kerala
കടാശ്വാസ നടപടിയില്ല; ബാധ്യതയില്‍ കണ്ണുതള്ളി കര്‍ഷക ജീവിതം
പ്രതിസന്ധികള്‍ ഒന്നിന് പിറകെ മറ്റൊന്നായി എത്തി കടക്കെണിയിലായ കര്‍ഷകരോട് ഒട്ടുമില്ല കരുണ. പ്രളയവും കോവിഡും തകര്‍ത്ത ജീവിതങ്ങള്‍ക്ക് ആശ്വാസമാകേണ്ട അവസരവും സര്‍ക്കാര്‍ തന്നെ മുടക്കുന്നു. വായ്പ തിരിച്ചടക്കാനാകാതെ കടക്കെണിയിലായ പലരും ജീവനൊടുക്കിയിട്ടും കടാശ്വാസ നടപടിയില്‍ തീരുമാനമെടുക്കാത്തത് കര്‍ഷകരെ കൈവിടുന്ന സര്‍ക്കാര്‍ സമീപനമാണ് തുറന്നുകാട്ടുന്നത്.
കര്‍ഷകരുടെ വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട് ആശ്വാസകരമായ നടപടികള്‍ സ്വീകരിക്കേണ്ടത് സര്‍ക്കാറാണ്. കമ്മീഷനെ സമീപിക്കാന്‍ ഉത്തരവ് ഇറക്കി ബാങ്കുകളുടെ ജപ്തിയും ബാധ്യതയും ഒഴിവാക്കുന്നതാണ് സര്‍ക്കാര്‍ തലത്തില്‍ സ്വീകരിക്കേണ്ട നടപടികള്‍. ഓരോ സാമ്പത്തിക വര്‍ഷത്തിലുമാണ് കടാശ്വാസ കമ്മീഷനെ സമീപിക്കാമെന്ന ഉത്തരവ് ഇറക്കേണ്ടത്. എന്നാല്‍ ഏറ്റവും ഒടുവില്‍ ഉത്തരവ് ഇറക്കിയത് 2020ലാണ്. ഇത്തവണ കമ്മിഷന്‍ ആവശ്യപ്പെട്ടിട്ടും ഒഴിഞ്ഞു മാറുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചത്.
കമ്മീഷന്‍ ഇളവ് ചെയ്യുന്ന തുക കര്‍ഷകരുടെ ഭാരം കുറക്കുമെങ്കിലും ആ തുക സര്‍ക്കാറാണ് ബജറ്റില്‍ വകയിരുത്തി ധനകാര്യ സ്ഥാപനങ്ങള്‍ക്ക് നല്‍കേണ്ടത്. സര്‍ക്കാര്‍ ഒഴിഞ്ഞുമാറിയതോടെ ഇത്തവണ ബജറ്റില്‍ തുക വകയിരുത്തിയിട്ടുമില്ല. നേരത്തെ കമ്മീഷന്‍ വിധിച്ച തുകയുടെ നാലിലൊന്നുപോലും കൈമാറിയിട്ടുമില്ല. 2020 മാര്‍ച്ച് 31ന് ഇറങ്ങിയ ഉത്തരവ് പ്രകാരം ഒരു ലക്ഷത്തിലേറെ പേരാണ് അപേക്ഷിച്ചത്. 85,000 അപേക്ഷകള്‍ കോവിഡ് നിയന്ത്രണങ്ങളാല്‍ കമ്മീഷന് പരിഗണിക്കാനായിട്ടില്ല. കാല്‍ലക്ഷത്തോളമെത്തിയ ഇടുക്കിയിലാണ് ഏറ്റവും കൂടുതല്‍ അപേക്ഷകര്‍.
ഓണ്‍ലൈന്‍ അദാലത്തിനിടയിലും വര്‍ഷാന്ത്യ കണക്കെടുപ്പിന്റെ തിരക്കിലായതോടെ ബാങ്കുകള്‍ സഹകരിക്കാത്ത അവസ്ഥയായിരുന്നു. കടാശ്വാസ കമ്മീഷന്‍ തീര്‍പ്പ് കല്‍പിച്ച തുക സര്‍ക്കാരില്‍ നിന്ന് ലഭിക്കാത്തതിനും ഒരു കാരണമിതാണ്.
അംഗീകരിക്കേണ്ടത് സഹ.രജിസ്ട്രാര്‍
കടാശ്വാസ കമ്മീഷന്‍ അനുവദിക്കുന്ന തുക സഹകരണ രജിസ്ട്രാര്‍ അംഗീകരിച്ചാല്‍ ബജറ്റ് വിഹിതത്തില്‍ നിന്നാണ് അനുവദിക്കുക. കമ്മീഷന്‍ ശുപാര്‍ശ ചെയ്ത 131.68 കോടിയാണ് സഹകരണ സംഘങ്ങള്‍ക്ക് ലഭിക്കേണ്ടത്. എന്നാല്‍ ഇതില്‍ നാലിലൊന്ന് പോലും സഹകരണ സ്ഥാപനങ്ങള്‍ക്ക് അനുവദിച്ചിട്ടില്ല.
