ വീഴ്ചകള്‍ വരുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

കടുവ സാങ്കേതങ്ങളുടെ കോര്‍ ഏരിയയില്‍ ഒരു കടന്നുകയറ്റവുമില്ലാതെ സംരക്ഷിക്കണം എന്ന നിയമം ചൂണ്ടിക്കാട്ടിയാണ് ദേശീയപാത 766 പൂര്‍ണ്ണമായി അടച്ചു പൂട്ടാന്‍ സുപ്രീംകോടതി ഉദ്ദേശിക്കുന്നത്. കര്‍ണാടക തമിഴ്‌നാട് സര്‍ക്കാരുകളും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയവും രാത്രിയാത്ര നിരോധനത്തെ അനുകൂലിക്കുന്നതിനാല്‍ രാഷ്ട്രീയ ഇടപെടലുകളിലൂടെ വനം പരിസ്ഥിതി മന്ത്രാലയത്തെ കൊണ്ട് ദേശീയപാത പൂര്‍ണമായി അടക്കുക എന്ന നിര്‍ദ്ദേശത്തിന് എതിര്‍പ്പ് രേഖപ്പെടുത്തിയാലും രാത്രിയാത്ര നിരോധനം തുടരുന്നതിനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ഈ സാഹചര്യത്തില്‍ ദേശീയപാത 766 ല്‍ 24 മണിക്കൂറും തടസ്സമില്ലാതെ ഗതാഗതം നടത്തുന്നത് സംബന്ധിച്ച് പഠിക്കാന്‍ കേരള സര്‍ക്കാര്‍ നിര്‍ദേശിച്ച നാഷണല്‍ ട്രാന്‍സ്‌പോര്‍ട് പ്ലാനിങ് ആന്റ് റിസര്‍ച്ച് സെന്റര്‍ (നാറ്റ്പാക് )റിപ്പോര്‍ട്ട് നടപ്പാക്കുന്നതിന് പ്രസക്തിയേറുന്നുണ്ട്. ബത്തേരി മൂലങ്കാവില്‍ നിന്ന് തുടങ്ങി ഗുണ്ടേല്‍പെട്ടക്കടുത്ത് ബേഗൂരില്‍ എത്തുന്ന ബൈപ്പാസ് റോഡ് നിര്മിക്കണമെന്നായിരുന്നു കേരള സര്‍ക്കാരിന്റെ നിര്‍ദ്ദേശ പ്രകാരം പഠനം നടത്തിയ നാറ്റ്പാക് നിര്‍ദ്ദേശം.

ഈ റോഡിന് വെറും 38 കിലോമീറ്റര്‍ മാത്രമേ ദൂരമുള്ളൂ.കോഴിക്കോട് മൈസൂര്‍ ദൂരം 20 കിലോമീറ്റര്‍ ദൂരം കുറക്കാന്‍ സാധിക്കുന്ന പാതയാണ്.കടുവ സങ്കേതത്തില്‍ 6 കിലോമീറ്ററൂം 3 കിലോമീറ്ററൂം മാത്രമേ ഈ പാത കടന്ന് പോകുന്നുള്ളൂ.വയനാട്ടില്‍ നിന്ന് മൈസൂരിലേക്ക് കടുവ സങ്കേതത്തിലൂടെയല്ലാതെ ഒരു റോഡും കടന്ന് പോകാത്തതിനാലും ഗോണികുപ്പ ബദല്‍പാത 12 കിലോമീറ്റര്‍ കടുവ സാങ്കേതത്തിലൂടെ കടന്ന് പോകാത്തതിനാലും ഗൂഡല്ലൂര്‍-മൈസൂര്‍ ദേശീയപാത സുപ്രീംകോടതി പൂര്‍ണമായും നിരോധിക്കാത്തതിനാലും ഈ ബൈപ്പാസിന് അനുമതി ലഭിക്കാന്‍ സാധ്യത ഏറെയാണ്. കുട്ട- ഗോണികുപ്പ പാത ദേശീയപാത 766 ന് ബദലല്ലെന്ന് സുപ്രീംകോടതിയില്‍ ആവശ്യപ്പെടാനും നാറ്റ്പാക് റിപ്പോര്‍ട്ടിന് അംഗീകാരം വാങ്ങാനും കേരള സര്‍ക്കാര്‍ തയ്യാറാവണം.അതിനായ് ശക്തമായ ഇടപെടലുകളും സമരങ്ങളും നടത്താന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ മുന്നിട്ടിറങ്ങണമെന്ന് ആക്ഷന്‍ കമ്മിറ്റി അഭ്യര്‍ഥിച്ചു.

