മലപ്പുറത്ത് വര്‍ഗ്ഗീയതയുണ്ടെന്നും മലപ്പുറത്ത് മറ്റു മതസ്ഥര്‍ക്ക് സ്ഥലം വാങ്ങിക്കാന്‍ കഴിയുകയുമില്ലെന്ന കുപ്രചാരണങ്ങള്‍ക്ക് ചുട്ടമറുപടിയുമായി മുന്‍ വിദേശകാര്യ സെക്രട്ടറി നിരുപമ റാവു. മലപ്പുറത്തെ കേന്ദ്രീകരിച്ചുള്ള സംഘ്പരിവാറുകാരുടെ നിരന്തരമുള്ള വര്‍ഗ്ഗീയ പരാമര്‍ശങ്ങള്‍ക്ക് തിരിച്ചടി നല്‍കിയിരിക്കുകയാണ് നിരുപമ റാവു. ‘നിങ്ങള്‍ നുണ പറയുകയാണെന്ന് പറഞ്ഞായിരുന്നു അവരുടെ ട്വീറ്റ് പ്രത്യക്ഷപ്പെട്ടത്.

18839313_1457074580981929_3498075868520620996_n

മലപ്പുറത്ത് സ്ഥലം വാങ്ങിക്കാന്‍ മറ്റു മതക്കാര്‍ക്ക് കഴിയില്ലെന്ന് പറഞ്ഞത് സോംനാഥ് എന്നയാളായിരുന്നു. ‘നിങ്ങള്‍ നുണപറയുകയാണ്. ഞാന്‍ മലപ്പുറത്തുനിന്നാണ്. നൂറ് വര്‍ഷത്തോളമായി തന്റെ കുടുംബത്തിന് അവിടെ ഭൂമിയുണ്ട്. നിങ്ങള്‍ വെറുപ്പ് പരത്തുകയാണ്’ -നിരുപമ റാവു മറുപടി നല്‍കി. ശശി തരൂര്‍ എം.പിയുടെ ട്വീറ്റിന് താഴെയായിരുന്നു സോംനാഷ് എന്നയാളുടെ ആരോപണം.

കേന്ദ്രസര്‍ക്കാരിന്റെ ബീഫ് നിരോധനവുമായി ബന്ധപ്പെട്ടും അതിനു മുമ്പും മലപ്പുറത്തിനെതിരെ സംഘ്പരിവാര്‍ ശക്തികള്‍ കുപ്രചാരണങ്ങള്‍ നടത്തിവരികയാണ്.