കര്‍ഷകര്‍ക്ക് ആശ്വാസമായി കമ്മീഷന്‍
2007ലെ കര്‍ഷക കടാശ്വാസ കമ്മീഷന്‍ ആക്ട് പ്രകാരം സര്‍ക്കാര്‍ രൂപീകരിച്ചതാണ് കമ്മിഷന്‍. അഞ്ച് വര്‍ഷത്തിനിടെ ഉയുണ്ടായ പ്രകൃതി ക്ഷോഭങ്ങളും കെടുതികളും കടബാധ്യതയും ആത്മഹത്യകളും കര്‍ഷകരെ ദോഷകരമായി ബാധിച്ച മറ്റ് പ്രശ്‌നങ്ങളും കമ്മീഷന് പരിഗണിക്കാം.
ലഭിക്കുന്ന ഇളവുകള്‍
മുതലും പലിശയുമായി അരലക്ഷം രൂപയുടെ വായ്പ കുടിശികയുള്ള കര്‍ഷകന് 37,500 രൂപ ഇളവ് ലഭിക്കും. 12,500 രൂപ അടച്ചാല്‍ മതി. വായ്പാത്തുക എത്ര ഉയര്‍ന്നതാണെങ്കിലും യുക്തമായ ഇളവ് ലഭിക്കും വീട് അറ്റകുറ്റപ്പണി വായ്പയും പരിഗണിക്കുമെങ്കിലും നാമമാത്രമായ തുകയേ അനുവദിക്കൂ.
ഉത്തരവ് വൈകുന്നു
നിലവിലെ കമ്മീഷന്‍ അധികാരമേറ്റത് മുതല്‍ പ്രളയം, ഉരുള്‍പൊട്ടല്‍, കോവിഡ് എന്നിവ പരിഗണിച്ച് അപേക്ഷിക്കാന്‍ ശുപാര്‍ശ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഇതുവരെ സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടില്ലെന്നാണ് ഇത് സംബന്ധിച്ച് ലഭിക്കുന്ന വിവരം.
kerala
പാലക്കാട് ഓട്ടോയും കാറും കൂട്ടിയിടിച്ച് അപകടം; 6 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു
2 പേരുടെ നില ഗുരുതരം
പാലക്കാട്: ആലത്തൂരില്‍ ഓട്ടോയും കാറും കൂട്ടിയിടിച്ച് അപകടം. ആറ് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. പാടൂരിലാണ് അപകടമുണ്ടായത്. തോലനൂര്‍ ജാഫര്‍- റസീന ദമ്പതികളുടെ മകന് സിയാന് ആദം ആണ് മരിച്ചത്. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കുണ്ട്. രണ്ട് പേരുടെ നില ഗുരുതരമാണ്. രാത്രി ഏഴോടെയാണ് അപകടമുണ്ടായത്.
പാടൂര്‍ പാല് സൊസൈറ്റിക്കു സമീപം ആലത്തൂര്‍ ഭാഗത്തേക്ക് വരികയായിരുന്നു ഓട്ടോയില്‍ എതിര്‍ ദിശയില്‍ വന്ന കാര്‍ ഇടിക്കുകയായിരുന്നു. ഓട്ടോയില്‍ സഞ്ചരിച്ച കുട്ടിയുടെ ഉമ്മ റസീന, റസീനയുടെ മാതാവ് റഹ്മത്ത്, ഡ്രൈവര്‍ ബാലസുബ്രഹ്മണ്യന് എന്നിവര്‍ക്കാണ് പരിക്കേറ്റത്.
റസീനയും റഹ്മത്തുമാണ് ഗുരുതരാവസ്ഥയിലുള്ളത്. ഇവര്‍ ഇരട്ടക്കുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കാര്‍ ഓടിച്ച കുന്നംകുളം സ്വദേശി റെജിയെ ആലത്തൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.
kerala
കോഴിക്കോട് എസ്ഐആര്‍ ക്യാമ്പ് നടത്തിപ്പിനിടെ ബിഎല്‍ഒ കുഴഞ്ഞുവീണു
രോഗാവസ്ഥാ പറഞ്ഞിട്ടും ബിഎല്‍ഒ ചുമതല ഒഴിവാക്കി നല്‍കിയിരുന്നില്ലെന്നും സഹപ്രവര്‍ത്തകര്‍ പറയുന്നു.
കോഴിക്കോട്: പേരാമ്പ്രയില്‍ എസ്ഐആര്‍ ക്യാമ്പ് നടത്തിപ്പിനിടെ ബിഎല്‍ഒ കുഴഞ്ഞുവീണു. അരിക്കുളം പഞ്ചായത്തിലെ 152ാം ബൂത്തിലെ ബിഎല്‍ഒ, അബ്ദുല്‍ അസീസാണ് കുഴഞ്ഞു വീണത്.
