ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രിസഭയുടെ ഭാഗമായി ക്യാബിനറ്റ് പദവി ലഭിച്ച നിര്‍മല സീതാരാമന്‍ ഇന്ത്യയുടെ പ്രതിരോധമന്ത്രിയാവും. ഇന്ദിരാഗാന്ധിക്കു ശേഷം പ്രതിരോധമന്ത്രിയാകുന്ന ആദ്യ വനിതയാണ് നിര്‍മല സീതാരാമന്‍. നിര്‍മല സീതാരാമന്‍ വഹിച്ചിരുന്ന വാണിജ്യമന്ത്രിസ്ഥാനം സുരേഷ് പ്രഭുവാണ് കൈകാര്യം ചെയ്യുക. സുരേഷ് പ്രഭുവിന് പകരം പീയൂഷ് ഗോയല്‍ റെയില്‍വെ ചുമതല വഹിക്കും.