കോഴിക്കോട്-കൊല്ലഗല്‍ യാത്രനിരോധന പ്രശ്‌നം ദിശ തെറ്റിക്കുന്ന സമര മാര്‍ഗ്ഗങ്ങള്‍ക്കെതിരെ പ്രതിഷേധവുമായി റയില്‍വേ ആക്ഷന്‍ കമ്മിറ്റി. സുപ്രീം കോടതി വിധി മനസ്സിലാക്കിയുള്ള പ്രശ്‌ന പരിഹാരങ്ങള്‍ക്ക് സര്‍വ്വകക്ഷി സമിതി ശ്രമിക്കണം. ദിശാബോധത്തോടെ നടത്തുന്ന എല്ലാ സമരങ്ങള്‍ക്കും റയില്‍വേ കമ്മിറ്റിയുടെ പിന്തുണയുണ്ടാകും.പുതിയ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചവര്‍ സുപ്രീംകോടതി യുടെ വിധി പുനഃ പരിശോധന നടത്തണം. പ്രൊട്ടക്ഷന്‍ ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ തങ്ങള്‍ക്കെതിരെ ആരോപണം ഉന്നയിച്ച കാര്യങ്ങള്‍ മുഴുവനും വാസ്തവ വിരുദ്ധമാണ്. റയില്‍വേ ആക്ഷന്‍ കമ്മിറ്റിയുമായി ഒന്ന് ചര്‍ച്ച ചെയ്യാന്‍ പോലും ഇവര്‍ തയ്യാറാവുന്നില്ല. മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടിയുടെ പിന്തുണയോട് കൂടി ജനകീയ പരിപാടികളും പ്രക്ഷോഭങ്ങളും നടത്തുമെന്ന് റെയില്‍വേ ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അഡ്വ.ടിഎം റഷീദ്, അഡ്വ.പി വേണുഗോപാല്‍, വിനയകുമാര്‍ അഴിപ്പുറത്ത്, മോഹന്‍ നവരംഗ് എന്നിവര്‍ പങ്കെടുത്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

entertainment

മലയാള ചെറുചിത്രങ്ങള്‍ക്ക് ഗള്‍ഫിലും ദേശീയ തലത്തിലുമായി മാര്‍ക്കറ്റ് തുറക്കാന്‍ ശ്രമിക്കുന്നു: ദുല്‍ഖര്‍ സല്‍മാന്‍

മലയാള സിനിമയ്ക്ക് ഒരിക്കല്‍ ഉണ്ടായിരുന്ന പരിമിതികളും വിപണി തടസ്സങ്ങളും ഇപ്പോള്‍ മാറി വരുന്ന സാഹചര്യത്തിലാണ് ഈ സാധ്യതകള്‍ ഉയരുന്നതെന്ന് ദുല്‍ഖര്‍ പറഞ്ഞു.

Published

on

മലയാള സിനിമയും ചെറു ചിത്രങ്ങളും കേരളത്തിനു പുറത്തും ജിസിസി രാജ്യങ്ങളിലുമായി വലിയ പ്രേക്ഷകവിപണി നേടേണ്ടതുണ്ടെന്ന് നടനും നിര്‍മ്മാതാവുമായ ദുല്‍ഖര്‍ സല്‍മാന്‍ അഭിപ്രായപ്പെട്ടു. മലയാള സിനിമയ്ക്ക് ഒരിക്കല്‍ ഉണ്ടായിരുന്ന പരിമിതികളും വിപണി തടസ്സങ്ങളും ഇപ്പോള്‍ മാറി വരുന്ന സാഹചര്യത്തിലാണ് ഈ സാധ്യതകള്‍ ഉയരുന്നതെന്ന് ദുല്‍ഖര്‍ പറഞ്ഞു. ‘മുന്‍കാലത്ത് നമ്മുടെ സിനിമകള്‍ കേരളത്തിനും കുറച്ച് ഗള്‍ഫ് പ്രദേശങ്ങള്‍ക്കും മാത്രമായിരുന്നു പരിമിതമായിരുന്നത്. ഉത്തരേന്ത്യയിലാകട്ടെ വ്യാപാരം വളരെ കുറവായിരുന്നു. കോവിഡ് കാലത്ത് ഒടിടി പ്ലാറ്റ്‌ഫോമുകളുടെ വളര്‍ച്ചയോടെ മലയാള സിനിമകള്‍ക്ക് ദേശീയ തലത്തിലും അന്താരാഷ്ട്ര തലത്തിലും മികച്ച പ്രേക്ഷകര്‍ ലഭിച്ചു,’ എന്ന് ദുല്‍ഖര്‍ വിശദീകരിച്ചു. വേഫെറര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ദുല്‍ഖര്‍ നിര്‍മ്മിച്ച സൂപ്പര്‍ഹീറോ ചിത്രം ‘ലോക’ നേടിയ വിജയത്തെ കുറിച്ചും, ദുല്‍ഖറും റാണ ദഗുബട്ടിയും ചേര്‍ന്ന് നിര്‍മ്മിച്ച തമിഴ് ചിത്രം കാന്തയെക്കുറിച്ചും ചര്‍ച്ചയില്‍ വിശദമായി സംസാരിച്ചു. അന്യഭാഷ ചിത്രങ്ങള്‍ കേരളത്തില്‍ എത്തി വന്‍ വിജയങ്ങളുണ്ടാക്കുന്ന സാഹചര്യത്തില്‍, തിരിച്ച് മലയാള സിനിമകളും മറ്റു സംസ്ഥാനങ്ങളില്‍ തിയറ്ററുകളിലൂടെയും ഒടിടിയിലൂടെയും ശക്തമായ സാന്നിധ്യം ഉറപ്പ് വരുത്തേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ‘ചെറുചിത്രങ്ങള്‍ക്കും കൂടുതല്‍ വലിയ മാര്‍ക്കറ്റിലേക്ക് കടക്കാന്‍ സഹായിക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. പ്രദര്‍ശനം ലഭിക്കാതെ പോകുന്ന നിരവധി മികച്ച ചെറുചിത്രങ്ങള്‍ക്ക് പുറത്തെ വിപണി തുറന്ന് കൊടുക്കാനുള്ള ശ്രമത്തിലാണ് ഞാന്‍,’ ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു.