അദ്ദേഹത്തെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അബ്ദുല്‍ അസീസിന് ജോലി സമ്മര്‍ദമുണ്ടായിരുന്നതായി സഹപ്രവര്‍ത്തകര്‍ പറഞ്ഞു. രോഗാവസ്ഥാ പറഞ്ഞിട്ടും ബിഎല്‍ഒ ചുമതല ഒഴിവാക്കി നല്‍കിയിരുന്നില്ലെന്നും സഹപ്രവര്‍ത്തകര്‍ പറയുന്നു.
kerala
ഇടുക്കിയില്‍ നാലു വയസ്സുകാരനെ കൊലപ്പെടുത്തി മാതാവ് ജീവനൊടുക്കി
വ്യാഴാഴ്ച രാത്രി ഏഴിന് ഭര്‍ത്താവ് ജോലി കഴിഞ്ഞ് വീട്ടില്‍ എത്തിയപ്പോഴാണ് സംഭവം കണ്ടത്.
ഇടുക്കി: അടിമാലി പണിക്കന്‍കുടിയില്‍ മകനെ കൊലപ്പെടുത്തി മാതാവ് ജീവനൊടുക്കി. കൊന്നത്തടി പഞ്ചായത്തിലെ പണിക്കന്‍കുടി പറു സിറ്റി തുരമ്പിള്ളിക്കുന്നേല്‍ ഷാലറ്റിന്റെ ഭാര്യ രഞ്ജിനി (28) മകന് ആദിത്യനെ (നാല്) കൊലപ്പെടുത്തി ജീവനൊടുക്കിയത്. വ്യാഴാഴ്ച രാത്രി ഏഴിന് ഭര്‍ത്താവ് ജോലി കഴിഞ്ഞ് വീട്ടില്‍ എത്തിയപ്പോഴാണ് സംഭവം കണ്ടത്.
ആദിത്യന് ജനല്‍ കമ്പിയിലും രഞ്ജിനി ബഡ്റൂമിലും തൂങ്ങി മരിച്ച നിലയിലായിരുന്നു. രഞ്ജിനിക്ക് മാനസിക വിഭ്രാന്തി ഉള്ളതായി പറയുന്നു. തൊഴിലുറപ്പ് തൊഴിലാളിയാണ്. കുടുംബ പ്രശ്നങ്ങള്‍ ഒന്നും ഇല്ലായിരുന്നെന്ന് പൊലീസ് പറയുന്നു. പണിക്കന്‍കുടി ക്യൂന്‍ മേരി പബ്ലിക് സ്കൂളിലെ പ്ലേ സ്കൂള്‍ വിദ്യാര്‍ഥിയാണ് മരിച്ച ആദിത്യന്. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.
രഞ്ജിനിയുടെ മൃതദേഹം ഇന്‍ക്വസ്റ്റിനു ശേഷം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റുമെന്ന് വെള്ളത്തൂവല്‍ പൊലീസ് പറഞ്ഞു. ഇടുക്കി ഡിവൈ. എസ്.പി. രാജന് അരമന, വെള്ളത്തൂവല്‍ എസ്.എച്ച്.ഒ അജിത്ത് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സംഘം സംഭവ സ്ഥലത്തുണ്ട്.
-
india2 days agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
kerala1 day agoമലപ്പുറത്ത് എല്‍ഡിഎഫില്‍ ഭിന്നത; സിപിഎമ്മിനെതിരെ സിപിഐ രംഗത്ത്
-
kerala1 day agoതദ്ദേശ തെരഞ്ഞടുപ്പില്‍ വൈഷ്ണയ്ക്ക് മത്സരിക്കാം; വോട്ടര്‍ പട്ടികയില്‍ നിന്ന് പേര്‍ നീക്കിയ നടപടി റദ്ദാക്കി
-
kerala12 hours agoശബരിമല സ്വര്‍ണ്ണക്കൊള്ളയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം ഇടത് സര്‍ക്കാരിന്, പത്മകുമാറിന്റെ അറസ്റ്റിലൂടെ സിപിഎം ബന്ധം തെളിഞ്ഞു: പി.കെ കുഞ്ഞാലിക്കുട്ടി
-
kerala2 days agoശബരിമലയില്‍ സ്പോട്ട് ബുക്കിങ് കുറച്ച് ഹൈക്കോടതി; ദിവസേന 5000 പേര്‍ക്ക് മാത്രം അവസരം
-
kerala1 day agoസഹകരണ ബാങ്ക് ക്രമക്കേടില്‍ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.സുരേഷ് 43 ലക്ഷം തിരിച്ചടയ്ക്കാന്‍ ഉത്തരവ്
-
kerala2 days agoബീമാപള്ളി ഉറൂസ്; ശനിയാഴ്ച പ്രാദേശിക അവധി പ്രഖ്യാപിച്ച് തിരുവനന്തപുരം ജില്ലാ കളക്ടര്‍
-
kerala11 hours agoശബരിമല സ്വര്‍ണക്കൊള്ള സിപിഎമ്മിന്റെ അറിവോടെ, ഇനി ചോദ്യം ചെയ്യേണ്ടത് കടകംപള്ളി സുരേന്ദ്രനെയെന്ന് വി.ഡി സതീശന്