Continue Reading

Film

‘കളങ്കാവല്‍’ റിലീസിന് മുന്നോടിയായി മമ്മൂട്ടിയുടെ വെളിപ്പെടുത്തല്‍; സിനിമയിലെ തന്റെ കഥാപാത്രം ‘പ്രതിനായകന്‍’

പ്രീ റിലീസ് പരിപാടിയില്‍ സംസാരിച്ച മമ്മൂട്ടി, ചിത്രത്തില്‍ താന്‍ ‘പ്രതിനായകനായി’ എത്തുന്നതായി ഉറപ്പിച്ചു.

Published

on

പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം കളങ്കാവല്‍ റിലീസിനെ മുന്നോടിയായി നടന്‍ സിനിമയിലെ തന്റെ കഥാപാത്രത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടു. പ്രീ റിലീസ് പരിപാടിയില്‍ സംസാരിച്ച മമ്മൂട്ടി, ചിത്രത്തില്‍ താന്‍ ‘പ്രതിനായകനായി’ എത്തുന്നതായി ഉറപ്പിച്ചു.

ചിത്രത്തിന്റെ ടീസറും പോസ്റ്ററുകളും പുറത്ത് വന്നതോടെയാണ് മമ്മൂട്ടിയുടെ കഥാപാത്രം വില്ലന്‍ ലുക്കിലാണെന്ന വാര്‍ത്തകള്‍ ശ്രദ്ധിക്കപ്പെട്ടത്.

ഇതിന് വ്യക്തത വരുത്തിക്കൊണ്ട് മമ്മൂട്ടി അഭിപ്രായം വ്യക്തമാക്കി”എന്റെ കഥാപാത്രം നിങ്ങള്‍ക്ക് സ്‌നേഹിക്കാനോ ഇഷ്ടപ്പെടാനോ ബുദ്ധിമുട്ടായിരിക്കും. പക്ഷേ സിനിമ കണ്ടാല്‍ തിയറ്ററില്‍ ഉപേക്ഷിച്ചിട്ട് പോകാന്‍ പറ്റാത്ത കഥാപാത്രമാണിത്,”

ആദ്യമായി ചലച്ചിത്രത്തില്‍ പോലീസ് ഓഫീസര്‍ വേഷമായിരുന്നു, ആ കഥാപാത്രം വിനായകന്‍ ചെയ്യുന്നതാണ് ഏറ്റവും മികച്ചതെന്ന് കണ്ടു. ഈ സിനിമയിലെ നായകന്‍ വിനായകനാണ്. പോസ്റ്ററില്‍ കണ്ടതുപോലെ. ഞാന്‍ നായകനാണ്, പക്ഷേ പ്രതിനായകനാണ്,” മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു.

”സംസാരിക്കാന്‍ അറിയില്ലെങ്കിലും അഭിനയത്തില്‍ അത്ഭുതം കാണിക്കുന്ന ആളാണ് വിനായകന്‍. കുസൃതിക്കാരന്‍ പോലെ തോന്നിച്ചാലും അദ്ദേഹത്തെക്കുറിച്ച് പ്രേക്ഷകര്‍ക്ക് ഒരു വാത്സല്യം എപ്പോഴും ഉണ്ടാകും വിനായകന്റെ അഭിനയത്തെ പ്രശംസിച്ച മമ്മൂട്ടി പറഞ്ഞു.

ദീര്‍ഘകാല പ്രതിസന്ധി കഴിഞ്ഞ് ‘കളങ്കാവല്‍’ തീയേറ്ററുകളിലെത്താന്‍ ഒരുങ്ങുന്നു. സിനിമ തന്റെ കരിയറില്‍ വലിയൊരു പരീക്ഷണമാണ് എന്ന നിലയിലാണ് മമ്മൂട്ടിയുടെ പ്രതികരണങ്ങള്‍.

 

Continue Reading

entertainment

ഇനി ജോര്‍ജുകുട്ടിയുടെ കാലം;’ദൃശ്യം 3′ ഷൂട്ടിംഗ് പൂര്‍ത്തിയാക്കി മോഹന്‍ലാല്‍

ജിത്തു ജോസഫ് മോഹന്‍ലാല്‍ കൂട്ടുക്കെട്ടില്‍ പിറന്ന
ദൃശ്യം മലയാളത്തിലെ ആദ്യത്തെ 50 കോടി ചിത്രമാണ്.

Published

on

മലയാളത്തിലെ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായ ദ്യശ്യം 3 ഷൂട്ടിംഗ് പൂര്‍ത്തിയാക്കി മോഹന്‍ലാല്‍. ജിത്തു ജോസഫ് മോഹന്‍ലാല്‍ കൂട്ടുക്കെട്ടില്‍ പിറന്ന
ദൃശ്യം മലയാളത്തിലെ ആദ്യത്തെ 50 കോടി ചിത്രമാണ്.

ആദ്യ രണ്ട് ഭാഗങ്ങള്‍ വലിയ വാണിജ്യ വിജയമായിരുന്നത് കൊണ്ട് തന്നെ ദൃശ്യം മൂന്നാം ഭാഗം ഭാഗം വരുമ്പോള്‍ എന്തൊക്കെ സസ്‌പെന്‍സ് ആണ് ചിത്രത്തിലുള്ളത് എന്നാണ് പ്രേക്ഷകര്‍ ഉറ്റുനോക്കികൊണ്ടിരിക്കുന്നത്. ചിത്രത്തിന്റെ റീമേക്കുകള്‍ അന്യഭാഷകളിലും പുറത്തിറങ്ങിയിരുന്നു. അജയ് ദേവ്ഗണ്‍ ആയിരുന്നു ഹിന്ദി ചിത്രത്തില്‍ നായകനായി എത്തിയിരുന്നത്. ശ്രിയ ശരണും തബുവും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെയും അവതരിപ്പിച്ചിരുന്നു. മലയാളത്തില്‍ ദൃശ്യം 3 വരുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെ ദൃശ്യം 3 ഹിന്ദി പതിപ്പ് ആദ്യം എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ അതില്‍ വ്യക്തത വരുത്തിയിരുന്നു സംവിധായകന്‍ ജീത്തു ജോസഫ്.

മലയാളത്തിന്റെ സ്‌ക്രിപ്റ്റിന് വേണ്ടി അവര്‍ കാത്തിരിക്കുകയാണെന്നാണ് ജീത്തു ജോസഫ് പറയുന്നത്. മോഹന്‍ലാല്‍ വീണ്ടും ജോര്‍ജുകുട്ടിയായി വരുമ്പോള്‍ കുടുംബ കഥയ്ക്കാണ് പ്രാധാന്യം എന്നും ജീത്തു ജോസഫ് നേരത്തെ പ്രതികരിച്ചിരുന്നു. മോഹന്‍ലാലിന് പുറമേ മീന, അന്‍സിബ ഹസന്‍, എസ്തര്‍ അനില്‍, ആശാ ശരത്, സിദ്ധിഖ്, കലാഭവന്‍ ഷാജോണ്‍, ഇര്‍ഷാദ് തുടങ്ങിയവരാണ് ദൃശ്യത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. സുജിത് വാസുദേവാണ് ദൃശ്യത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചത്. വിനു തോമസും അനില്‍ ജോണ്‍സണുമാണ് സംഗീത വിഭാഗം കൈകാര്യം ചെയ്തത്.

Continue Reading

Trending